Monday, July 19, 2010

"പാരമ്പര്യം" തിട്ടൂരത്തിനു പച്ചക്കൊടിയാകുമോ?

      50 ഇല്‍ ഏറെ ദിവസം നിയമം ലംഘിക്കാതെ സമരം നടത്തിയിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കി കോട്ടയം സി എം എസ്‌ കോളേജിലെ വിദ്യാര്‍ഥി പ്രക്ഷോഭം സ്വാഭാവിക വൈകാരിക തലത്തില്‍ എത്തിച്ചേര്‍ന്നു.അതിന്റെ ഭാഗമായി ചില അനിഷ്ട സംഭവങ്ങള്‍ സംഭവങ്ങള്‍ നടന്നു എന്നത്  യാതാര്‍ത്ഥ്യം ആണ്.ഉടന്‍ തന്നെ ഒരു ഗുണ്ട നേതാവിന്റെ ശൈലിയില്‍ പറന്നെത്തി ദൈവത്തിന്റെ കുഞ്ഞാടുകളുടെ സ്വന്തം കുഞ്ഞൂഞ്ഞും കോണ്ഗ്രസ് ഗുണ്ടകളും കൂടി കോളേജിന്റെ സംരക്ഷണം ഏറ്റെടുത്തു.ഇനി നിങ്ങള്‍ വരേണ്ടതില്ല ഞങ്ങള്‍ നോക്കി കൊള്ളാം എന്ന്  എസ്‌ പി യെ വിളിച്ചു പറഞ്ഞു വീമ്പിളക്കിയ പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ ചാനല്‍ പൈങ്കിളികളും വാനോളം പാടി പുകഴ്ത്തി.

      എന്നാല്‍ പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ച്ചെടുക്കാതെ ഒരു വിട്ടു വീഴ്ചക്കില്ലെന്ന് എസ്‌ എഫ് ഐ യും പുറത്താക്കിയ വിദ്യാര്‍ഥിയെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്റും നിലപാട് വ്യക്തമാക്കിയതോടെ കലാലയ അന്തരീക്ഷം കലുഷിതമായി തുടരും ഉറപ്പായി.വളരെ നല്ല പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥി നേതാവിനെ ആണ് പുഅരത്തക്കി എന്നതും പുറത്താക്കലിനു കാരണമായി ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നതും പുറത്താക്കല്‍ ഉത്തരവിന്റെ കാര്‍മികത്ത്വം വഹിച്ച പ്രിന്‍സിപ്പാളിന്റെ സ്വഭാവഗുണം "കെങ്കേമം" ആണെന്നതും ശ്രദ്ധേയമാണ്.ഏതായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു,പ്രശ്നം ഒത്തുതീര്‍ത്തു നല്ല രീതിയില്‍ അധ്യയനം തുടരണം  എന്ന ലക്‌ഷ്യം  മുന്‍ നിറുത്തി ജനപ്രതിനിധികളും മാനേജുമെന്റും വിദ്യാര്‍ഥി പ്രതിനിധികളും സര്‍ക്കാര്‍ നിയോഗിച്ച എ ഡി എം ഇന്റെ സാനിധ്യത്തില്‍ ധാരണയുണ്ടാക്കി.പൂര്‍ണ്ണ മനസ്സോടു കൂടെ അല്ലെങ്കിലും സുഗമമായ അധ്യയനം പുനസ്ഥാപിക്കണം എന്ന താല്പര്യം മുന്‍ നിറുത്തി എസ്‌ എഫ് ഐ യും ജനപ്രധിനിധികളും മാനേജുമെന്റും മുന്നോട്ടു വച്ച  ധാരണക്ക് സമ്മതം മൂളി.വിദ്യാര്‍ഥിയെ തിരിച്ചെടുക്കില്ലെന്നും പരീക്ഷ എഴുതിക്കാംഎന്നും ഉള്ള പരസ്പര ധാരണയില്‍ പ്രശ്നം ഒത്തുതീര്‍ന്നു എന്ന്  മാധ്യമങ്ങളിലൂടെ കേരള സമൂഹവും അറിഞ്ഞു.

  എന്നാല്‍ ഈ ധാരണ കാറ്റില്‍ പരത്തി കൊണ്ട് ,കേരളത്തെ ഞെട്ടിച്ചു കൊണ്ട്  പുറത്താക്കപ്പെട്ട ജയ്ക്ക് എന്ന വിദ്യാര്‍ഥിയുടെ പരീക്ഷ അപേക്ഷ ഫാറം പോലും വാങ്ങാതെ ,ഹാജര്‍ വിവരവും ഇന്റെര്‍ണല്‍ മാര്‍ക്കും സര്‍വ്വകലാശാലയിലേക്ക് അയക്കാതെ പ്രിന്‍സിപ്പാളും മാനേജുമെന്റും വീണ്ടും  തനിനിറം കാട്ടി.ഈ വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്  സര്‍വ്വകാലാശാല വൈസ് ചാന്‍സിലര്‍ ഡോ:രാജന്‍ ഗുരുക്കള്‍ സത്യം തുറന്നു പറഞ്ഞു.വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ സി എം എസ്‌ കോളേജില്‍ അടക്കം പുതിയ സംഭവം അല്ലെന്നും അത് കൈകാര്യം ചെയ്യുന്നതില്‍ പ്രിന്‍സിപ്പാളിന് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.ഈ സംഭവം പരിഹരിക്കാന്‍ മൂന്നു തവണ ചര്‍ച്ചക്കായി വിളിപ്പിച്ചിട്ടും പ്രിന്‍സിപ്പാള്‍ സര്‍വ്വകലാശാലയില്‍ വന്നില്ലെന്നും ഒരു authorization letter പോലും ഇല്ലാതെ ഒരു അഭിഭാഷകനെ പറഞ്ഞയക്കുകവഴി സര്‍വ്വകലാശാല നിയമം ലംഘിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.


   ഇത് കേട്ടയുടന്‍ വൈസ് ചാന്‍സിലര്‍ രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കുന്നു എന്ന വിലകുറഞ്ഞ ആരോപണവുമായി കുഞ്ഞൂഞ്ഞും കുട്ട്യോളും രംഗത്തെത്തി.ദൈവത്തിന്റെ സ്വന്തം കുഞ്ഞാടുകള്‍ യോഗം ചേര്‍ന്ന് പത്ര സമ്മേളനം വിളിച്ചു പറഞ്ഞു വൈസ് ചാന്‍സിലര്‍ സഭയെ അപമാനിച്ചു എന്നും കുഞ്ഞൂഞ്ഞിന്റെയും മാണിയുടെയും ചട്ടുകമായ ഗവര്‍ണര്‍ക്ക്‌ പരാതി നകുമെന്നും. സര്‍വകലാശാലയ്ക്ക് കീഴിലെ ഒരു കോളേജിന്റെ  സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പ്രിന്സിപ്പാളെ വൈസ് ചാന്‍സിലര്‍ വിമര്‍ശിച്ചാല്‍ അത് സി എസ്‌ ഐ സഭക്ക് നേരെയുള്ള വിമര്‍ശനമാകുന്നത്  എങ്ങനെ?വിദ്യാര്‍ത്ഥിക്ക് വേണ്ട ഹാജര്‍ നില എന്ന് പറയുന്ന മാനെജുമെടു ഹാജര്‍ എങ്ങിനെ നഷ്ടപ്പെട്ടു എന്ന് പറയാത്തതെന്തേ?പുഷപഗിരി മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ്‌  വിദ്യാര്തിക്ക് 106 ദിവസത്തെ ഹാജര്‍ ഇളവു നല്‍കാമെങ്കില്‍ എന്തുകൊണ്ട് ബി എ കമ്മ്യൂണിക്കെട്ടിവ്  ഇംഗ്ലീഷ് വിദ്യാര്‍ത്ഥിക്ക് ഹാജര്‍ ഇളവു നല്‍കിക്കൂട?

    അതിലും വിചിത്രമാണ്  മനെജുമെന്റിന്റെയും പുരകത്തുമ്പോള്‍  വഴ നടാന്‍ ശ്രമിക്കുന്ന കൊണ്ഗ്രസ്സു കാരുടെയും വാദം.200 വര്‍ഷം പാരമ്പര്യമുള്ള കോളേജും അതിന്റെ മാനേജുമെന്റും എന്ത് പോക്രിത്തരം ചെയ്താലും സര്‍ക്കാരും സര്‍വ്വകലാശാലയും മിണ്ടാന്‍ പാടില്ലത്രേ! എങ്ങാന്‍ മിണ്ടിയാല്‍ പാരമ്പര്യത്തെ അവഹേളിക്കല്‍ ആണത്രേ!ഇത് തന്നെയാണ് ഞാന്‍ പഠിക്കുന്ന കോളേജിന്റെ മാനേജുമെന്റും എന്നോട് പറഞ്ഞത് .തങ്ങള്‍ക്കു ഒരു പാട് പാരമ്പര്യം ഉണ്ടെന്നും നഴ്സറി മുതല്‍ പ്രൊഫഷണല്‍ കോളേജു വരെ നടത്തുന്ന തങ്ങളുടെ തെറ്റുകളെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും.സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെയും നിയമങ്ങളെയും കാറ്റില്‍ പറത്താന്‍ പറയുന്ന ന്യായം പാരമ്പര്യം!സത്യത്തില്‍ ക്രാന്തദര്‍ശികള്‍ ആയിരുന്ന ഇവരുടെ പൂര്‍വികര്‍ ദീര്‍ഖ വീക്ഷണത്തോടെ നടത്തിയ സല്കര്‍മങ്ങളുടെ മഹത്വം അവരുടെ പിന്‍ഗാമികള്‍ എന്ന് വീമ്പിളക്കുന്ന ഈ അഹങ്കാരികള്‍ പിച്ചി ചീന്തുകയല്ലേ?

     ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചെറു മകന്‍ ഇന്ത്യന്‍ ഭരണഘടന  അംഗീകരിക്കില്ല എന്ന് പറഞ്ഞാല്‍ സമൂഹം ആ നിലപാടിനെ അംഗീകരിക്കുമോ?അതോപോലെ തന്നെ "പാരമ്പര്യം" ഉള്ള ഏത് മാനേജുമെന്റും നിയമത്തെയും ധാര്‍മികതയെയും  തൃണവല്കരിച്ചു കാട്ടുന്ന തിട്ടൂരവും കള്ളക്കച്ച്ചവടവും  ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കപ്പെടില്ല എന്ന സത്യം  അവര്‍ തന്നെ തിരിച്ചറിയേണ്ടിയിരിക്കുന്നു.അല്ലെങ്കില്‍ ആ തിരിച്ചറിവ്  ഉണ്ടാകുന്നത് വരെ സമരഭൂവില്‍ തുടരാന്‍ വിദ്യാര്‍ഥി സംഘടനകള്‍ നിര്‍ബന്ധിതരാകും.

2 comments:

  1. പാരമ്പര്യം ഒരു പരിഹാരമല്ല .
    സമചിത്തതയും വിവേകവുമാണ് പോംവഴി.

    ReplyDelete
  2. വളരെ ശരിയായ ചോദ്യമാണു..!! സര്‍വകലാശാല അതിന്റെ ഒരുദ്യോഗസ്ഥനെ ചര്‍ച്ചയ്ക്കോ അല്ലെങ്കില്‍ തല്ലാന്‍ തന്നെ വിളിച്ചാലും സഭയ്ക്കെന്താണു നഷ്ടം..? പ്രിന്‍സിപ്പാളിനെ സംരക്ഷിക്കാന്‍ കാണിക്കുന്ന ഈ വീറും വാശിയും എന്തേ വിദ്യാര്‍ത്ഥികളോടു കാണിക്കുന്നില്ല..?? ന്യൂനപക്ഷങ്ങളുടെ പേരില്‍ തുടങ്ങിയ നടത്തപ്പെടുന്ന ഈ സ്ഥാപനങ്ങളില്‍ എത്ര ദരിദ്ര ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് എന്നറിയാനും താത്പര്യമുണ്ട്..!!

    ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.