Monday, July 5, 2010

ജാതി മത രാഷ്ട്രീയ ഭേദമന്യേ നമുക്ക് കൈ കോര്‍ക്കാം..

  കഴിഞ്ഞ മൂന്നു മാസത്ത്തിടയില്‍ സംഭവിച്ച രണ്ടു സംഭവങ്ങള്‍ കേരള മനസ്സാക്ഷിയെ വല്ലാതെ പിടിച്ചു കുലുക്കിയിരിക്കുന്നു.സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് പോലെ കേരളം ഭ്രാന്താലയമാണോ എന്ന് ലോകം മുഴുവന്‍ ഇന്ന്നു ആശങ്കപ്പെടുന്നു..എന്താണ് സംഭവിച്ചത് എന്ന് നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം..

  ഏതാനും മാസം മുമ്പ് തൊടുപുഴ ന്യുമാന്‍ കോളേജില്‍ വിതരണം ചെയ്യപ്പെട്ട പരീക്ഷാ ചോദ്യ പേപ്പറിലെ  താഴെ കാണുന്ന വിവാദ പരാമര്‍ശമാണ് എല്ലാ വിവാദങ്ങള്‍ക്കും ഇന്ന് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൈപത്തി വെട്ടലിനും വരെ ഇടയാക്കിയിരിക്കുന്നത്.
  

  മത വികാരത്തെ വ്രണപ്പെടുത്തി എന്ന് പറഞ്ഞു വ്യാപക പ്രതിക്ഷേധം ഉയര്‍ന്നപ്പോള്‍ പ്രബുദ്ധകേരളം ആ വികാരം മാനിച്ചു കൊണ്ട് തന്നെ ഉയര്‍ന്നു പ്രവര്ത്തിച്ച്ചു.സര്‍ക്കാര്‍ ഇടപെട്ടു.ഉത്തരവാദിയായ അധ്യാപകനെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു.കോളേജ് മാനെജ്മെന്റ് അദ്ദേഹത്തെ സസ്പെന്റു ചെയ്തു.താന്‍ ചെയ്ത പോക്കണം കേടു മനസ്സിലാക്കി അദ്ധ്യാപകന്‍ സമൂഹത്തോട് പരസ്യമായി മാപ്പും പറഞ്ഞു.മനുഷ്യന് വേണ്ടി മനുഷ്യത്വം മുന്നിരുത്തി ഉണ്ടായപ്പെട്ടു എന്ന് പൌരോഹിത്യം അവകാശപ്പെടുന്ന മതത്തിന്റെ വ്രണപ്പെട്ട വികാരങ്ങളുടെ വ്രണം ഇതോടു കൂടി സ്വാഭാവികമായി ഉണങ്ങേണ്ടാതല്ലേ?  

  പക്ഷെ വീണ്ടും ഇന്നലെ ആ ഞായറാഴ്ച പ്രഭാതത്തില്‍ സമൂഹത്തിന്റെ കറുത്ത കരങ്ങള്‍ എന്താണ് ചെയ്തത്.മനുഷ്യ സഹജമായ തെറ്റ് ചെയ്ത ഒരാളെ,അതിന്റെ പേരില്‍ വിചാരണ നേരിടുന്ന അധ്യാപകനെ കൊത്തിയരിഞ്ഞു കൈപത്തി വെട്ടിമാറ്റി.ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ കയ്യും കാലും തരിച്ചു പോയി..അങ്ങ് താലിബാനിലും ഇന്ത്യയിലെ പിന്നോക്ക നിരക്ഷര സംസ്ഥാനങ്ങളിലും നടക്കുന്ന കാടത്തം ഇന്നിതാ നമ്മുടെ മുന്‍പില്‍.

  ന്യൂമാന്‍ കോളേജ് സംഭവത്തിന്റെ എല്ലാ അസ്വസ്ഥകളും മാറി എല്ലാം മറന്നു മുന്നോട്ടു പോകുമ്പോള്‍ ഇത്തരം ഒരു "ചെറ്റത്തരം" ആര്‍ക്കു വേണ്ടി..സര്‍വ്വവും സഹിച്ചു മാപ്പ് നല്‍കി മനുഷ്യര്‍ക്ക്‌ സ്വര്‍ഗ്ഗവുമായി കാത്തിരിക്കുന്ന ദൈവത്തിനു വേണ്ടിയോ?അല്ലെങ്കില്‍ ആ ദൈവത്തിന്റെ സന്ദേശ വാഹകനായ പ്രവാചകന് വേണ്ടിയോ?അല്ല!!മനുഷ്യന്‍ മനുഷ്യനായി മനുസ്യത്വത്ത്തോടെ ജീവിക്കുന്നതില്‍ അസ്വസ്ഥമായ ചില മത തീവ്രവാദ മൌലികവാദ തൊഴിലാളികള്‍ക്ക് വേണ്ടി. ഇന്നലത്തെ  ടിവി ചാനല്‍ ചര്‍ച്ചകളില്‍ അത്തരം ഒരു സംഘടനയുടെ പ്രതിനിധി ഈ സംഭവത്തെ അവലപിക്കാന്‍ പോലും തയ്യാറാവാതെ മലക്കം മറിയുന്നത് കണ്ടില്ലേ?പിടിക്കപ്പെട്ട ചില യുവാക്കള്‍ ഈ ചേരിയില്‍ പെട്ടവരല്ലെ?പോലീസ്നോട് സഹകരിക്കുന്നതിന് പകരം തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടയക്കണം എന്ന് പറഞ്ഞു ജാഥ നടത്തുകയല്ലെ അവര്‍ ചെയ്തത്?കാലത്തെ അതിജീവിച്ച ഇസ്ലാമിന് ഇനിയും വാളെടുക്കുന്ന പോരാട്ടങ്ങള്‍ ആവശ്യമാണെന്ന് ഖുറാനിലെ സന്ദര്‍ഭോചിതമായ വരികളെ അടര്‍ത്തിയെടുത്ത് യുവാക്കളെ തങ്ങളുടെ വിഷലെപിത അണിയില്‍ നിരത്തുന്ന അടിക്കടി പേര് മാറ്റുന്ന ഇത്തരം സാമൂഹിക വിരുധസംഘത്തെ എത്ര്ത്ത് തോല്‍പ്പിക്കാന്‍ സമാധാനത്തിന്റെ സന്തെഷവാഹകരായവര  മറക്കുന്നുവോ? "പ്രതിരോധം അപരാധമല്ല" എന്ന് പറഞ്ഞു ആക്രമണം നടത്തുന്നതിനെ ഇസ്ലാമിന്റെ ഭൂമികയില്‍ ന്യായീകരിക്കാന്‍ ആകുമോ?ഒരു ഇസ്ലാമിക രാജ്യത്തും കിട്ടാത്ത പരിഗണനയും ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും ആസ്വദിച്ചു അനുഭവിച്ചു ഈ നാടിന്റെ സമാധാനം തകര്‍ക്കാനാണോ കുബുധ്ധികളെ നിങ്ങളുടെ പുറപ്പാട്?

കാലം എന്നോടും ഇത് വായിക്കുന്ന സമനസ്കരോടും ആഹ്വാനം ചെയ്യുന്നു-മത ഗ്രന്ഥങ്ങളിലെ വരികളെ അടര്‍ത്തിയെടുത്ത് യുഅവാക്കളെ തെറ്റി ധരിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധ കോമരങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ നമുക്ക് കൈ കോര്‍ക്കാം.അല്ലെങ്കില്‍ ഈ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.സാമ്രാജ്യത്വം അടക്കമുള്ള മനുഷ്യ വിരുദ്ധ ശക്തികള്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.

വാല്‍കഷ്ണം:ചോദ്യ പേപ്പറിലെ വരികള്‍ ഇടതു പക്ഷ ചിന്തകനായ പി ടി കുഞ്ഞുമുഹമ്മദിന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്നാണ് എന്നും  കുഞ്ഞു മുഹമ്മദിന്റെ കൈപത്തി വെട്ടാതിരുന്നത് എന്ത് കൊണ്ട് എന്നുമാണ് വലതുപക്ഷ ബുദ്ധിജീവികള്‍ ആശങ്കപ്പെടുന്നത്.എന്ത് സംഭവിച്ചാലും ഇടതു പക്ഷത്തിന്റെ ചോരതന്നെ വലതു പക്ഷത്തിനു കൌതുകം!!
==================================================
തിരക്കഥയുടെ രീതി ശാസ്ത്രം' തന്റെ പുസ്തകമല്ല -പി.ടി. കുഞ്ഞുമുഹമ്മദ്(കടപ്പാട്:മാധ്യമം ദിനപ്പത്രം)
Friday, March 26, 2010
തൃശൂര്‍: തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ കോളജ് അധികൃതര്‍ പറയുന്ന 'തിരക്കഥയുടെ രീതി ശാസ്ത്രം' താന്‍ രചിച്ചതല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്. തന്റെ പ്രഭാഷണങ്ങളിലും ചാനലുകളിലെ മുഖാമുഖങ്ങളിലും സ്ഥിരം പറയാറുള്ള ഭ്രാന്തനായ ഒരാളുടെ സംഭാഷണങ്ങളാണ് ചോദ്യപേപ്പറിലേക്ക് കടമെടുത്തിട്ടുള്ളത്. ഇതിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടത് ആ വിവരമില്ലാത്ത അധ്യാപകനാണെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.സ്വാഭാവികമായും ഇതിലെ മുഹമ്മദ് എന്ന കഥാപാത്രം പ്രവാചകനാണെന്ന് വിശ്വാസികള്‍ കരുതുകയും ചെയ്തു.

എന്തായാലും കോളജുകാര്‍ പറഞ്ഞത് ശരിയല്ല. നാസറുദ്ദീന്‍ എന്ന കഥാപാത്രത്തെ കുറിച്ചാണ് താന്‍ പ്രഭാഷണങ്ങളില്‍ സംസാരിക്കാറുള്ളത്. നാസറുദ്ദീനെ മുഹമ്മദാക്കി മാറ്റിയത് തനിക്കറിയില്ല. ഈ സംഭാഷണശകലങ്ങള്‍ താന്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല. മറ്റാരെങ്കിലും പ്രസിദ്ധീകരിച്ചത് വായിച്ചോ പ്രഭാഷണം കേട്ടോ ആകണം അധ്യാപകന്‍ ഇത്തരം പ്രവൃത്തിക്ക് തുനിഞ്ഞത്. എന്നാല്‍, പേരുമാറ്റത്തെ നിസാരമാക്കി കണ്ടതാണ് കുഴപ്പമായത്. പലപ്പോഴും പലയിടങ്ങളില്‍ കണ്ട ആളുകളെ നിരീക്ഷിച്ചാണ് സിനിമയിലെ കഥാപാത്രങ്ങളേയും രൂപപ്പെടുത്തുന്നത്.

അത്തരമൊരു കഥാപാത്രം മാത്രമാണ് ഈ ഭ്രാന്തനും എന്നും അദ്ദേഹം വെളിപ്പെടുത്തി" സംഭാഷണ ശകലം എടുത്തു എന്ന് പറയുന്ന പറപ്പെടുന്ന പുസ്തകത്തിന്റെ താളുകളിതാ ...കുഞ്ഞു മുഹമ്മദോ അതോ അധ്യാപാണോ തെറ്റ് ചെയതത്തു വലതു പക്ഷ ബുദ്ധി ജീവികളെ ?

5 comments:

 1. ക്രൂരവും കാടത്തം നിറഞ്ഞതുമായ ഈ നടപടിയെ തീർത്തും അപലപിക്കേണ്ടത് തന്നെ. സമാധാനം എന്ന വാക്ക് കൊണ്ട് തീർത്ത “മതം“ ഒരിക്കലും ഈ അക്രമത്തെ ന്യായീകരിക്കില്ല. ഇത്തരത്തിൽ ഒരു ചേദ്യപേപ്പറിലൂടെ ഒഴുകി പോകുന്ന വിശ്വാസമാണെന്ന തേന്നലാണ് ഈ അക്രമകാരികൾക്കെങ്കിൽ അവർ ഈ വിശ്വാസത്തിന് ഒട്ടും അനുയോജ്യരല്ല.
  ഇത്തരം അക്രമകാരികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ഉചിതമായ ശിക്ഷ കൊടുക്കാട്ടെ.
  ഇത്തരം നീച ചിന്തകൾ പേറുന്ന ദുഷ്ട്ടന്മാർക്ക് പാടമാകും വിധം.

  ReplyDelete
 2. എന്‍റെ സഹോദരാ നിന്റെ കൈകളില്‍ ഞാന്‍ പിടിക്കുന്നു..
  ഒരായിരം ജന്മം ഒരമ്മതന്‍ മക്കളായി വാഴുവാന്‍
  ഈ ജാതിമത കോമരങ്ങളെ ചുട്ടോടുക്കുവാന്‍....

  ReplyDelete
 3. നായിബ് ഈ എം/Nayib E M:" ജമാഅത്തെ ഇസ്ലാമിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഒരു ജുമാ മസ്ജിദിന്റെ കമ്മറ്റി ക്കാരുമായി മുവ്വാറ്റുപുഴ സംഭവത്തിനു തൊട്ടടുത്ത ദിവസം സംസാരിച്ചിരുന്നു........"

  താങ്കള്‍ ഡോ. എന്‍ എം മുഹമ്മദലിയുടെ ബ്ളോഗില്‍ നല്‍കിയ ഒരു കമണ്റ്റാണിത്‌. അതിണ്റ്റെ പൂറ്‍ണ്ണരൂപം ഞാനിവിടെ നല്‍കിയിട്ടില്ല. കാരണം താങ്കള്‍ക്കതറിയാം. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ അവാസ്തവവും താങ്കള്‍ മെനഞ്ഞുണ്ടാക്കിയ കഥയുമാണെന്ന് ആദ്യമേ പറയട്ടെ. ജമാഅത്തെ ഇസ്‌ലാമിക്കാരന്‍ പോയിട്ട്‌ ഒരു മനുഷ്യനും അങ്ങിനെ പറയില്ല. വിരോധം ആകാം പക്ഷേ അന്ധമാകരുത്‌. നിങ്ങള്‍ക്ക്‌ ഒരു വിഭാഗത്തോടുള്ള വെറുപ്പ്‌ അവരോട്‌ അനീതി ചെയ്യാന്‍ കാരണമാകരുതെന്ന് ഖുര്‍ആന്‍ വാക്യമുണ്ട്‌. എനിക്കറിയാവുന്ന മുസ്ളീങ്ങളോ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയോ ഒരിക്കലും മാനവകുലത്തിനെതിരായിട്ടുള്‍ലതൊന്നും ഇന്നേവരെ ചെയ്തിതിട്ടില്ല. ചെയ്യുകയുമില്ല. അധ്യാപകനെ വെട്ടിയ സംഭവത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ പങ്കുണ്ടാകേണെ എന്ന് മനസ്സാ പ്രാര്‍ത്ഥിക്കുന്നു അവരുടെ ശത്രുക്കള്‍. സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ പോപ്പുലര്‍ ഫ്രണ്ടിനെത്രില്‍ പോലീസ്‌ നടപടികള്‍ ആരംഭിച്ചു. പശുവും ചത്തും മോരിലെ പുളിയും പോയി എന്നിട്ടും ജമാഅത്ത്‌ വിരോധികള്‍ക്ക്‌ അവരെ ഈ കേസില്‍ ഉള്‍പ്പെടുത്തണം! സോളീഡാരിറ്റിക്കാര്‍ അധ്യാപകനു രക്തം ദാനം നല്‍കിയത്‌ കണ്ടീട്ട്‌ വായും പൊളിച്ച്‌ നില്‍ക്കുകയാണു ജമാഅത്തെ വിരോധികള്‍! ഞങ്ങള്‍ പറയുന്നതൊന്നുമല്ലല്ലോ ഈ സോളിഡാരിറ്റിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നാലോചിച്ച്‌ സ്വന്തം 'കഥകള്‍ സ്ര്‍ഷ്ടിക്കാന്‍ വരെ തുനിയുന്നു. കഷണ്ടിക്കും അസൂയക്കും മരുന്നില്ല. ആദ്യത്തേതിനു വിഗ്ഗെങ്കിലുമുണ്ട്‌. രണ്ടാമത്തേതിനു അശേഷമില്ല. കഷ്ടം, എന്നല്ലാതെ എന്തു പറയാന്‍?!

  ReplyDelete
 4. കുരുത്തന്‍ കെട്ടവന്‍ എന്നാ നാമധേയത്തിനു പിന്നിലെ സുഹൃത്തിനോട്..

  ജമാഅത്തെ ഇസ്ലാമിയോടു ഒരു അന്ധമായ വിരോധവുമില്ല..ചെറുപ്പം മുതല്‍ തന്നെ അവരുഉടെ പല പരിപാടികളിലും സോളിടാരിടി-എസ ഐ ഓ പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചു പങ്കെടുത്തിട്ടുല്ലവനാണ് ഈ വിനീതന്‍.പല പ്രഖ്യാപിത നയങ്ങളോടും ഇന്നും യോജിക്കുകയും ചെയ്യുന്നു.പക്ഷെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കപട മനുഷ്യസ്നേഹത്തെ അന്ധമായി വിശ്വസിക്കാന്‍ എനിക്കാവില്ല..സോളിടാരിടി,വികസന മുന്നണി എന്നൊക്കെ പറഞ്ഞു പ്രബുദ്ധയുവത്വങ്ങളെ ചൂഷണം ചെയ്യുന്നതിനോടും യോജിക്കാനാവില്ല..

  പിന്നെ ഡോ:മുഹമ്മദാലിയുടെ ബ്ലോഗില്‍ എഴുതിയ സംഭവം തീര്‍ത്തും സത്യമാണ്.ഇനി അത് അന്ധമായ ജമാഅത് വിരോധമാനെന്നു മൌദൂടിയന്‍ വിഷത്തിന്റെ അടിമകള്‍ പാടി നടന്നാല്‍ എനിക്കൊന്നും പറയാനില്ല.

  ReplyDelete
 5. വളരെ നന്നായി എഴുതിയിരിക്കുന്നു നയിബ്ബ്

  ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.