Tuesday, December 4, 2012

ടോകുബിയെയുമൊത്ത്..



        എറണാകുളം ഐപിഎസ്സാറില്‍ റെഡ് ഹാറ്റിന്റെ ലിനക്സ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന് വരുന്ന അനേകം വിദേശികളെ കാണാറുണ്ട്.പലപ്പോഴും അവര്‍ സംഘങ്ങളായി വരും.മറ്റുള്ളവരോട് ഇടപഴകാതെ  പഠനം കഴിഞ്ഞ്  തിരിച്ചു പോകും.അതില്‍ നിന്നും തികച്ചും വ്യത്യസ്തരാണ്  നൈജീരിയക്കാരനായ ടോക്കുബിയെയും ഇംഗ്ലണ്ടുകാരനായ ചാര്‍ളിയും.ഇങ്ങോട്ട് വന്നു നമ്മോട് ഇടപഴകുന്ന ഇവര്‍ ഇപ്പോള്‍ ഐപിഎസ് ആര്‍ സുഹൃത്ത് വലയത്തിലെ കണ്ണികളായി മാറുന്നു.

        ടോക്കുബിയെയുമായി നൈജീരിയന്‍  വിശേഷങ്ങള്‍ സംസാരിച്ചപ്പോള്‍ നൈജീരിയയെക്കുറിച്ച് പറഞ്ഞുകേട്ട ആശങ്കകള്‍ ഞാന്‍ പങ്കുവച്ചു.ഉയര്‍ന്ന ശമ്പളം കിട്ടുമെങ്കിലും  ജീവിതം സുരക്ഷിതമല്ലെന്നായിരുന്നു എന്റെ ധാരണ.നൈജീരിയയില്‍ കലാപം എന്നൊക്കെ വാര്‍ത്തയും ഈ ധാരണ ഉണ്ടാക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ടോക്കുബിയെ പറഞ്ഞത് ഇങ്ങനെയാണ് കാശ്മീരില്‍ പ്രശ്നമുണ്ടെന്ന് കരുതി കേരളം സുരക്ഷിതമല്ലേ എന്നാണ്.അതോടൊപ്പം ടോക്കുബിയെ പറഞ്ഞത് ആ രാജ്യത്ത്  പ്രശ്നങ്ങള്‍  ഉണ്ടാക്കുന്നത് മുസ്ലീങ്ങളാണെന്നാണ്.ജനസംഖ്യാനുപാതത്തില്‍  ഏതാണ്ട് ഒപ്പമാണ് നൈജീരിയയില്‍  കൈസ്തവരും ഇസ്ലാം മതവിശ്വാസികളും.പക്ഷെ നൈജീരിയ ഇസ്ലാമിക രാഷ്ട്രമാക്കണമെന്നാണത്രേ അവിടത്തെ കലാപകാരികളുടെ ആവശ്യം.ഞാന്‍ മുസ്ലീം  നാമധാരിയായതുകൊണ്ടാണോ എന്നറിയില്ല ടോകുബിയ പറഞ്ഞു.ഒരു ചെറിയ വിഭാഗം മുസ്ലീങ്ങളാണ് പ്രശ്നമുണ്ടാക്കുന്നത്.മുസ്ലീംങ്ങളില്‍ നല്ലവരും ഉണ്ട്.പക്ഷെ ചിലര്‍  ജിഹാദ്(മുസ്ലിം  നാമധാരികളുടെ ഭീകരപ്രവര്‍ത്തനത്തിന് ജിഹാദെന്ന പേര് വീണു പോയി,ജിഹാദിന്റെ അര്‍ത്ഥം അതല്ല എന്ന് എനിക്ക് നല്ലവണ്ണം അറിയാം.) നടത്താനാണ് ഉറക്കമുണരുന്നത് എന്ന ഭാവത്തിലാണ്.ക്രിസ്തീയ ദേവാലയങ്ങള്‍ തീവച്ചു നശിപ്പിക്കുക,ക്രിസ്തവരെ കൊല്ലുക എന്നതാണ് അവരുടെ കടമ എന്നാണെന്ന് അവര്‍  വിശ്വസിക്കുന്നുവത്രേ.ഇന്ത്യയില്‍  ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നില്ലല്ലോ?ആര്‍ എസ് എസ്സിനെയും ജമാഅത്തെ ഇസ്ലാമിയും ഇവിടെ ഉണ്ടെന്ന് പറഞ്ഞ് നമ്മളും അത്ര പിന്നിലല്ല എന്ന് ടോക്കുബിയയോട് പറഞ്ഞു.ഇന്ത്യ ഭരിക്കുന്ന  കോണ്‍ഗ്രസ്സുകാര്‍ അഴിമതിക്കാരാണെന്നും മുതലാളിത്തത്തെ അവര്‍  പുല്‍കുന്നത്  അവര്‍  അതിന്  വേണ്ടിയാണെന്നും ഏതാനും മാസം ഇന്ത്യയില്‍  ജീവിച്ച ടോക്കുബിയ പറഞ്ഞപ്പോള്‍ തൊലിയുരിഞ്ഞുപോയി.ഇന്ത്യയുടെ സ്വാതന്ത്ര സമരപ്രസ്ഥാനം രാജ്യം ഭരിച്ച് അധപ്പതിച്ച കഥ അങ്ങനെ അന്താരാഷ്ട്ര പ്രചാരം സിദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

      ഞാന്‍ പ്രധാനമായും സൂചിപ്പിക്കാനുദ്ദേശിച്ചത് ..ഇസ്ലാമിനു നേരെയുള്ള കടന്നാക്രമണങ്ങളുണ്ട് എന്ന് സമ്മതിക്കുമ്പോഴും അതിന് ഒരു ഹേതു ഇസ്ലാമിനുള്ളില്‍ തന്നെയുള്ള ഇത്തരം ഷുദ്ര ജീവികളല്ലേ?ലോകത്തില്ലാത്ത ,മുസ്ലീം രാജ്യത്ത് പോലുമില്ലാത്ത സ്വാതന്ത്ര്യം  അനുഭവിച്ചിട്ട്  രാജ്യം ഇസ്ലാമികമാക്കാന്‍ നടക്കുകയാണ്  ജമാഅത്തെ ഇസ്ലാമിക്കാര്‍.ഇവിടെ ആദര്‍ശത്തിന്റെയും ആകിടിവിസത്തിന്റെയും ആട്ടിന്‍ തോലിട്ട്!പാക്ക് അധീന കാഷ്മീരില്‍ ഹിസ്ബുള്‍ മുജാഹിദിനെ ഉപയോഗിച്ച് മതരാഷ്ട്രവാദം,ഇവിടെ ദേശിയപാതയിലെ ടോള്‍ പിരിവ് വിരുദ്ധ സമരം.വിഷചേരിയില്‍  അണിനിരക്കുന്നവര്‍  പലതും അറിയാതെ അണിചേര്‍ന്ന് പോകുന്നതാണ്.ആദര്‍ശത്തിന്റെയും ആകിടിവിസത്തിന്റെയും ചതിക്കുഴിയില്‍ പലരും വീണുപോകുന്നു!മറ്റ് ഒരു കൂട്ടരുണ്ട് മുജാഹിദുകള്‍.ബിജെപി പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ വരെ പിടിച്ച് വേദിയിലിരുത്തും .എന്നിട്ടു പറയും നിങ്ങളുടെതേത് തെറ്റാണ്.ഞങ്ങളുടേത് മാത്രമാണ് ശരി.വിഗ്രഹാരാധന നടത്തുന്നത് തെറ്റാണെന്ന് പറയും.വിഗ്രഹം പ്രതീകമാണെന്ന് പറഞ്ഞാല്‍ അത് കല്ലാണെന്ന് പറയും.പ്രതീകാത്മക കല്ലേറും കല്ലുമുത്തലും എല്ലാവര്‍ഷവും നടത്തുന്നവരാണ് പ്രകൃതിയോട് ആത്മബന്ധം പുലര്‍ത്തുന്ന ഒരു  പ്രതീകാത്മക സംസ്കാരത്തെ വിമര്‍ശിക്കുന്നത് എന്ന് മനസ്സിലാക്കില്ല.ത്ങ്ങള്‍  പറയുന്നത് മാത്രം ശരി,മറ്റുള്ളവരുടേതെല്ലാം തെറ്റ് എന്ന് അന്ധമായി വിശ്വസിക്കുകയും വൈകാരികമായി പ്രതികരിക്കുന്നത് എന്ന് മുസ്ലിം  സമൂഹം നിര്‍ത്തുന്നുവോ എന്ന് ആ സമൂഹം രക്ഷപ്പെടും.അല്ലെങ്കില്‍  നിരപരാധിയായ ഷാഹിന ക്രൂശിക്കപ്പെട്ട പോലെ ,മദനി അനുഭവിക്കുന്നത് പോലെ എന്തിന് അനീതിക്കെതിരെ പ്രതികരിച്ചതിന് നേതൃത്ത്വം കൊടുത്ത ഞാന്‍ വരെ ഭീകരവാദിയാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും.!

(ഞാന്‍ ഒരു മുസ്ലീം  വിരുദ്ധനാണെന്ന അഭിപ്രായങ്ങള്‍  വരും എന്ന് പ്രതീഷിച്ചുകൊണ്ടാണ് എഴുതിയത്)

3 comments:

  1. നയീബ്.. നന്നായിരിക്കുന്നു..!! ഒറ്റവാക്കിൽ പറഞ്ഞാൽ മതിയാകില്ല..!! ഓരോ മതവും ശരിക്കും നിരീശ്വരവാദത്തിന്റെ തൊട്ടടുത്താണെന്ന അർത്ഥം വരുന്ന ഒരു സിനിമാ പോസ്റ്റർ ഈയടുത്ത കാലത്തായി കണ്ടതോർക്കുന്നു..!! അവന്റേത് തെറ്റാണെന്നു പറയുന്നവർ ശരിക്കും ദൈവങ്ങളിൽ ബഹുഭൂരിപക്ഷത്തിനേയും നിഷേധിക്കയല്ലേ..??? മറ്റൊന്ന് ലോകത്ത് ഒരു ജീവിയും അതിന്റെ സ്വന്തം വംശത്തെ വേട്ടയാടില്ല എന്നതാണു..!! പക്ഷേ മതത്തിന്റെ പേരിൽ ആ ജീവിക്രമവും തെറ്റിക്കാൻ മനുഷ്യൻ മുൻപിലുണ്ട്..!!

    ഹസ്സൻ നാസിർ എഴുതിയ നരകവാതിൽക്കലെ രക്ഷകൻ എന്ന പുസ്തകം ഒന്നു വായിക്കാൻ ശ്രമിക്കുക.. ദുഷിച്ചു നാറിയ ഒരു സാമൂഹ്യ വ്യവസ്ഥിതി ഒരു വീട്ടമ്മയെ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന് ലളിതമായി അതിൽ വിവരിച്ചിരിക്കുന്നു..!!

    ReplyDelete
  2. വിദേശത്ത് പ്രത്യകിച്ചു യു.എ.ഈ പൊലുള്ള് രാജ്യങ്ങളിൽ കേരളത്തിലെ മുസ്ലിം സമുദായത്തിലെ ചില ആളുകൾ കാട്ടികൂട്ടുന്ന പ്രവൃത്തി കാണൂമ്പോൾ നയ്യിബിന്റെ വാക്കുകൾ ശരിയണെന്നു പറയേണ്ടി വരും കാരണം പലതവണ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട് ഇതു ഞങ്ങളുടെ രാജ്യമാണു നിങ്ങൾ ഹിന്ദുക്കൾ ഞങ്ങളുടെ ദയ കൊണ്ടാണിവടെ പണിയെടുക്കന്ന്തെന്നു .....അവൻ കാഫിർ ആണു എന്നു പഞ്ഞു അറബി ഓഫിസിൽ ഉള്ളപ്പോൾ മാത്രം നിസ്ക്കരിക്കുന്ന മലയാളി എന്നെ പല തവണ അപമാനിച്ചി ട്ടുണ്ട്.....



    ReplyDelete
  3. ഇത്തരം സ്വതന്ത്രമായ എഴുത്തുകള്‍
    മുസ്ലീം സമുദായത്തിനുള്ളില്‍ നിന്ന് തന്നെ
    ഉയര്‍ന്നു വന്നാലേ തീവ്ര വാദ ചിന്തകള്‍ക്ക്
    ഒരു തട ഇടാന്‍ സാധിക്കു -
    ഞാന്‍ ഇതുപോലെ എഴുതിയാല്‍ എന്നെ
    ഒരു ഹിന്ദു തീവ്ര വാദി ആയി ചിത്രീകരിക്കും
    മനുഷ്യ സാഹോദര്യം വളര്‍ത്താന്‍ ഉതകുന്ന
    എഴുത്തുകള്‍ ഇനിയും ഉണ്ടാകട്ടെ - ആശംസകള്‍

    ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.