Tuesday, January 15, 2013

ചങ്ങാത്തങ്ങളും സഖാക്കളുടെ സ്നേഹവായ്പ്പും!ഇന്നലെ ഒരു സുഹൃത്ത് (A) വിളിച്ചു.

പറവൂര്‍ ചിത്രാജ്ഞലിയില്‍ ഏതാണ് സിനിമ?

ഞാന്‍ പറഞ്ഞു "നീ കൊ ഞാ ചാ"

രാത്രി വൈകി വേറെ ഒരു സുഹൃത്ത് വിളിച്ചു,

ഈ സുഹൃത്തിനോട്(B)  A വിളിച്ച കാര്യം പറഞ്ഞു.

പരിഹാസരൂപത്തില്‍  B ചോദിച്ചു "അപ്പോ താന്‍ പെണ്‍പിള്ളേരുടെ കൂടെ സിനിമയ്ക്ക് പോവാണല്ലേ"

ഞാന്‍ പറഞ്ഞു"അവര്‍ സിനിമ ഏതെന്ന് മാത്രമേ ചോദിച്ചുള്ളു,എന്നെ വിളിച്ചില്ലല്ലോ"

നാണമില്ലേ ഇങ്ങനെയുള്ള പെണ്‍പിള്ളേരുമായി ചങ്ങാത്തം കൂടാനെന്ന് B

A യോ Bയോ Cയോ അവരുടെ സ്വഭാവമോ അല്ല പ്രശ്നം,നമുക്ക് കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കുക എന്നതാണ് പ്രശ്നമെന്ന് ഞാന്‍ തിരിച്ചടിച്ചു.

ഇന്നിപ്പോള്‍ B  വിളിച്ച് ചോദിക്കുന്നു "ചിത്രാജ്ഞലിയില്‍  ഏതാ പടം?"

C വിളിച്ച് B യോട് ആരാഞ്ഞത് പ്രകാരമുള്ള വിളിയാണ് .."ഇപ്പോ ആര് മൊയിന്തായി?"

ഞാന്‍ അവനെ കണക്കിന് പരിഹസിച്ചു,

ഞാന്‍ പറഞ്ഞു ഈ പ്പറയുന്ന Aയും  Cയും ഒന്നും നമ്മെപ്പലപ്പോഴും സിനിമയ്ക്ക്  ആണും പെണ്ണും  കലര്‍ന്ന സംഘങ്ങളായി പോയപ്പോള്‍ വിളിച്ചിട്ടില്ല.

അത് ചീള് കാര്യം.ഞാന്‍ കോളേജില്‍ സ്പെഷല്‍  ഫീസിനെതിരെ ശബ്ദിച്ച് സസ്പന്‍ഷനിലായിരുന്നു.രണ്ട് മാസത്തോളം.എന്റെ വീട്ടില്‍ സ്പെഷല്‍  ഫീസടക്കാന്‍ പൈസ ഇല്ലാഞ്ഞിട്ടല്ല.ഏവര്‍ക്കും വേണ്ടി.സ്പെഷല്‍  ഫീസടക്കാനുള്ള 4300 വന്‍ തുകയായി കാണുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി.
സസ്പെന്‍ഷന്‍ സമയത്ത് ഇവരെല്ലാം ടൂര്‍ പോയി.പ്രശ്നങ്ങളൊക്ക ഒത്തു തീര്‍ന്ന് നായിബ് വന്നിട്ട്  ടൂര്‍ പോയാല്‍  മതിയില്ലെ എന്ന് എച്ച്.ഓ.ഡി വരെ ചോദിച്ചിട്ട് പോലും !


            (പിന്നീടുള്ള വിനോദയാത്രാ ചിത്രങ്ങളില്‍  ഈയുള്ളവനില്ല)
ഇങ്ങനെ ചെയ്ത ചങ്ങാതിക്കൂട്ടത്തില്‍ നിന്നും  ഒരു സിനിമയുടെ കാര്യത്തില്‍  ചങ്ങാത്തം പ്രതീക്ഷിക്കണോ?അവര്‍ക്ക് അനുയോജ്യമായ ഒരു ചങ്ങാത്തമല്ല എന്റേത്!കാരണം അവനവനിസത്തിന് ഞാന്‍ നിക്കാറില്ല.

ബിടെക്ക് പഠന സമയത്ത് എല്ലാ പരീക്ഷാ കാലയളവിലും  ഒരുപാട് സുഹൃത്തുക്കള്‍  എന്റെ വീട്ടില്‍  ക്യാമ്പ് ചെയ്യലാണ് പതിവ്.പരീക്ഷാപഠനകാലം ജോറാക്കും.ഉമ്മച്ചി വിഭവങ്ങളോടെ സ്വീകരിക്കും.പകല്‍ രാത്രി വ്യത്യാസമില്ലാതെ ആഴ്ചകള്‍ വീട് ശബ്ദബുഖരിതമായിരിക്കും.പക്ഷെ ഞാന്‍  സസ്പെന്‍ഷനില്‍ ഇരുന്നപ്പോള്‍ അവരില്‍ B മാത്രമാണ് എന്റെ വീട്ടില്‍  വന്നത്.നിയമപരമായ പോരാട്ടങ്ങള്‍ക്ക്  എന്റെ കൂടെ ഹൈക്കോടതിയിലും മു ഹമ്മദ്കമ്മിറ്റിയുടെ ഓഫീസിലുമൊക്കെ വന്നത്.അല്ലാതെ ചോക്കളേറ്റ് ചങ്ങാതിമാരാരും ഊണ്ടായിരുന്നില്ല.എന്റെ മനോവിഷമം പറഞ്ഞ് കേട്ട് ചിലര്‍  ഭവന സന്ദര്‍ശനവും നടത്തിയിരുന്നു.എന്റെ സസ്പെന്‍ഷനെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ഒരെറ്റെണ്ണം തുനിഞ്ഞില്ല.തുനിഞ്ഞ് തെരുവിലിറങ്ങിയത് എസ്.എന്‍.എം ആര്‍ട്ട്സ് കോളേജിലെ സഖാക്കളാണ്.ഇന്ന് സ്വകാര്യ സ്വാശ്രയകോളേജുകളില്‍  എന്തെങ്കിലും സ്വാതന്ത്ര്യം ഫീസിന്റെ കാര്യത്തിലോ അല്ലാതെയോ അവിടത്തെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നുണ്ടോ,അതിന്റെ വരവ് ഈ ആര്‍ട്ട്സ് കോളേജിലെയും പാരലല്‍  മേഖലയിലെയും സര്‍ക്കാര്‍  കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്.

         (അന്നത്തെ SFI AC സെന്റര്‍,SNMകോളേജിലെ സഖാക്കള്‍ നടത്തിയ മാര്‍ച്ചിന്റെ ദൃശം മുകളില്‍)
അവനവനിസം തല്ലിക്കേറ്റുന്ന മാതാപിതാക്കളുടെ കര്‍ശന നിര്‍ദ്ദേശം  കൊണ്ടാവാം,ഇവന്റെ ഭാവിയോ തുലഞ്ഞു സ്വയ്യം സംരക്ഷിക്കാമെന്ന് കരുതിയും  ആവാം.

പക്ഷെ അപ്പോഴൊന്നും ഞാനൊറ്റക്കായിരുന്നില്ല കെട്ടോ...

കേരളത്തിന്റെ പലഭാഗങ്ങളില്‍  നിന്ന്,കേരളത്തിന് പുറത്ത് കാശ്മീരിലെ ജെകെ ഡിവൈഎഫ് പ്രവര്‍ത്തകന്‍ മുതല്‍ ,അമേരിക്കയില്‍  നിന്ന് വലതുപക്ഷക്കാരനായ ചാര്‍ള്ളിച്ചന്‍,യു കെയില്‍ നിന്ന് ഇംഗ്ലീഷ് കാരനായ ക്രിസ്റ്റഫര്‍ ബര്‍ണാഡ്,കേരള പൊളിറ്റിക്സ് (എഫ്ബി/ഓര്‍ക്കുട്ട് ഗ്രൂപ്പ്)ഉടമ ജൈസണ്‍ മാത്യു അനേകം പ്രവാസികളും സ്വദേശികളുമായ സഖാക്കള്‍ ഇവരെന്റെ ഒപ്പം  നിന്ന് മാനസികമായ പിന്തുണ നല്കി,നാടിലെ സ.സനീഷേട്ടനും മറ്റും തരുന്ന ഫീല്‍ഡ് പിന്തുണ കൂടാതെ!കൂട്ടുകാരുടെ പെരുമാറ്റത്തില്‍  തളര്‍ന്ന് പോയ എന്ന ഉഷാറാക്കി അവസാന വിജയം നേടി ക്യാമ്പസില്‍  തിരികെ കയറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും അവര്‍ക്കാണ്.

മറക്കാനാവാത്ത ഒരു സംഭവം ഡി എ കെ ഫിലെ ശിവഹരിയേട്ടന്റെ ഫോണ്‍ വിളിയാണ്" നീ  ജോലിയുടെ കാര്യമോര്‍ത്തൊന്നും പേടിക്കേണ്ട കെട്ടോ,ബിടെക്ക് പോയാല്‍  പോലും നിനക്ക് ജോലി നമ്മള്‍ ശരിയാക്കാം "

ഈ വരികള്‍ എഴുതുമ്പോള്‍  എന്റെ കണ്ണുകള്‍ ഈറനണിയുന്നുണ്ട്.നെരൂദയുടെ ഈ വരികളാണ് എന്നെ പിടിച്ചുലയ്ക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്തായ വരികള്‍
 
      “അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നൽകി. ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ നീ എന്നെ പഠിപ്പിച്ചു,നീ എന്നെ അനശ്വരനാക്കി, എന്തെന്നാൽ, ഇനിമേൽ ഞാൻ എന്നിൽത്തന്നെ ഒടുങ്ങുന്നില്ല”

ഇന്നിപ്പോള്‍ സംഘടനയുടെ നവമാധ്യമ കൂട്ടായ്കമയിലെ സുഹൃത്തുക്കള്‍-ബിനിച്ചേട്ടന്‍,സ.സുശീല്‍ ,സുള്‍ഫിക്കര്‍ മാടായി ,സോമകുമാര്‍ സര്‍,സുനില്‍  കൃഷ്ണന്‍,സവാദ് റെഡ് പവര്‍,ജ്യോതിസ് അങ്ങനെ നീങ്ങുന്ന ഒരു നീണ്ട നിര ലോകത്തിന്റെ വിവിധ കോണില്‍  നിന്ന് എന്നോടൊപ്പം.ഇവരാരെയും ഞാന്‍ പള്ളിക്കുടത്തിലോ ക്രിക്കറ്റ് കളത്തിലോ വച്ച് പരിചയപ്പെട്ടതല്ല.ചെങ്കൊടിക്കീഴില്‍  ആദര്‍ശത്തിന്റെ തണലില്‍ പരസ്പരം കൈകോര്‍ത്തതാണ്.അമേരിക്കയില്‍ ലീവിന് വന്നപ്പോള്‍  എന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് പീറ്റര്‍  നീണ്ടൂരിനെയും സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു‌.

അപ്പോ മോനേ B,ഒരു സിനിമയ്ക്ക് അവനവനിസ പെണ്‍കൂട്ടം എന്നെ ക്ഷണിച്ചില്ലെങ്കില്‍ എനിക്ക് --- ആണ്.പണ്ട് പറവൂരിലെ വെജ്.ഹോട്ടലില്‍ മസാലദോശ തിന്ന് കാശില്ലാതെ വായും പൊളിച്ചിരുന്നപ്പോഴും ഇവര്‍ക്ക് കാശുമായെത്തിയത് ഞാന്‍ വിളിച്ച് പറഞ്ഞത് പ്രകാരം പറവൂരിലെ നിലവിലെ  എസ്.എഫ്.ഐ ഏരിയാസെക്രട്ടറിയാണ്.ഇക്കൂട്ടത്തിലൊന്നിനെപ്പോലും ഇതുവരെ എസ്.എഫ്.ഐയുടെ പല പരിപാടികള്‍ക്ക് ക്ഷണിച്ചിട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.സ്റ്റുഡന്റ് മാസിക കൂറച്ച് നാള്‍ വരാത്തതിന് കണക്ക് പറഞ്ഞ് വാദിച്ചിട്ടുമുണ്ടിവര്‍.

ഞങ്ങള്‍  അങ്ങനെയാണ്.അവനവനിസമല്ല ഞങ്ങളുടെ ആശയം.സോഷ്യലിസമാണ്.എല്ലാവര്‍ക്കും വേണ്ടിയുള്ള നവലോകമാണ് ഞങ്ങളുടെ സ്വപ്നവും .

കമ്മ്യൂണിസം വിദൂരമാകാം.എങ്കിലും വിദൂരതയിലേക്കുള്ളനോട്ടം പ്രതീക്ഷയുടെതാണ്(കടപ്പാട് സ.റജീഷ്)

No comments:

Post a Comment

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.