Tuesday, January 15, 2013

കര്‍ട്ടന്‍ പച്ചയല്ല-നദീറാ അജ്മല്‍,ടീം ഇന്ത്യാവിഷന്‍,സംസ്ഥാന സ്കൂള്‍ കലോത്സവം

ഈ പച്ച വിവാദത്തിന്റെ ഉപജ്ഞാതാവ് ഞാന്‍ തന്നെ.

ശ്രീജിത്ത് കൊണ്ടോട്ടിയെന്ന ഫെയ്സ്ബുക്ക് സുഹൃത്ത് കലോത്സവ പരിപാടികള്‍ തത്സമയം കാണിക്കുന്ന വെബ് സൈറ്റ് ലിങ്ക്  ഷെയര്‍ ചെയ്തു.ഞാനത് ക്ലിക്ക് ചെയ്തപ്പോള്‍ എന്തോ ചെസ്റ്റ് നമ്പറൊക്കെ അനൗണ്‍സ് ചെയ്ത് കൊണ്ടിരിക്കയായിരുന്നു.നോക്കിയപ്പോള്‍ പച്ച കര്‍ട്ടണ്‍ പള പളാ മിന്നുന്നു.

ഉടന്‍ സ്ക്രീന്‍ ഷോട്ടെടുത്തു.ജിമ്പില്‍(ഫോട്ടോഷോപ്പിന് പകരമുള്ള സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിമ്പ്) എഡിറ്റ്  ചെയ്ത്  കലോത്സവ വേദിയും "പച്ച,മോഹിനിയാട്ടത്തിന്റെ കര പച്ചയാക്കണമെന്ന് ശഠിക്കുമോ റബ്ബേ" എന്ന അടിക്കുറിപ്പോടെ വാളില്‍ "അച്ഛാ പച്ച"(കലോത്സ വെബ്സൈറ്റില്‍ ലൈവ് കണ്ടതാ" എന്ന വിവരണത്തോടെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഉടന്‍ കമന്റ് വന്നു.ഇന്ത്യാ വിഷനിലെ മയ്യഴിക്കാരിലേഖിക നദീറാ അജ്മലിന്റെ,എന്റെ ഫെയ്സ് ബുക്ക് സുഹൃത്താണ് നദീറ."കഷ്ടം ,ഈ കര്‍ട്ടന്റെ യതാര്‍ത്ഥ നിറം വന്നു കാണൂ"എന്നായിരുന്നു നദീറയുടെ പ്രതികരണം.

"വിക്ടറില്‍ നിന്ന് സ്ക്രീന്‍ ഷോട്ടെടുത്താണ്.അതായത് കലോത്സവത്തിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും.
ഒന്നില്ലെങ്കില്‍ അവിടെ പച്ച.അല്ലെങ്കില്‍ സംപ്രേഷണം ചെയ്തത് പച്ച!!" എന്ന് തിരിച്ചടിച്ചു.

നദീറ വിടുന്നില്ല.ഞാന്‍ സ്ക്രീന്‍ ഷോട്ടെടുത്തത് അതെടുത്ത രൂപത്തില്‍  തന്നെ നദീറയ്ക്ക് മെസ്സേജയച്ചു.നദീറ പിന്നെയും പോസ്റ്റിന്റെ നൈതികതയെ വിമര്‍ശിച്ചു.


കര്‍ട്ടണ്‍ നേരിട്ട് കണ്ട നദീറ പറയുന്നു അത് ഇളം പച്ചയാണ്.മഞ്ഞയോടടുത്ത പച്ചയെന്ന് തുടര്‍ന്നും പറഞ്ഞു.
"അറിയാം
പക്ഷെ ഞങ്ങള്‍ക്ക് എതിരെയുള്ള ആക്രമണമോ നദീറാ?
എന്തെല്ലാം പടക്കുന്നു,
---------------------------------എന്നാലും പറയാം അള്ളാന സത്യം ഇത് സ്ക്രീന്‍ ഷോട്ടെടുത്തതാ,വെബ്സൈറ്റില്‍ നിന്ന്..
മദനിയുമായി വേദി പങ്കിട്ടപ്പോള്‍ മദനിയെയും സിപിഐഎമ്മിനെയും കരിവാരിത്തേച്ചവരല്ലേ ലീഗുകാര്‍...
ഇല്ലാത്തത്  കേള്‍ക്കേണ്ടി വന്നാലും കുഴപ്പമില്ല.
അത് അവര്‍ അര്‍ഹിക്കുന്നു" എന്ന് വീറോടെ ഞാന്‍ മറുവാദം നിരത്തി!

എന്നാലും നദീറയല്ലേ പറഞ്ഞത്,നദീറയങ്ങനെ സിപിഐഎം വിരുദ്ധ കല്പിത കഥകള്‍ വാര്‍ത്തയാക്കി കണ്ടിട്ടില്ല എന്ന് ദൃശ്യമാധ്യമവാര്‍ത്തകളെ കഴിയാവുന്നത്ര സൂഷ്മതയോടെ നിരീക്ഷിക്കുന്ന എനിക്ക്  ചിന്തിച്ചപ്പോള്‍  തോന്നി.ഉടന്‍  ഇന്ത്യാവിഷനിലെ മിഥുന്റെ നമ്പറില്‍ വിളിച്ചു.വിളിച്ചപ്പോള്‍ എടുത്തത് മിഥുന് പകരം വന്ന ജസീല(പേര് അത് തന്നെയാണോ എന്ന് ഓര്‍മ്മയില്ല).കാര്യം പറഞ്ഞു നദീറയുടെ നമ്പര്‍  ചോദിച്ചു.നമ്പര്‍  എസ്.എം.എസ് അയച്ചു തന്നു.

ഞാന്‍ നദീറയെ വിളിച്ചു.ആദ്യ കോള്‍ ഹലോ പറഞ്ഞ് എന്റെ പേര് പറഞ്ഞപ്പോഴും കട്ടായി.പൊന്നേ ജാഡയാണല്ലോ?ലീഗിനെതിരെ വാര്‍ത്ത പടയ്ക്കുന്നുവെന്ന് ഇന്ത്യവിഷന്‍ വാര്‍ത്തയുണ്ടാക്കുമായിരിക്കുമോ എന്നുള്ള ശങ്കയോടെ വീണ്ടും വിളിച്ചു.ടിവിയിലും ലൈവ് വെബ്ബിലും യൂട്യൂബിലും കേട്ട ആ മയ്യഴി ശബ്ദം.മാന്യമായ സംസാരം.

നമുക്കെതിരെ എന്തെല്ലാം വാര്‍ത്തകള്‍  സൃഷ്ടിക്കുന്നു.അപ്പോള്‍  നമ്മളും  വടി കിട്ടിയാല്‍ അടിക്കില്ലേ?എന്നൊക്കെയുള്ള  സര്‍ക്കാര്‍ ജീവനക്കാരുടെ സമരവുമായി മനോരമ ഇറക്കിയ കല്പിത വാര്‍ത്തകള്‍  ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍  താനങ്ങനെ ചെയ്യാറില്ല,പലതും അത്തരം വിവാദങ്ങള്‍  ശ്രദ്ധയില്‍ പെട്ടാല്‍  വിട്ടുകളയാറാണ് പതിവെന്ന്  മയ്യഴിക്കാരി പറഞ്ഞു ഫോണ്‍ വച്ചു.ശരിതന്നെയാണ് നദീറയില്‍ നിന്ന് അങ്ങനെയൊന്ന് ഞാന്‍ കേട്ടിട്ടില്ല.പല സഖാക്കളോടും ഇപ്പോള്‍ ഫോണില്‍ സംസാരിച്ചപ്പോഴും  അവര്‍ പറഞ്ഞു നദീറ അത്തരക്കാരിയല്ല എന്ന്!

നദീറയെപ്പോലെയുള്ളവരുടെ മാധ്യമപ്രവര്‍ത്തകധാര്‍മ്മികതയുടെ  പകുതിയെങ്കിലും നദീറയെപ്പോലെയല്ലാത്തവര്‍ കാട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ക്കിങ്ങനെ ജാഗരൂഗരായി നവമാദ്ധ്യമങ്ങളില്‍ കണ്ണൂം നട്ട് ഇരിക്കേണ്ടി വരില്ലായിരുന്നു!

ഞാന്‍ പോസ്റ്റ് ചെയ്ത  ചിത്രത്തിലുള്ള വേദിയുടെ അകലെ നിന്നുള്ള ഒരു ചിത്രം ഒരെണ്ണം നദീറ എനിക്കയച്ചു തന്നു.അതും പച്ചയായി തന്നെയേ എനിക്ക് തോന്നിയുള്ളൂ.ഒരു തത്തപ്പച്ച!


കൊയമ്പത്തൂര്‍ സ്ഫോടനക്കേസില്‍  കോടതി നിരപരാധി എന്ന് കണ്ട് വിട്ടയച്ച മദനിയുമായി വേദി പങ്കിട്ടപ്പോള്‍ ലീഗും കോണ്‍ഗ്രസ്സും നദീറയുടെ ഇന്ത്യാവിഷനുമടക്കം സൃഷ്ടിച്ച പൊല്ലാപ്പ് വച്ചു നോക്കുമ്പോള്‍ ഞാന്‍  ചെയ്തത് ധാര്‍മ്മികതയല്ലേ?പ്രത്യേകിച്ചും സ്വന്തം പ്രസ്ഥാനത്തിനും  നാടിന്റെ മതേതരത്തത്തിനും ഭീഷണിയായ ലീഗിനെ തല്ലാന്‍ ഒരു നല്ല വടി വീണുകിട്ടിയപ്പോള്‍ ??

No comments:

Post a Comment

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.