Tuesday, January 22, 2013

ഹരിതവാദിയുടെ നാടിന് ഹരിതാഭ വേണ്ടേ?  പറവൂര്‍  നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കച്ചേരി മൈതാനം  സൗന്ദര്യവല്‍ക്കരിക്കാനുള്ള പദ്ധതിയുമായി ഹരിതവാദി എംഎല്‍എ ശ്രീ വിഡി സതീശന്‍ മുമ്പോട്ട് പോവുകയാണ്.


     ഇടതു യുവജന പ്രസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും വികസനരാഷ്ട്രീയവും സ്വന്തം വാക്ക് ചാതുരിയും ആഴത്തിലൂന്നിയ ചില ബന്ധങ്ങളും എതിര്‍പ്പും ആരോപണങ്ങളും എളുപ്പത്തില്‍  മറികടക്കാന്‍ സതീശന് സഹായിച്ചു.ടൂറിസം പദ്ദതിയില്‍ ഉള്‍പ്പെടുത്തി 235 ലക്ഷം ചെലവാക്കിയാണ് സൗന്ദര്യവല്‍ക്കരണം.നല്ലത് തന്നെ.അത് കൊണ്ട് തന്നെ സിപിഐഎം അതിനെ കണ്ണടച്ച് എതിര്‍ത്തുമില്ല.സിപിഐ എതിര്‍ക്കുകയും സിപിഐയുമായി ബന്ധം പുലര്‍ത്തുന്ന യുവ അഭിഭാഷകര്‍ ബഹു.ഹൈക്കോടതിയെ സമീപിച്ച് സതീശനെതിരായി വിധി സമ്പാദിച്ചുവെന്ന് പത്രങ്ങള്‍  പറയുന്നു.വിധിയുടെ പകര്‍പ്പ് ലഭ്യമായാലേ കൂടുതല്‍  വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.

      ഈയുള്ളവന്‍ ഇന്നലെ വെറുതെ കച്ചേരി മൈതാനിയിലൂടെ നടന്നുപോയപ്പോള്‍  ഹതിത എംഎല്‍എയുടെ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ പണിപ്പുരയിലൂടെ ഒന്നു കണ്ണോടിച്ചു.കേരള നിയമസഭയില്‍ തന്നെ സുന്ദരന്മാരിലൊരാളായ ഹരിത സംഘ നേതാവ് വിഡി സതീശനില്‍ നിന്ന്  പ്രതീക്ഷിച്ചത്ര സൗന്ദര്യവും ഹരിതാഭയും പദ്ധതിയ്കില്ല എന്ന് മാത്രമല്ല ഹതിതവാദത്തിന് കടകവിരുദ്ധവുമാണ്.


     ഏതാണ്ട് രണ്ടടിയോളം താഴ്ചയില്‍ വിശാലമായി കോണ്‍ക്രീറ്റ് വല്‍ക്കരണമാണ് സതീശന്‍ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന രണ്ടരക്കോടിയുടെ സൗന്ദര്യവല്‍ക്കരണം.മാത്രമല്ല അനേകവര്‍ഷം പ്രായമുള്ള വന്‍വൃക്ഷങ്ങളുടെ വേരുകള്‍  പോലും കോണ്‍ക്രീറ്റ് വല്‍ക്കരിച്ചാണ് വിഡി സതീശന്റെ സ്വപ്ന പദ്ധതിയുടെ മുന്നോട്ട് പോക്ക്.


   വൃക്ഷങ്ങളുടെ വേരുകളിലൂടെ കമ്പി തുളച്ചിറക്കി  തായ് വേരുകളെല്ലാം രണ്ടടി ഖനമുള്ള കോണ്‍ക്രീറ്റിനുള്ളില്‍ "ഭദ്രമാക്കിയിരിക്കുന്നു".ഇതാണ് പറവൂരിലെ ഹരിതവാദം.

ഇതിന്റെ ചിത്രമെടുത്ത് ഇന്നലെ മുഖപുസ്തകത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.ഉടന്‍ വന്നു എംഎല്‍എ പ്രതികരണവുമായി.

പ്രതികരണം ഇങ്ങനെ

"Naib, u r completely wrong..... Not even a single branch of any tree has removed from the compound..... We are beautifying the entire compound by removing all the old vehicles., constructing drainage, food court, toilets and grass field. There are enough facility to store the water. 2 crores granted from the central planning commission . U r interpreting the high court s order.....ha...ha.. Pls go through it , then make comments..... Some AIYF leaders went to court to obstruct Devolopment activities... CPM is not supporting it. Vrithikedayi kidanna kacheri maithanam manoharamakkumbol assooya Padilla !!!!!!!!!"

    അദ്യ അവകാശവാദം ഇങ്ങനെ.ഒരു കൊമ്പ് പോലും മുറിച്ച് നീക്കപ്പെട്ടിട്ടില്ല.രണ്ടടി ഘനമുള്ള കോണ്‍ക്രീറ്റിനിടയില്‍ വീണു കിടക്കുന്ന ഇത് പൂവോ കായയോ ആവും അല്ലേ?

സതീശന്‍ പഠിച്ച ഹരിതഭാഷയില്‍ ഇത് "Branch" ആവില്ലായിരിക്കും!

    We are beautifying the entire compound by removing all the old vehicles., constructing drainage, food court, toilets and grass field

പോലീസ് പിടിച്ചിട്ടിരുന്ന
പഴയ വണ്ടികള്‍ കച്ചേരിമൈതാനത്തിന്റെ ശാപമായിരുന്നു.അത് നീക്കം  ചെയ്യപ്പെട്ടു.സമ്മതിക്കുന്നു.പക്ഷെ പുല്ലു നട്ട് പിടിപ്പിക്കുന്നത് കോണ്‍ക്രീറ്റിലാണോ?

    നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നടപ്പാതകളുണ്ട്.നടപ്പാതകളുടെ അവസ്ഥയിങ്ങനെ.ചില നടപ്പാതകള്‍  കോടതിയുടെ തൂണില്‍ വന്ന് അവസാനിക്കുന്നു.ചില നടപ്പാതകള്‍ മരത്തിന്റെ കടക്കലും!ഖജനാവിലെ പണം മുടിക്കാനോ അതോ "വേറെയെന്തെങ്കിലും" ലക്ഷ്യത്തോടെയാണോ  ഈ സൗന്ദര്യവല്‍ക്കരണം എന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു.


  സിപിഐഎം  വികസനവിരോധികളല്ല,അതുകൊണ്ട് എംഎല്‍എയുടെ "വികസന" പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയുമില്ല.എ.ഐ.വൈ.എഫ് നേതാക്കന്മാര്‍  സമ്പാദിച്ച കോടതി വിധി അവര്‍തന്നെ മുഖപുസ്തകത്തില്‍ പങ്കുവയ്ക്കാമെന്ന് പറഞ്ഞിട്ടുണ്ട്.അതിന്റെ ചര്‍ച്ച അവരുമായി ആവാം.കാരണം വക്കീലായ സതീശന്റെയും  വക്കീലന്മാരായ എ.ഐ.വൈ.എഫ് സഖാകളുടെ നിയമപാണ്ഡിത്യത്തിന് മുമ്പില്‍  ഈ അപസ്വരം ഇടപെടുന്നില്ല.

     നിയമസഭയിലെത്തന്നെ അതിസുന്ദരനായ സതീശന്‍ സൗന്ദര്യവല്‍ക്കരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ?ടൂറിസം പദ്ധതിയായ "ഗെയ്റ്റ് വേ ടു ചെറായി"യുടെ സൗന്ദര്യം ഇപ്പോള്‍  എങ്ങനെയുണ്ടെന്ന് പുതിയതായി സമ്പാദിച്ച ഇനോവാകാറില്‍ നൂറേ നൂറില്‍  പോവുമ്പോള്‍ ഒന്ന് ശദ്ധിക്കുന്നത് നന്നായിരിക്കും.

"WELCOME TO C A" എന്ന സ്തൂപം  തന്നെ സതീശന്റെ സൗന്ദര്യവല്‍ക്കരണത്തിന് സാക്ഷ്യം പറയുന്നു.


പിന്നെ ഈ കാടുപിടിച്ച  പൈപ്പുകളെ ചുമയ്കുന്ന നിറമില്ലാതായ  ടൈലുകള്‍.നശീകരിക്കപ്പെട്ട ഹരിതാഭയും!
പൊട്ടിയ വഴി വിളക്കുകള്‍!!

ഇരുന്നാല്‍ തിരുമ്മലിന് നിര്‍ബന്ധിതമാക്കുന്ന ഒടിഞ്ഞതും ഞെരിഞ്ഞതുമായ ബഞ്ചുകള്‍.!!

ഇത് തന്നെയല്ലേ സതീശാ 235 ലക്ഷം പൊടിപൊടിച്ച് കച്ചേരി മൈതാനിയിലും കാട്ടിക്കൂട്ടുന്നേ.ഒരു വ്യത്യാസം  മാത്രം!
ചെറായിക്കുള്ള "സുന്ദര"കവാടത്തില്‍  ടൈലായിരുന്നു.മഴവെള്ളം ഭൂമിയിലേക്കിറങ്ങുമായിരുന്നു.
ഹരിതവാദത്തിന്റെ പരമോന്നതിയിലെത്തിയത് കൊണ്ടാവാം കച്ചേരി മൈതാനിയില്‍ തകൃതിയായി നടക്കുന്ന സൗന്ദര്യവല്‍ക്കരണത്തില്‍ ഒരു തുള്ളിപോലും വെള്ളമിറങ്ങാന്‍ അനുമതി നല്കാഞ്ഞത്!മരത്തിന്റെ കടവരെ  കട്ടിയില്‍ കോണ്‍ക്രീറ്റ് ഇട്ടു മൂടിയത്.!

മാധ്യമങ്ങള്‍  ചമച്ചു തന്ന ഹരിത കിരീടമുണ്ടല്ലോ,പറവൂരില്‍  ഹരിതാഭ വേണ്ട ഫ്ലക്സാഭ മതി,ചിരിച്ചിരിക്കുന്ന സതീശനെ പേറുന്ന ഒരായിരം ഫ്ലക്സുകള്‍!


ഹരിതവാദം നമുക്ക് നെയ്യാറിലും മൂന്നാറിലും ചാനല്‍  സ്റ്റുഡിയോയിലും മാത്രം മതി അല്ലേ?
 
"Vrithikedayi kidanna kacheri maithanam manoharamakkumbol assooya Padilla !!!!!!!!!" എന്ന് പതിവ് ശൈലിയില്‍ ആക്രമിച്ച് പ്രതികരിച്ച വി.ഡി സതീശന്‍ എം.എല്‍.എ അടവുമാറ്റിയിട്ടുണ്ട്.ഹരിതവാദം പൊളിഞ്ഞപ്പോള്‍  ശരിയായ സ്പിരിറ്റില്‍ കാര്യമെടുത്തെന്നൊക്കെയാണ്  കീച്ച്!ദേ ഇങ്ങനെ!

നൂറ് ലക്ഷത്തിലേറെ രൂപയ്ക്ക് രണ്ട് മൂന്നടി ഘനത്തില്‍ കോണ്‍ക്രീറ്റ് പാകിയിട്ട് ചികിത്സപോലും!HIV വയറസ് കുത്തിവച്ചശേഷം പാരസെറ്റമോള്‍ കൊടുത്ത് പനി കുറക്കുന്നത് പോലെ!


"
Naib...... Gateway to cherai will be in order within few days...... DTPC is running the project.... Somebody who got contract abandoned the same.... There is a procedure to restore it.....but one thing u have to remember that it was a notorious place ...... Now it is beautified and clean..... I will be careful abt what u said.... If there is any concreting which affects the growth of trees it will be cured.... Thank you for your criticism... I will take it in the right spirit..."

സതീശന്‍ ഇങ്ങനെയാണ്.ചെറായി സൗന്ദര്യ വല്‍ക്കരണംഡിടിസിയുടെ തലയില്‍.സൗന്ദര്യകാലത്ത് സതീശന്റെ പ്രചരണ പുസ്തകത്തില്‍.വാദം പൊളിയുമ്പോള്‍ "പൂഴിക്കടകന്‍"!

     തൃവേണിയുടെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിച്ച് 
വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ യുഡിഎഫ് തലകുത്തി മറിയുന്നു എന്ന് മുഖപുസ്തകത്തിലെഴുതിയപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയം മാറാതെ എന്തു സഞ്ചരിപ്പിച്ചാലും ശാശ്വതമാവില്ല എന്ന് ഞാന്‌ അഭിപ്രായപ്പെട്ടിരുന്നു.ഉടന്‍  വന്നു സതീശന്റെ "പൂഴിക്കടകന്‍"."You are right Naib".അതെ! സതീശന് സതീശന്‍ മാത്രം മതി.സ്വന്തം പ്രസ്ഥാനമോ അതിന്റെ നയമോAICC അംഗമായ സതീശന് പ്രശ്നമല്ല.അതിനെ തിരുത്താന്‍ സതീശന്‍ ഒരുക്കവുമല്ല.മാത്രമല്ല നിഷ്പക്ഷത എന്ന കപടത ചമഞ്ഞ് കയ്യടി നേടാനുള്ള അവസരമായി അതിനെ കൗശലപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യും.സതീശനെ മഹത്ത്വവല്‍കരിക്കാന്‍ ശ്രീദേവിത്ത്വം തുളുമ്പുന്ന അനേകം  മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് സെന്ററില്‍  ഉള്ളിടത്തോളം കാലം സതീശന്‍ അഭിനവ ഹരിതവാദിതന്നെ!!

5 comments:

 1. ഹരിത കിരീടം കള്ളിമുള്ള് കൊണ്ടാണല്ലോ ഉണ്ടാക്കിയിരിക്കുന്നത് എന്നാവും ഇപ്പോള്‍ മി.ഹരിതന്‍ ആലോചിക്കുന്നത്

  ReplyDelete
 2. പ്രതിപക്ഷം , ജനാധിപത്യത്തിന്റെ നട്ടെല്ലാണ് -
  അല്ലെങ്കില്‍ 'മക്കിയവല്ലിയന്‍' തിയറി പോലെ ആകും-
  പക്ഷെ താങ്കളുടെ വിമര്‍ശന ശൈലിയില്‍ ഒരു രാഷ്ട്രീയ
  പ്രേരണ, അല്ലെങ്കില്‍ താല്പര്യത്തിന്റെ ഗന്ധം ഉണ്ട് -
  ചെറായി ബീച്ചിലേക്കുള്ള വഴിയുടെ അവസ്ഥക്ക് ഇരു കഷികളും സാക്ഷ്യം
  വഹിച്ചിട്ടുണ്ടല്ലോ !
  വിമര്‍ശനവും, അപാകതയും ചൂണ്ടിക്കാണിക്കുന്നതിനു
  വ്യക്തിഗത പ്രതിപാദ്യങ്ങള്‍, ഇല്ലാതാകുന്നതാണ്, ആരോഗ്യകരം -
  അപ്പോള്‍ എന്നെ പോലെയുള്ള, രണ്ടും മടുത്ത ആളുകള്‍ക്ക്,
  പറയുന്നതിലുള്ള, കഴമ്പ്‌ 'മ്മിണി' ഏറെ തോന്നും.

  ReplyDelete
 3. രാഷ്ട്രീയ താല്‍പര്യത്തിന്റെ ഗന്ധമുണ്ടോ എനിക്കെന്ന് എം.എല്‍.എയുടെ മുഖപുസ്തകത്താളുകള്‍ മറിച്ചാല്‍ മനസ്സിലാവും.ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എനിക്ക് രാഷ്ട്രീയമില്ല എന്നുമല്ല.
  ചെറായി ബീച്ചിലേക്കുള്ള വഴിയുടെ അവസ്ഥയ്ക്ക് ഇരുകക്ഷികളും സാക്ഷ്യം വഹിച്ചിട്ടില്ല.എല്ലാം കണക്ക് എന്നരീതിയിലേക്ക് എത്തിപ്പെടുന്നതിന്റെ ഗന്ധവും അപസ്വരത്തിന് മണക്കുന്നുണ്ട്!

  ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.