Monday, January 14, 2013

മുസരിസ് പൈതൃക ഭുമി സംഘപരിവാറിന് വിളനിലം !


  മുസരിസ് പട്ടണ പരിവേഷണം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച,ഇക്കഴിഞ്ഞ ദിവസം ഓടക്കുഴല്‍ അവാര്‍ഡ് കരസ്ഥമാക്കിയ സേതുവിന്റെ "മറുപിറവി" യുടെ പിറവിയ്ക്ക് പശ്ചാത്തലമായ പ്രദേശത്ത് കുടെ ഡിവൈഎഫ് ഐ യൂത്ത്മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം "പദചലനം" നടത്തുമ്പോഴാണ് വെളുത്ത പോസ്റ്ററില്‍ കറുത്ത അക്ഷരത്തില്‍ അച്ചടിച്ച് പതിച്ച "ക്ഷേത്ര സംരക്ഷണ സമിതിയുടെ"പോസ്റ്റര്‍ കണ്ടത്.എന്നെ എന്റെ നാട്ടിലും നവമാധ്യമലോകത്തും "ക്ലിക്ക്" ആക്കിയ പോസ്റ്ററിനോടുള്ള വല്ലാത്ത സാമ്യം തന്നെ എന്റെ നഗ്നമല്ലാത്തതും കണ്ണടവച്ച് ട്യൂണ്‍ ചെയ്തതുമായ നയനങ്ങള്‍ ആ പോസ്ടറിനെ എന്റെ ക്യാമറയില്‍ പകര്‍ത്താന്‍ ഉത്തരവ് നല്കി.


   


       ഒരോ കുട്ടിയില്‍  നിന്നും 4300  രൂപ വീതം അധികം നിയമവിരുദ്ധ സ്പെഷല്‍ ഫീസീടാക്കിയിരുന്ന ശ്രീനാരായണ മംഗലം  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയുടെ നടപടിയെ നിയമപരമായും ജനാധിപത്യപരമായും  ചോദ്യം  ചെയ്ത എസ്.എഫ്.ഐ സമരത്തിന് നേതൃത്ത്വം നല്കിയ എന്നെ കോളേജ് മാനേജ്മെന്റ് പടിയടച്ച് പിണ്ഡം  വയ്ക്കാനുള്ള നീക്കം നടത്തിയിരുന്നു.കോളേജിന്റെ മാനേജ്മ്നെടിന്റെ അമരക്കാരന്റെ ഭാര്യയും സമരത്തെ പ്പൊളിക്കുന്നതിന് ചുക്കാണ്‍ പിടിച്ച ആ കോളേജിലെഅദ്ധാപികയുമായ അദ്ധ്യാപികയ്കെതിരെ നവമാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം ചൊരിഞ്ഞുവെന്നതായിരുന്നു കുറ്റപത്രം(അദ്ധ്യാപകര്‍ക്ക് സമരത്തിനിടക്കുണ്ടായ ചില പരാമര്‍ശങ്ങള്‍ തെറ്റിധാരണമൂലമെങ്കില്‍ പോലും വേദനയുണ്ടാക്കിയതിലുള്ള ഖേദം ഞാനിവിടെ ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കട്ടെ!).ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍വ്വകലാശാലാ ഉത്തരവിട്ടെങ്കിലും പ്രിന്‍സിപ്പാളെയും വൈസ് പ്രിന്‍സിപ്പാളെയും  "മുക്കി" മാനേജ്മെന്റ് സ്ടേ ഉത്തരവ് സംഘടിപ്പിച്ചപ്പോള്‍ നിയമപരമായ വഴി ഉപേക്ഷിച്ച്  നിയമലംഘനത്തിനും അതുപോലെ തമിഴ് നാട്ടില്‍  മുഴുവന്‍ സമയ എംടെക്ക് പഠനവും മധ്യകേരളത്തിലെ എഞ്ചി.കോളേജില്‍ വാദ്ധ്യാര് പണിയും ഒരേ സമയം നത്തുന്ന സമരം പൊളിക്കല്‍ യജ്ഞ നേതൃത്ത്വം വഹിച്ച അദ്ധ്യാപികയടക്കമുള്ള അദ്ധ്യാപകരുടെ നിയമലംഘനം വെളിച്ചത്ത് വരും എന്ന് ഉറപ്പായതോടെ മനേജ്മെന്റ് നേതൃത്ത്വം  സ.എസ്.ശര്‍മ്മ എം.എല്‍.എയുടെ വീട്ടില്‍ ഒത്തുതീര്‍പ്പിനെത്തി എന്നെ തിരിച്ചെടുത്തു.
            ഈ ജാള്യത മറക്കാനാണ് എന്നെ പാക്കിസ്ഥാന്‍ ബന്ധമുള്ള ഭീകരനായി ചിത്രീകരിച്ച്  എന്‍.ഐ.എയുടെ അന്വേഷണം ആവശ്യപ്പെട്ട് "ഹിന്ദുമത സംരക്ഷണ സമിതി" എന്ന പേരില്‍ ആദ്യം സൂചിപ്പിച്ച അതേ പോസ്റ്ററിന്റെ മട്ടും ഭാവത്തിലുമുള്ള വേറെയൊന്ന്  കൃത്യമായി പറഞ്ഞാല്‍ വഴിനീളെ പതിക്കപ്പെട്ടത്.ഈ സംഭവം ഒരു പാട് നിഷ്പക്ഷ മതികളുടെ വിമര്‍ശനം ഏറ്റുവാങ്ങുകയുംശ്രീനാരായണഗുരുവിന്റെ പേരിലുള്ള ഒരു പ്രസ്ഥാനം ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് മതേതര ശ്രീനാരായണീയര്‍ തന്നെ പല വേദികളിലും പരാമര്‍ശിച്ചുവെന്നതും ചരിത്രം

       ഈ ചരിത്രം മനസ്സില്‍  മായാതെ കിടക്കുന്നത് കൊണ്ടും "ജാതി രഹിതസമൂഹം,മത നിരപേക്ഷ കേരളം" എന്നതായിരുന്ന് യൂത്ത് മാര്‍ച്ചിന്റെ മുദ്രാവാക്യമെന്നതുകൊണ്ടുമാണ് എന്റെ അന്വേഷണത്വ ഈ പോസ്റ്ററിന്  പിന്നാലെ സഞ്ചാരം ആരംഭിച്ചത്.ക്ഷേത്ര ഭൂമി കൈമാറാന്‍ ഒത്താശ ചെയ്ത് കൊടുക്കുന്ന പൊലീസ് സ്ഥലം സബ് ഇന്‍സ്പെക്ടറെയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും സസ്പെന്റ് ചെയ്യുക എന്നതാണ് "സംരക്ഷണ സമിതിയുടെ" ആവശ്യം.കയ്യേറ്റത്തിന്റെ ചരിത്രം ഇങ്ങനെ.

       വ്യാകുലാംബിക ക്രിസ്തീയ ദേവാലയത്തിലേക്കുള്ള വഴിത്തര്‍ക്കമായിരുന്നു എല്ലാത്തിലും തുടക്കം.പരിസരവാസികളുടെ ആവശ്യം പരിഗണിക്കാതെ പള്ളി അധികൃതര്‍ പള്ളിയിലേക്കുള്ള വഴി അവര്‍ക്ക് ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടെ നിര്‍മ്മിച്ചത് ആവശ്യമുന്നയിച്ചവര്‍ക്ക് സ്വാഭാവികമായും രസിച്ചില്ല.പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി(തര്‍ക്ക ഭൂമി അടുത്ത കാലത്ത് പള്ളി വാങ്ങിയതാണ് )യില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിനായി കുഴിച്ചപ്പോള്‍ കിട്ടിയ വിഗ്രഹാവശിഷ്ടങ്ങള്‍ പ്രസ്തുത സ്ഥലത്ത്  ഒരു കോണില്‍ കൂട്ടിയിട്ടിരുന്നു.മൂന്ന് പരിസരവാസികളുടെ ഇഷ്ടത്തിന് പള്ളി അധികൃതര്‍  വഴങ്ങാതിരുന്നത് വിഗ്രഹാവശിഷ്ടങ്ങളുടെ "മറുപിറവി"യ്ക് കാരണമായി.വിവാദം പരിസര വാസികളിലൊരാളെ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സമിതിയിലെത്തിച്ചു,വിഷയദാരിദ്ര്യത്തിലായിരുന്ന പ്രാദേശിക സംഘപരിവാറുകാര്‍ക്ക് ഒന്നാന്തരം വര്‍ഗ്ഗീയായുധവുമായി.


      കാലങ്ങളായി ഉപയോഗത്തിലില്ലായിരുന്ന ഏതോ അജ്ഞാത കുടുംബ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളായിരുന്നു പള്ളിയുടെ  ഭൂമിയില്‍ നിന്ന് കിട്ടിയത് എന്നത് പകല്‍പോലെ യാതാര്‍ത്ഥ്യമാണ്.1004 ആം  ആണ്ട് വരെയുള്ള ആധാരത്തിലെങ്ങുംഅങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശവുമില്ല.തുമ്പയിലെ പള്ളിതന്നെ സര്‍ക്കാരിന് വിട്ടുകൊടുത്ത കൈസ്തവ മേലദ്ധ്യക്ഷന്മാര്‍  ഈ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.ഈ ത്യാഗത്തിന് ലോകസമക്ഷം വാര്‍ത്താപ്രാധാന്യം കുറവായതുകൊണ്ടാകാം പാതിരിക്കൂട്ടം ഇവിടെ മുഖം തിരിച്ചത്.തര്‍ക്കമായി,ക്രമസമാധാനപ്രശ്നമായി.സംഭവം  കച്ചേരി സമക്ഷം എത്തി.സ്ഥലത്ത് അന്നു മുതല്‍  അനിശ്ചിതകാല നിരോധനാജ്ഞ നിലനില്കുന്നു.ഹൈക്കോടതി പുരാവസ്തു വകുപ്പിനെ പഠനത്തിനായി നിയോഗിച്ചു.പുരാവസ്തു വകുപ്പ് ഹൈക്കോടതിയില്‍ ഒരു ഇടക്കാല റിപ്പോര്‍ട്ട് നല്കിയെങ്കിലും ഇതുവരെ അവനാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

          അതിനിടയ്ക്ക് എസ്.ഐയായ രാജേഷ് സ്ഥലം മാറീപ്പോയി,അക്കസേരയില്‍ ക്ലീറ്റസെത്തി.സിഐയായിരുന്ന ഒരു ചേട്ടന്‍ മാറി ജോര്‍ജ്ജ് ജോസഫെന്ന അച്ചായനുമെത്തി.വിവാദ സമയത്തെ സ്ഥലം എം.എല്‍.എ ശര്‍മ്മ വടക്കേക്കര മണ്ഡലം ഇല്ലാതായി വൈപ്പിനിലേക്കു കുടിയേറിയപ്പോള്‍ യപ്പോള്‍ വിഡി സതീശന്‍ എംഎഎ യുടെ മണ്ഡലത്തിലേക്ക്  തര്‍ക്ക ഭൂമി സങ്കലനം ചെയ്യപ്പെട്ടു.പൊതുവെ കര്‍ക്കശ സ്വഭാവം  പുലര്‍ത്തുന്ന സ്ഥലം എസ്.ഐയും സി.ഐയും നിരോധനാജ്ഞ കര്‍ശനമായി നടപ്പിലാക്കി.ഡിവൈഎഫ് ഐ വില്ലേജ് സമ്മേളനത്തിനോടനുബന്ധിച്ച പ്രകടനം നടത്താന്‍ പോലും അനുവദിച്ചില്ല.അതുപോലെ ആര്‍ എസ് എസ്സിന്റെ നിക്കര്‍ പ്രകടനത്തിനുംഅനുമതി നിഷേധിച്ചു.

          അങ്ങനെയിരിക്കെ വ്യാകുലാംബികാ പള്ളിയിലെ പെരുന്നാളെത്തി.പ്രദക്ഷിണത്തിന് പോലീസ് അനുമതി തേടി.എസ്.ഐയും സി.ഐയും അനുമതിയെ എതിര്‍ത്തു.നിയമപുസ്തകത്തേക്കാള്‍  ബൈബിളിനെ മഹത്തരമായി കാണുന്ന ,നീതിപീഠത്തേക്കാള്‍  മുകളില്‍  അരമനകളെക്കാണുന്ന ജഡ്ജിമാരടക്കം കയ്യിലുള്ള കത്തനാര്‍ക്കൂട്ടം അനുമതി നിഷേധത്തെ  ഭരണസ്വാധീനം ഉപയോഗിച്ച് മറികടന്നു.നിരോധനാജ്ഞ ചുരുക്കം ദിവസത്തേക്ക് മരവിപ്പിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.ഒരു പ്രാദേശിക സംഘപരിവാര്‍ നേതാവുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍  അദ്ദേഹം പറഞ്ഞത് വിഡീ സതീശന്‍ എം.എല്‍.എയുടെയും കെ.പി ധനപാലന്‍  എംപിയുടെയും ശുപാര്‍ശയാണ് നിരോധനാജ്ഞ ഇളവിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

       ഇവിടെ അപസ്വരത്തിന്  ക്ഷേത്രസംരക്ഷണസമിതിയോടുള്ള ചോദ്യം ഇതാണ്.നിരോധനാജ്ഞ ഇളവ് ചെയ്യുന്നതിനെ എതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം പേരെടുത്ത് പരാമര്‍ശിച്ച് പോസ്റ്റര്‍  പ്രചരണം നടത്തിയത് "ഏത് ആര്‍ഷഭാരത സംസ്കാരപ്രമാണപ്രകാരമാണ്?ആര്‍.എസ്.എസിന് തന്നെ അറിവുണ്ടായിരിക്കെ വിഡി സതീശന്‍ എം.എല്‍.എയെയും കെപി ധനപാലന്‍ എംപിയെയും കയ്യേറ്റക്കാരുടെ പിണിയാളുകളായി ചിത്രീകരിക്കാനുള്ള വര്‍ഗ്ഗീയ മഷി കടലാസില്‍  പിടിക്കാത്തത് എന്ത്കൊണ്ട്?കളക്ടര്‍ ഷേഖ് പരീതിനെതിരെ എന്തുകൊണ്ട് പോസ്റ്റര്‍ വന്നില്ല എന്നകാര്യത്തിലുള്ള അതിശയോക്തി അപസ്വരത്തിന് പിടികിട്ടുന്നുമില്ല!

          ഏതായാലും കൃസ്തുവിന് മുമ്പേയുള്ള ഖനനാവശിഷ്ടങ്ങളില്‍  ക്രിസ്ത്യാനിയായ ഡോ.തോമസ് ഐസക്കും വത്തിക്കാന്‍ ഏജന്റ് ചെറിയാനും ക്രിസ്തീയ പാരമ്പര്യം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചുവെന്ന സംഘപരിവാര്‍ "കണ്ടെത്തല്‍  മണ്ടത്തരത്തേക്കാള്‍ " വിഷയത്തിന് കാമ്പുള്ളത് കൊണ്ട് സായുധപോലീസിന് മുസരിസ് പൈതൃക ഭൂവില്‍  സ്ഥിരതാമസത്തിനുള്ള വഴിയൊരുങ്ങി.മുസരിസ് പൈതൃക പട്ടണം അങ്ങനെ സംഘപരിവാറിന് വളക്കൂറുള്ള വിളനിലവുമായി.

No comments:

Post a Comment

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.