Saturday, January 12, 2013

മാധ്യമ സിന്റിക്കേറ്റിന് നവമാധ്യമങ്ങളില്‍ അന്ത്യകൂദാശ!        കേന്ദ്ര മന്ത്രി  പ്രൊഫ.കെവി തോമസ് ലീഡറുടെ കടാക്ഷത്തോടെ ആദ്യമായി എറണാകുളത്ത് മത്സരിക്കുകയാണ്.പ്രചരണ സമയത്ത് അതിരാവിലെ മാതൃഭൂമിയുടെ ലേഖകന്‍ വന്ന് തോമസ് മാഷെ  എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്ക് സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചാനയിക്കുന്നു.ഞാനെന്തിന് ഇപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ പോകുന്നു,ആ സമയം  കൊണ്ട് വോട്ടുകിട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രചരണം നടത്തിക്കൂടെ എന്ന മാഷിന്റെ സന്ദേഹം രഹസ്യമായി പരിഹരിച്ച മാതൃഭൂമി ലേഖകന്റെ കൗശലം വെളിവായത് അടുത്ത ദിവസത്തെ മാതൃഭൂമിപത്രത്തില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍  ചെന്ന് ആലിംഗനം ചെയ്ത് നില്കുന്ന സുപ്രധാന മള്‍ട്ടികളര്‍  ചിത്രം വന്നപ്പോഴാണ്.ആ ചിത്രത്തിന് അടിക്കുറിപ്പിങ്ങനെ"എതിരാളിയോടു പോലും സ്നേഹ വാത്സല്യത്തോടെ തോമസ് മാഷ്"

       മേല്‍വിവരിച്ച തരത്തിലുള്ള തന്ത്രങ്ങളെ പരാമര്‍ശിച്ച് മാധ്യമ സിന്റിക്കേററ്റെന്ന പദം ആദ്യമായി ഉപയോഗിച്ചത് സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ.പിണറായി വിജയനാണ്.ലാവ്ലിന്‍  കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പാര്‍ട്ടിയെ  വളഞ്ഞിട്ട് ആക്രമിച്ചപ്പോഴാണ് അദ്ദേഹം ആ പദപ്രയോഗം നടത്തിയതെന്നാണ് ഓര്‍മ്മ.അന്ന് പൊതുബോധത്തിനൊപ്പം വരികള്‍ക്കിടയിലും ദൃശ്യങ്ങള്‍ക്കിടയിലുമുള്ള രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയാതിരുന്ന ഞാനടക്കമുള്ള പലരും ഈ പദസൃഷ്ടി അഴിമതി ആരോപണത്തില്‍  നിന്ന്  കൗശലപൂര്‍വ്വം ഒഴിഞ്ഞ് മാറാനുള്ള തന്ത്രമാണെന്ന് കരുതി .പിന്നീട് നീരാ റാഡിയാ ടേപ്പ് വിവാദം വന്നപ്പോഴാണ് മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്ത്വങ്ങളും  കോര്‍പ്പറേറ്റ് ഭീമന്‍മാരുമായുള്ള കോക്കസ് ഇത്ര ശക്തമാണോ എന്നുള്ള ആശങ്കകള്‍ പലരിലും മൊട്ടിട്ടത്.


         നേരായ രീതിയില്‍ ചര്‍ച്ച ചെയ്യാതെ,ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ അവരുടെ ആനുകൂല്യം കവര്‍ന്നെടുത്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍  ജീവനക്കാരും  അദ്ധ്യാപകരും നടത്തുന്ന അനിശ്ചിതകാല സഹന സമരത്തെ തച്ചു തകര്‍ക്കാന്‍ സാധാരണ മര്‍ദ്ദന മുറകള്‍ക്കും ഗൂഢാലോചനകള്‍ക്കും കൂടെ മാധ്യമങ്ങളുമായി കൈകോര്‍ത്ത് ബൗദ്ധിക ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ് സര്‍ക്കാര്‍.ആദ്യം കോടിക്കണക്കിന് രൂപ കൊടുത്ത് പരസ്യം ചെയ്തു.ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മൂഖ പത്രങ്ങളൊഴികെ സമരത്തിനെതിരെ അച്ചു നിരത്തി.സാധാരണ ഏതു പെട്ടിക്കട സമരത്തിനും  ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ സാംസ്കാരിക ജിഹ്വയായ "മാധ്യമം" ദിനപ്പത്രം പോലും സമരത്തിനെതിരെ വൈകാരികമായി അച്ചുനിരത്തുന്നു.സര്‍ക്കാര്‍ ജോലി അനിസ്ലാമികമായി ഭരണഘടനയില്‍ വരെ പ്രതിപാദിച്ചിട്ടുള്ള മാധ്യമത്തില്‍ നിന്ന് ഇതിലേറെ പ്രതീക്ഷിക്കേണ്ടതുമില്ല.
     അങ്ങനെയിരിക്കെയാണ് കല്പിത വാര്‍ത്തകളുടെ പ്രചരണം പതിവ് സംഭവമായി മാറിയത്.തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സ് അനുകൂല അദ്ധ്യാപക സംഘടനാനേതാവായ ഒരു അദ്ധ്യാപകന്‍ വലിയ പാറക്കഷ്ണം വീറോടെ വീക്കുന്ന ചിത്രം തൃശൂരിലെ ഇടത് അനുകൂല അദ്ധ്യാപക സംഘടന കെ.എസ്.ടി.എ യുടെ നേതാവ് സമരവിരുദ്ധരെ ആക്രമിക്കുന്നുവെന്ന വിവരണത്തോടെ  കേരള കൗമുദി ദിനപത്രം  പ്രസിദ്ധീകരിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്.ചക്കച്ചുള കണ്ട പഴയീച്ചയെപ്പോലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെ ഈ ചിത്രം "ഇയാളൊരു അദ്ധ്യാപകനാണോ" എന്ന അടിക്കുറിപ്പോടെ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ശിഷ്യര്‍  തങ്ങളുടെ ഗുരുവിന്റെ ആക്ഷന്‍  ചിത്രം കണ്ട് ആവേശഭരിതരായി "ഇതു ജി.എസ്.ടി.യു നേതാവായ സമദ് മാഷാണ്" എന്ന് നവമാധ്യമങ്ങളില്‍  സത്യം വിളിച്ച് കൂവി.

                അപ്പോഴാണ് മനോരമ ചാനലിലെ മുഖ്യ മുഖമായ നിഷാ ജെബി എന്ന സഹോദരിയുടെ ഫെയ്സ്ബുക്ക് പേജില്‍  യുവാക്കള്‍  പ്രചരിപ്പിക്കുന്നു വെന്ന കുറിപ്പോടെ "പ്രിയ മുഖ്യമന്ത്രീ,നിലവില്‍  സര്‍ക്കാര്‍  ജീവനക്കാര്‍ക്ക് കൊടുക്കുന്ന പകുതി ശമ്പളത്തില്‍ ജോലിചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് -ഒരു കൂട്ടം യുവാക്കള്‍ " എന്ന പരാമര്‍ശമുള്ള ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത്.ഫെയ്ബുക്കില്‍ പ്രചരിക്കുന്ന പലപോസ്റ്ററും കാണാത്ത നിഷാ ജെബി ഈ പോസ്റ്റര്‍ മാത്രം കണ്ടുവെന്നതിലെ ഔചിത്യം ഏവര്‍ക്കും എളുപ്പം മനസ്സിലാക്കാം.പക്ഷെ അനേകം ഫെയ്സ്ബുക്ക്  ഗ്രൂപ്പുകളിലും  അംഗമായ നിരവധി  ഫെയ്സ് ബുക്ക് പേജുകളുടെയും "ലൈക്കറായ" ഞാന്‍ ആദ്യമായി ആ പോസ്റ്റര്‍  കണ്ടത് നിഷാ ജെബിയുടെ പേജില്‍ മാത്രമാണ്.പിന്നീട് ആ ചിത്രം ഫെയ്സ്ബുക്കിലുടനീളം പ്രചരിച്ചുവെന്നത് ഇന്നിന്റെ നേര്‍ക്കാഴ്ച.

             നിഷാ ജെബിയുടെ പേജില്‍ പ്രസ്തുത പോസ്റ്റര്‍ വന്ന അതേ ദിവസം തന്നെ ഇന്ത്യാവിഷനിലെ ന്യൂസ് നൈറ്റില്‍ വീണ ജോര്‍ക്കും വിഡി സതീശനും ഡോ.തോമസ് ഐസക്കും വേറൊരു ജയശങ്കര്‍-എന്‍ എം  പീയേഴ്സന്‍-വള്ളിക്കുന്ന മോഡലിലുള്ള "നിരീക്ഷകനും" കൂടി അന്തിച്ചര്‍ച്ച കൊഴുപ്പിക്കുന്നതിനിടെ വീണാജോര്‍ജ്ജിന്റെ പതിവ് പ്രൗഢഗംഭീര ചോദ്യം."ഡോ.തോമസ് ഐസക്ക്,താങ്കള്‍ സോഷ്യല്‍  മീഡിയയിലൊക്കെ സജീവമാണല്ലോ.പകുതി ശമ്പളത്തിന് പെന്‍ഷനില്ലാതെ ജോലിചെയ്യാന്‍  തയ്യാറാണെന്ന് ഒരു കൂട്ടം യുവാക്കള്‍ പറയുന്നത് നിങ്ങള്‍  കാണുന്നില്ലേ?".നോക്കണേ വാര്‍ത്ത ആര് സൃഷ്ടിക്കുന്നു?ആര് പ്രചരിപ്പിക്കുന്നു?ആര്‍ക്ക് വേണ്ടി?


നായ്ക്കുരണ ക്ലാസില്‍  വിതറി എന്ന വാര്‍ത്ത  "മനസ്സാക്ഷിയെ പിടിച്ച് കുലുക്കി" സൂപ്പര്‍ ഹിറ്റായി   ദിനങ്ങളാണിപ്പോള്‍.ഹരിതവാദി എംഎല്‍എ പോലും ഈ സംഭവം തന്മയത്ത്വത്തോടെ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുന്നുണ്ട്.സ്റ്റാഫ് റൂമില്‍ വിതറിയ നായ്ക്കുരണപ്പൊടി ഇത്രയേറേ കുട്ടികള്‍ ചൊറിച്ചിലുണ്ടാക്കിയ സാങ്കേതിക വിദ്യ ഇപ്പോഴും അജ്ഞാതം.സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപികയോട് പകരം വീട്ടാന്‍ അതിക്രമിച്ച് കയറി നായ്ക്കുരണപ്പൊടി വിതറിയതാണെന്നും സമരവുമായി ബന്ധമില്ലെന്നും വീരേന്ദ്രകുമാറിന്റെ മാതൃഭൂമിവരെ റിപ്പോര്‍ട്ട് ചെയ്തിട്ടും സമരത്തെ സമാഭാസമാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന "നിഷ്പക്ഷ" മാധ്യമങ്ങള്‍ ഉറക്കം നടിച്ച് സമരക്കാര്‍ക്കെതിരെ അടുത്ത വജ്രായുധം തിരഞ്ഞുള്ള പാച്ചിലിലാണ്.

സിപിഐ(എം)നെതിരെ സ്വന്തമായി പോസ്റ്ററൊട്ടിച്ച് അത് ക്യാമറയില്‍ പകര്‍ത്തി അകാശത്തേക്ക് വിട്ട് തകര്‍പ്പന്‍ പ്രകടനത്തിലൂടെ സുപ്രധാന സിറ്റിയില്‍ സുപ്രധാന ചാനലിന്റെ ബ്യൂറോ ചീഫായ പഴയ എസ്.എഫ്.ഐക്കാരനും  മഞ്ഞ അച്ച് മാത്രം നിരത്തി പാരമ്പര്യമുള്ള കോണ്‍ഗ്രസ്സ് കാരുടെയും "ഉത്തമകമ്മ്യൂണിസ്റ്റ് "ചമയുന്നവരുടെയും ഉറ്റ ബന്ധുവും മറ്റു ദൃശ്യമാധ്യമങ്ങളും കഷ്ടപ്പെട്ട് അദ്ധ്വാനിച്ചിട്ടും ഒന്നും അങ്ങ് ഏല്‍ക്കാത്തിലുള്ള അഗാധദുഖം വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാനാവുന്നതല്ല.ഫ്ലാറ്റും കാശും നല്കി മാധ്യമങ്ങളെ വിലയ്ക്കെടുത്ത് അവകാശസമരങ്ങളെയും സിപിഐ(എം)നെയും തകര്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ തന്ത്രങ്ങള്‍ സമൂഹം തിരിച്ചറിയേണ്ട സമയത്ത് തന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലുള്ള ആണിയടിക്കലായി മാറും.നവമാധ്യമങ്ങളില്‍  ആശാവഹമായ പൊളിച്ചെഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത് ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ആശാവഹം തന്നെ.

13 comments:

 1. പത്രത്തിനായാലും ചാനലിനായാലുംഅവര്‍ക്ക്‌ അവരുടേതായ രാഷ്ട്രീയം ഉണ്ട്. അതവര്‍ സമര്‍ഥമായി കൈകാര്യം ചെയ്യും.നിഷയായാലും വീണയായാലും അവര്‍ അവരുടെ മുതലാളിമാരുടെ ഇംഗിതം നോക്കിയാവും വാര്‍ത്ത പ്ലാന്റുചെയ്യുക. അല്ലെങ്കില്‍ അവര്‍ക്ക് അവരുടെ ജോലി മതിയാക്കെണ്ടിവരും.പറയാതെ വയ്യ,ചാനലില്‍ മിതത്വം പാലിക്കുകയും വാര്‍ത്തകള്‍ക്ക് മികവുവരുത്തുകയും ചെയ്യുന്നതില്‍ വീണ വേറിട്ടു നില്‍ക്കുന്നു.

  ReplyDelete
 2. പാവം മനോരമ'കാരുടെ ഒരു ഗതികേട്...ഇ സര്‍കാരിന്റെ തങ്ങി നിര്‍ത്താന്‍ പെടുന്ന പാട്...ചുവന്ന തെരുവുകളിലെ ഇടനിലകാരനെ പോലെ....ഏതോ ഒരു മദ്യപാനി'യുടെ തലയില്‍ ഉദിച്ച ആശയം കേരളത്തിന്റെ യുവത്വത്തിന്റെ മുഴുവന്‍ ആശയം ആക്കാന്‍ പെടുന്ന പാടെ......ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി സ്വന്തം ശരിരം വില്കുന്നവര്‍ക്ക് ഇവരെകള്‍ ജിവിത മുല്യം ഉണ്ട്...ജിവികാന്‍ വേണ്ടി ഇത്രയ്ക്കു തരാം താഴാണോ..

  ReplyDelete
 3. ഞാന്‍ ഈ സമരത്തെ എതിര്‍ക്കുന്നു ........ അത് മാര്‍ക്സിറ്റ്‌ വിരോധം കൊണ്ടല്ല ................... ഒരു വീട് വെച്ചപ്പോള്‍, കൈകൂലി കൊടുക്കാത്തത് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ( വൈദ്യുതി , പഞ്ചായത്ത് അപ്പോഴത്തെ വില്ലേജ് ഓഫീസര്‍ ഒഴിച്ച് ) + പൊതുവിതരണ വകുപ്പ് റെഷന്‍ കാര്‍ഡ് ആവശ്യാര്‍ത്ഥം - അനുഭവിച്ച വിഷമതകള്‍ കാരണം .. ഇപ്പോള്‍ നിലവില്‍ ഉള്ളവര്‍ക്ക് പോലും പൊതു ജനത്തിന്റെ നികുതിയില്‍ നിന്നും പെന്‍ഷന്‍ കൊടുക്കുന്നതിനോട് എനിക്ക് എതിര്‍പ്പാണ് . പഞ്ചായത്ത് ഓഫിസിലെ മുഖങ്ങള്‍ മറക്കുവാന്‍ പറ്റുന്നില്ല , അവരോടെ ഒന്നും രാഷ്ട്രീയം എനിക്ക് അറിയില്ല , പക്ഷെ ഞാന്‍ അവരെ വെറുക്കുന്നു .............

  ReplyDelete
 4. ശ്രീ രാധാകൃഷ്ണന്റെ വികാരത്തെ ഞാന്‍ മനസ്സിലാക്കുന്നു.ഉദ്യോഗസ്ഥരില്‍ ഒരു ന്യൂനപക്ഷം ജനങ്ങള്‍ക്ക് ബാധ്യതയാണ്ഭീഷണിയാണ്.വരെ ഒറ്റപ്പെടുത്തണം.നിയമപരമായ നടപടികള്‍ സ്വീകരിക്കണം.അല്ലാതെ സമരത്തെ എതിര്‍ക്കുകയല്ല വേണ്ടത്.ശമ്പളത്തിനും പെന്‍ഷനും കൃത്യ അനുപാതത്തില്‍ വളരെ കൃത്യമായി നികുതിയായി ഒരു നല്ല തുക ഖജനാവിലേക്ക് കൊടുക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍മാത്രമാണ്.ഉമ്മന്‍ ചാണ്ടി പെരുപ്പിച്ച് കാട്ടിയ കണക്കും ശരിയല്ല.സത്യം അതിനിടയിലാണ്.

  ReplyDelete
  Replies
  1. ഇത് ഒരു രാധാകൃഷ്ണന്റ വികാരമല്ല കേരളത്തിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരനറെ അവസ്ഥയാണ്.ഇവരെ ന്യൂനപക്ഷമാക്കി ലളിതവലക്കരിക്കല്ലേ.. ഇപ്പറഞ്ഞകൂട്ടത്തില് മൂച്ചും ഹുങ്കും അഹങ്കാരവും സഖാക്കന്മാര്ക്കാണ്.കുട്ടിസഖാവിനോട് ഇതൊന്നും പറഞ്ഞാല് മനസ്സിലാവില്ല.ക്യത്യമായി നികുതികൊടുക്കുന്നുണ്ടെങ്കില് അതിലധികം കിന്പളമായി സാധാരണക്കാരുടെ പോക്കറ്റില് കയ്യിട്ടെടുക്കുന്നുമുണ്ട്.സാധാരണക്കാരോട് വലിയവായില് വിപ്ലവമൊന്നും പറഞ്ഞിട്ട് കാര്യമില്ല സഖാവേ.അതുങ്ങള് രാവിലെ എഴുന്നേല്ക്കുന്നത് ഇന്നത്തെ ഒരുദിവസത്തേക്കുള്ള അന്നം എങ്ങനെ സംഘടിപ്പിക്കും എന്നുള്ള ബേജാറിലാണ്.ഒരു കാലത്ത് ഇടതിനെം വലതിനെം കണ്ടാല് എളുപ്പം തിരിച്ചറിയുമായിരുന്നു.
   ഭൂമിയിലിറങ്ങി നന്നായി അധ്വാനിക്കുന്നവരായിരുന്നു അവര് ഇന്ന് രണ്ടിനെയും കണ്ടാല് തിരിച്ചറിയാതെയായിരുന്നു.രണ്ടും നല്ല വെളുവെളുത്ത തേച്ചുമിനുക്കിയ കുപ്പായത്തില്.രണ്ടിനോടും സാധാരണ ജനങ്ങള്ക്ക് വെറുപ്പാണ്.പുറമേക്ക് കാട്ടുന്നില്ലായെന്നേയൊള്ളൂ.51 വെട്ട് എളുപ്പം മറക്കാന് കഴിയില്ലല്ലോ...?

   Delete
 5. The left organisations should realize the fact that at least a section of the public is against govt employees even if they dont have the opinion that contributory pension is good nor umman chandy is doing this with good intentions. That is why politically it is important to address the issues due to which public is showing their anger by responding against the strike.

  I wish all success for the strike for the reasons behind it. At the same time i plead to the responsible union leaders to strengthen their campaign against bribe, Organize worshops for training employees how to behave to the general public and serve them and treat them as their masters for whom they work for and to realize them that, the very purpose and reason for their existense is public and thier support will be necessary and important for struggles to safeguard jobs and benefits and even more to generate more jobs. Ùnions should not be existing only for safeguarding salary and benefits, they should deliver also their duty of ensuring that their members behaviour is in line with public expectations...

  ReplyDelete
 6. ശരിയായ നിരീക്ഷണങ്ങള്‍ സഖാവെ, നവമാധ്യമങ്ങള്‍ കരുത്തര്‍ജ്ജിക്കുമ്പോള്‍ മനോരമ മാതൃഭൂമി പോലുള്ള പത്രങ്ങള്‍ ശരിക്കും വിയര്‍ക്കുന്നുണ്ട്‌.. അവര്‍ എന്ത് കള്ളവാര്‍ത്ത ചമാച്ചാലും നിമിഷങ്ങള്‍ക്കുള്ളില്‍ പൊളിച്ചു കൈയില്‍ കൊടുക്കുന്ന അവസ്ഥ, കൂടാതെ അവരുടെ കാര്ക്കുലെഷനില്‍ വന്ന ഗണ്യമായ ഇടിവ് ഇതൊക്കെ അവരെ ശരിക്കും ചിന്തിപ്പിക്കുന്നുണ്ട്‌.. അങ്ങനെയാണ് ഫെസ്ബൂക് വഴി കുടുംബബന്ധം ശിധിലമാകുന്നു(ഫെസ്ബൂക് വിധവകള്‍ !), ഫെസ്ബൂക് ഉപയോഗിക്കുന്നവര്‍ക്ക് നല്ല ജോലി കിട്ടില്ല എന്നീ തട്ടുപൊളിപ്പന്‍ പ്രചാരണങ്ങള്‍ മനോരമ നടത്തിയത്.. അതും പൊട്ടി, പക്ഷെ അറിയുന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ നവമാധ്യമ പ്രവര്‍ത്തനത്തെ കടിഞ്ഞാണിടാന്‍ കേന്ത ഗവണ്മെന്റ് ഉടനെ കരിനിയമങ്ങള്‍ കൊണ്ട് വരും,, ഇത് കൊണ്ട് ഏറ്റവും ബുദ്ധിമുട്ടുന്നത് അവര്‍ കൂടി ആണല്ലോ.. ലാല്‍സലാം..

  ReplyDelete
 7. അതെ,
  പൊതു സ്ഥലത്ത് ബലാത്സംഘം നടന്നാലും
  അരിയുടെ വില നൂറായാലും
  മാസം മുഴുവന്‍ പവര്‍ വെക്കേഷന്‍ ആയാലും
  ഇന്ധന വില സ്വര്‍ണ്ണ വിലയായാലും
  എന്നും കുന്നും ആ അമ്പത്തി ഒന്ന് വെട്ടുതന്നെ...
  ആ ചോറൂ വിളമ്പുന്ന ചിത്രം തന്നെ...
  കല്യാണക്കുറിതന്നെ...
  രമസഖാവിന്റെ ആദ്യ പ്രസവസമയത്ത് സിസേറീയന് ടിപി ഒപ്പിട്ടുകൊടുത്ത-
  സമ്മത പത്രമാണ് അടുത്ത തുറുപ് ശീട്ടെന്ന് കേട്ടു!!

  ReplyDelete
 8. 51 വെട്ടിന്റെ ഒരു കമന്റ് വന്നിരുന്നു.
  പബ്ലിഷ് ചെയ്തിരുന്നു
  ഇപ്പോള്‍ കാണുന്നില്ല :(

  ReplyDelete
 9. ഇടതു പക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരാഴ്ചയായി നടത്തി വന്നിരുന്ന സമരം ഇന്നലെ അര്‍ദ്ധ രാത്രി പിന്‍വലിച്ചു. ബലേ ഭേഷ്.. മാണി കൊടുത്ത 'ഉറപ്പു'കളല്ല, പൊതു ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവാണ് സമരം പിന്‍വലിക്കാന്‍ ഇടതുപക്ഷ സംഘടനകളെ പ്രേരിപ്പിച്ചത്. തലച്ചോറിനുള്ളില്‍ ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പത്തിലെങ്കിലും ബുദ്ധിയുണ്ടായിരുന്നെകില്‍ ഇത്തരമൊരു സമരവുമായി അവര്‍ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല. കേരളത്തിലെ പത്തു ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ തെമ്മാടിത്തരത്തിനു കൂട്ട് നിന്ന് മൂന്നരക്കോടി ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ഇടതു നേതാക്കള്‍ക്ക് അര്‍ദ്ധ രാത്രിയിലെങ്കിലും വിവേകം ഉദിച്ചതിനു നന്ദി.

  ഇവിടെവായിക്കാം

  ReplyDelete
 10. ഇപ്പോള്‍ വായനക്കാരന്‍ നേരത്തെയെഴുതിയ കമന്റ് പിന്‍വലിച്ചോ?
  വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല എന്ന ആറാംതമ്പുരാന്‍ ഡയലോഗ് ഓര്‍മ്മിപ്പിക്കുന്നു!

  സമരം പിന്‍വലിച്ചിട്ടില്ല,അനിശ്ചിതകാല പണിമുടക്കെന്ന സമരരീതി താല്കാലികമായി അവസാനിപ്പിച്ചു.ചര്‍ച്ചയ്ക്കില്ലെന്ന മുഷ്ക് സര്‍ക്കാര്‍ അവസാനിച്ചപ്പോള്‍,വ്യവസ്ഥയ്ക്ക് വിധേയമായി.
  പ്രധാനമായും നാല് കാര്യങ്ങളില്‍ ധാരണയായി.
  കിട്ടിയ ഉറപ്പുകള്‍
  1) മിനിമം പെന്‍ഷന്‍ ഉറപ്പാക്കും.
  2) പെന്‍ഷന്‍ വിഹിതം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും .
  3) പങ്കാളിത്ത പെന്‍ഷന്‍: പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കും.
  4)സമരത്തില്‍ പങ്കെടുത്തുവെന്ന കാരണംകൊണ്ട് ജീവനക്കാരുടെ പേരില്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പിന്‍വലിക്കും


  ഇനി സ്വിച്ചിട്ടാല്‍ കത്തുന്ന ബള്‍ബ് പോലെയല്ല സമരം.
  സമരങ്ങൾക്ക് പരാജയമില്ല. 1757ൽ തുടങ്ങിയ സ്വാതന്ത്ര്യ സമരം വിജയിച്ചത് 1947 ലാണ്!
  ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കിയ്യിട്ടുണ്ടല്ലോ?

  ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.