Thursday, July 1, 2010

വികസന മുന്നണിയുടെ കവചിത മുഖം.


2 ആഴ്ചകള്‍ക്ക് മുമ്പ് മതിലുകളിലും മറ്റും പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റര്‍ "ജനകീയ വികസന മുന്നണിയുടെ പഞ്ചായത്ത് തല പ്രഖ്യാപനം".സമ്മേളന സ്ഥലത്ത് ചെന്നപ്പോളാണ്‌ മനസ്സിലായത്‌ ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകം  നേരിട്ട് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന്റെ പ്രാരംഭ സംരംഭത്തിനു നാന്ദി കുറിക്കലാണ് എന്ന്.എവിടെയും ജമാഅത്തെ ഇസ്ലാമിയെന്നോ സോളിടാരിറ്റി എന്നോ എഴുതി വച്ചിരുന്നില്ല.പക്ഷെ അവിടെ ചെന്നപ്പോള്‍ കണ്ടത് ജമാത് കാരെയും   സോളിടാരിറ്റി കാരെയും ആ സംഘടന എന്തെന്നറിയാതെ മതവിശ്വാസത്തെ മുന്നിരുത്തി അണി ചേര്‍ന്നവരും ഇതെന്തെന്നു അറിയാന്‍ ഒത്തുകൂടിയ എന്നെപ്പോലെയുള്ള വിരലില്‍ എണ്ണാവുന്ന കുറച്ചു ആളുകളും.അതിനു കുറച്ചു നാള്‍ മുമ്പ് തൊട്ടടുത്ത പ്രദേശത്ത് നടത്തിയ "പ്രകാശം പരത്തുന്ന പ്രസ്ഥാനം" എന്ന ജമാത്തിന്റെ  ഏരിയാ കംപൈനില്‍ കണ്ട പോലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ മറയായ വെളുത്ത തുണി ഇല്ലായിരുന്നു.സ്വാഗത പ്രസംഗിക മുഖ്യാതിഥി ആയിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗം മേധാവി ഹമീദ് വാണിമെലിനെ സദസ്സിനു പരിചയപ്പെടുത്തിയത് "പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍"എന്നായിരുന്നു.ഇത്തരത്തില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലത് ഒഴിവാകിയും മറ്റു ചിലത് ആഗീരണം ചെയ്തും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ അധികാര സ്ഥാനങ്ങളില്‍ എത്തി തങ്ങളുടെ "മത രാഷ്ട്ര വാദം" നടപ്പിലാക്കാന്‍ ഒരേ സമയം വികസനവും വികസന വിരോധവും മറയാക്കി ജമാഅത്കാരും അവരുടെ പോഷക സംഘടനകളും നടത്ത്തിക്കൂട്ടുന്ന പെക്കൂത്തുകളുടെ  ഉദാഹരണമാണ് ഇത്തരം വികസനമുന്നനികള്‍.കപടമുഖത്തിനു മേനി കൂട്ടാന്‍ വേദിയില്‍ ചില സരോജിനികളും ജോസെഫുമാരും.


സത്യത്തില്‍ ഇന്ത്യന്‍ ജമാത്തെ ഇസ്ലാമിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തരം കവചിത മുഖം അനിവാര്യമാണ് .കാരണം അവരുടെ ഭരണഖടനയിലെ വരികള്‍ തന്നെ നമ്മോടു പറയുന്നു.
"6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിക്കുക.

7. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമനിര്‍വഹണത്തില്‍ സഹായിയോ ആണെങ്കില്‍ ആ
ഉപജീവന മാര്‍ഗത്തില്‍നിന്ന് കഴിയും വേഗം ഒഴിവാകുക.8. നിര്‍ബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീര്‍പ്പിന്നായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക."(source :www.jihkerala.org ).

ദൈവികമാല്ലത്ത്ത ഭരണവ്യവസ്ഥിതിയെ അംഗീകരിക്കാത്ത ജമാത്തുകാര്‍ എന്തിനാണ് സ്വന്തം സ്ഥാനാര്‍ഥികളെ മറ്റൊരു മുഖം മൂടിയോടെ ജനാധിപത്യ സംവിധാനത്തിലേക്ക് മത്സരിപ്പിക്കുന്നത്?കാരണം ജമാഅത് കേരള അമീര്‍ ആരിഫലി ജയ്ഹിന്ദ് ചാനലിനു നല്‍കിയ അഭിമുഖത്തിലുണ്ട്."ഞങ്ങള്‍ ജനാധിപത്യത്തെ അംaഗീകരിക്കുന്നു.പക്ഷെ ജനാധിപത്യത്തെ നിയന്ത്രിക്കാന്‍ ഒരു മൂല്യാധിഷ്ടിത വ്യവസ്ഥ ഞങ്ങള്‍ മുന്നോട്ടു വക്കുന്നു".ഉദ്ദേശം വ്യക്തം.നിയമനിര്മാന സഭകളില്‍ നുഴഞ്ഞു കയറി മത രാഷ്ട്രം  സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷമെന്നു സാഹിത്യ പരമായി പറഞ്ഞെന്നു മാത്രം.
 ഇപ്പോള്‍ ഇക്കൂട്ടര്‍ പറയുന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ജമാതിന്റെ പിന്തുണ ആസ്വദിച്ച്ചവരാനെന്നു.ഇടതു മുന്നണിയെ പിന്തുണച്ചത്‌ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടല്ലല്ലോ?ദേശീയ തലത്തില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരിലുള്ള പ്രശ്നാധിഷിടിത പിന്തുനയാനെന്നല്ലേ ജമാഅത്കാര്‍ അന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞത്.യുക്തിവാദം ,കമ്മ്യൂണിസം തുടങ്ങിയ ആശങ്ങളെ  പ്രതിരോധിക്കാനാണ് ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ടത്‌ എന്ന് ജമാഅത് പ്രസിദ്ധീകരണങ്ങളില്‍നിന്ന് മനസിലാക്കാം. സാമ്രാജ്യത്വ വിരുദ്ധ വിപ്ലവ വായാടിത്തം ഉരുവിടുന്ന സമയം തന്നെ ആണവ കരാറിന്റെ കേരളത്തില ബ്രാണ്ട് അമ്ബാസിടര്‍ ആയിരുന്ന എം ഐ ഷാനവാസിനെ പിന്തുനച്ച്ചത് കൊണ്ഗ്രസ്സിലെ വ്യത്യസ്ത ശബ്ദം എന്ന് പറഞ്ഞതിന്റെ അര്‍ഥം സാക്ഷാല്‍ ജമാതുകാര്‍ക്ക് പോലും പിടികിട്ടിയിരുന്നില്ല.പിന്നീടാണ് അറിയുന്നത് ഷാനവാസ്  അസി:അമീറിന്റെ ഭാര്യയുടെ ബന്ധുവാണെന്നു.ആണവ കരാറിനെതിരെ ചുവരെഴുത്ത് നടത്തിയ ഇക്കൂട്ടര്‍  ആണവ കരാറിനെ പിതൃത്വം തനിക്കാണെന്ന് അവകാശപ്പെടുന്ന  പ്രണബ് മുഖര്‍ജിയെ പശ്ചിമ ബംഗാളില്‍ പിന്തുണച്ചതും സമൂഹം കണ്ടതാണ്.ഈ രാഷ്ട്രീയ നെറികേടുകള്‍ എന്തിലെക്കാന് വിരല്‍ ചൂണ്ടുന്നത്?സ്ഥാപകാചാര്യന്‍  അബൂ അലാ മൌദൂദിയുടെ മത രാഷ്ട്ര സ്വപ്നം പൂവണിയിക്കാന്‍ ആരുമായും ഏത് തരത്തിലുമുള്ള അവിശുദ്ധ ബന്ധത്തിനു തങ്ങള്‍ തയ്യാറാണ് എന്നാണ് .

ഇടയ്ക്കിടയ്ക്ക് സച്ചാര്‍ കമ്മിറ്റിയെ പറ്റി വചാലരാവുന്ന   ഇവര്‍ തന്നെ തങ്ങളുടെ അംഗങ്ങളോട് ജനാധിപത്യ സംവിധാനത്തില്‍ ജോലിചെയ്യരുതെന്നു ഭരണഘടനയിലൂടെ  തന്നെ ആഹ്വാനം ചെയ്യുന്നു.രാജ്യസുരക്ഷയെ പറ്റി മുതലകണ്ണീര്‍   പൊഴിക്കുന്ന അതെ സമയത്ത് കാശ്മീര്‍ താഴ്വരയില്‍ ജമാതിന്റെ വേറിട്ട ഘടകം നില നിറുത്തി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.ഹിസ്ബുള്‍ മുജാഹിദീന്‍ ,അള്ള ടൈഗേര്സ് തുടങ്ങിയ ഭീകര വാദി ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുക മാത്രമല്ല അവരെ ഏകോപിപ്പിക്കുക  എന്ന മഹത് കര്‍മവും തങ്ങള്‍ ചെയ്യന്നു എന്ന് അഭിമാനപൂര്‍വ്വം അവരുടെ മാസികയായ പ്രബോധനത്തില്‍ അച്ചടിച്ചതിനെ ന്യായീകരിക്കാന്‍ ഒരു ഇന്ത്യന്‍ പൌരനു സാധിക്കുമോ?

പ്ലാച്ചിമടയില്‍ പന്തല്‍ കെട്ടി സമരം നടത്തുമ്പോള്‍ തങ്ങളുടെ പത്രവം വഴി കോളയുടെ പരസ്യം നല്‍കുന്നു.സ്ത്രീയെ കച്ചവട ചരക്കാക്കുന്നതിനെതിരെ വനിതാ വിഭാഗത്തെ കൊണ്ട്  സമരം ചെയ്യിക്കുമ്പോള്‍ അഖിലേന്ത്യാ അമീറിന്റെ സാനിധ്യത്തില്‍ പോലും അര്‍ദ്ധനഗ്നത  കാട്ടി നില്‍ക്കുന്ന സ്ത്രീത്വത്തെ അച്ചടിച്ചു സപ്ലിമെന്റുകലാക്കി പൊതുവിതരണം നടത്തുന്നു.

ഇത് വായിക്കുന്ന ഒരാള്‍ ചിന്തിച്ചേക്കാം ഇത്രയൊക്കെ തോന്യാസങ്ങള്‍ ചെയ്തിട്ടും അവരുടെ സമ്മേളനങ്ങളിലെ ജനകീയ പങ്കാളിത്തം  എന്തുകൊണ്ട്?മുസ്ലീം സമുദായത്തെ ഒന്നടങ്കം ഇവര്‍ ഹൈജാക്ക് ചെയ്തുവോ?സത്യത്തില്‍ ജമാത്തിന്റെ അംഗസംഖ്യ അഖിലേന്ത്യാ തലത്തില്‍ തന്നെ വളരെ  കുറവാണ്.2000 ,5000 എന്നൊക്കെയാണ് കേള്‍ക്കുന്നത്.മതവിശ്വാസം ചൂഷണം  ചെയ്തുകൊണ്ട് മുസ്ലീം സമുദായത്തെയും   ,കപട മതെതരമുഖം കാട്ടി ,ഇടതുപക്ഷ ആശയങ്ങള്‍ മറയാക്കി മറ്റു മതസ്ഥരെയും അവര്‍ തങ്ങളുടെ സമ്മേളന വേദിയിലേക്ക് ആകര്ഷിപ്പിക്കുന്നു.അതുകൊണ്ട് തന്നെ അവരുടെ കൂടെ കാണുന്ന ജനസഞ്ചയം യാതാര്തത്ത്തില്‍ ജമാത് ഇസ്ലാമി എന്ത് എന്ന് അറിയാത്തവരാണ്.ഒരിക്കലും അത്തരം വേദികളില്‍ തങ്ങളുടെ ദൈവിക ഭരണമെന്ന ലക്ഷ്യം ഉരുവിടില്ല.പകരം ദേശീയ പാത കുടിയിരക്കലും,എന്ടോസള്‍ഫാനും ,ചെങ്ങരയുമൊക്കെ മാത്രമേ പറയു .ഇത് വഴി മനുഷ്യനെ കബളിപ്പിച്ച്ചു തങ്ങളുടെ ചേരിയിലേക്ക് അടുപ്പിക്കുക എന്ന ഗൂഡപദ്ധതിയാണ് സമൂഹത്തില്‍ അടിച്ച്ചെല്‍പ്പിക്കുന്നത്. ഒരേ സമയം  രാജ്യദ്രോഹത്തിന്റെയും പ്രീനനത്തിന്റെയും ചെയ്യാത്ത പാപം ചുമക്കുന്ന മുസ്ലിം സമൂഹത്തിനെ കൂനിന്മേല്‍ കുരു പോലെയുള്ള അവസ്ഥാന്തരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു."ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ"എന്ന് പറഞ്ഞു അവര്‍ രൂപീകരിച്ച സിമി എന്ന നാമധേയം ഇന്നും മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്നു.

ഇതെല്ലാം  തുറന്നു പറയുന്ന കാരശ്ശേരിയെയും മറ്റും ജമാഅത് കാര്‍ പ്രതിരോധിക്കുന്നത് കാലങ്ങളായി അവര്‍ ഒരു മാറ്റവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നതാണ്.ഇന്നും സ്വര്‍ഗതുല്യമായ മതേതര രാഷ്ട്രത്തില്‍ മതരാഷ്ട്രവാദം പറയുന്ന ഇവര്‍ തങ്ങളുടെ നിലപാട് മാറ്റാത്തിടത്ത്തോളം കാലം  സത്യം സത്യമായി തന്നെ പറയാനേ സാംസ്കാരിക നായകര്‍ക്ക്  സാധിക്കൂ..

പക്ഷെ ഒരു കാര്യം സ്പഷ്ടമാണ്.കുറെ സാമൂഹിക പ്രബുദ്ധതയുള്ള യുവത്വം ഇന്ന് ഈ വിഷലിപ്തമായ ചേരിയില്‍ അറിയാതെ അണി ചേരുന്നുണ്ട്.ആരാഷ്ട്രീയവല്‍ക്കരണത്തിന്റെ യുഗത്തില്‍  മതവിശ്വാസത്തെ മറയാക്കി ആണ് ഇത്തരക്കാര്‍ സമൂഹ മധ്യത്തില്‍ ഇറങ്ങുന്നത് എന്നത്ആണ്  മേല്പറഞ്ഞ പ്രവണതയുടെ മൂല കാരണം.നൈമിഷികമായ വോട്ടു ബാങ്ക് ലക്ഷ്യമാക്കി മുന്നണി ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ ചില സമരസപ്പെടലിനു മുതിര്ന്നതും  മറ്റൊരു കാരണമാണ്.ഏതായാലും ഇടതുപക്ഷം അല്പം വൈകിയെങ്കിലും സുധീരമായ നിലപാട് എടുത്തു എന്നത് ഒരു മതേതര സമൂഹത്തിനു ആശ്വാസം നല്‍കുന്നു.19 comments:

 1. pity for the time u spend on critisizing JIH... I think you are born for that.. and cont. that....

  If JIH stand for the humanity.. it will grow.. if it is trying to change its policies to impose islamic rules.. it will perish...

  ReplyDelete
 2. കഥ അരിയാതെ ആട്ടം കാണുമ്പോൾ ഇത്തരം പോസ്ട്ടുകൾ പ്രത്ത്യക്ഷപ്പെടാം.
  പ്രിയ ചങ്ങായി , ജനസേവനം ദൈവാരാധനയെന്നും നാം(നമ്മൾ- മുസ്ലിങ്ങൾ) പറയ്യാറുണ്ട്.
  അത്തരത്തിൽ കണ്ട്കൂടെ….? ഇതിനെയും . എന്താ അവർക്ക് പാർട്ടിയുണ്ടാക്കാൻ പറ്റില്ലേ ?
  മത്സരിക്കാൻ യോഗ്യരല്ലേ അവർ.?
  എന്തിനാണ് വെറുതെ…..

  ReplyDelete
 3. JIH is a party and has all rights to involve in politics if they can help the poor and needy ...

  ReplyDelete
 4. തീര്‍ച്ചയായും യോഗ്യതയുണ്ട് സാടിഖ്‌ക്ക..പക്ഷെ ചുരുങ്ങിയത് ഞാന്‍ quoteചെയ്ത ഭരണഖടനയിലെ വരികള്‍ ഒഴിവാക്കിയതിനു ശേഷം..മറ്റു രാജ്യത്ത് ലഭിക്കാത്ത എല്ലാ വിധ പരിഗണനകളും സൌകര്യങ്ങളും ആസ്വദിച്ചു കൊണ്ട് തങ്ങളുടെ അംഗങ്ങളെ രാജ്യത്തെ സര്‍ക്കാരിനെ സേവിക്കുന്ന ജോലിയില്‍ നിന്ന് വിട്ടു നില്ക്കാന്‍ ആഹ്വാനം ചെയ്യുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല.

  ReplyDelete
 5. ഷാനി,
  സേവന സന്നഗ്ദ്ധരായ ഒരു കൂട്ടം നല്ല യുവാക്കള്‍ ഈ ചെരിയിലുണ്ട് ..സമ്മതിക്കുന്നു...പക്ഷെ അതിനെ മുന്നിരുത്തി മറ്റു ചിലരുടെ വിഷലിപ്ത അജണ്ടയാണ് ആരും അറിയാതെ അടിച്ച്ചെല്‍പ്പിക്കപെടുന്നത്.അതിനെയാണ് എതിര്‍ക്കുന്നത്..സോളിടാരിടി വേദിയിലെ സി ആര്‍ നീലകണ്ടന്റെ പ്രസംഗം ശ്രവിച്ച്ചതി കൊണ്ട് മാത്രം ഒരു സമൂഹം ഈയുള്ളവനെ പോലും മറ്റൊരു കണ്ണോടെ കണ്ടു..സി ആര്‍ നീലകങ്ങനായത് കൊണ്ടല്ല..സോളിഡാരിറ്റി പ്രവര്‍ത്തകരുടെ പോക്കണം കേടുകൊണ്ടുമല്ല,,.മറിച്ചു ജമാഅത്തെ ഇസ്ലാമിയുടെ വിഷലിപ്ത ആശയങ്ങള്‍ മൂലമാണ്...കാരണം കുറച്ചു പഴകിയ ജമാഅത്തിന്റെ ചരിത്രം ഇന്ത്യക്ക് സമ്മാനിച്ചത്‌ വിഖ്ടന വാദത്തിന്റെ അടിസ്ഥാന ശിലയാണ്,. .

  ReplyDelete
 6. Shanid,
  ആരിഫലിയുടെ പ്രസ്താവന ഞാന്‍ പത്രത്തില്‍ വായിച്ചു കൊള്ളാം.ദയവായി ഷാനിദിന്റെ അഭിപ്രായം രേഖപ്പെടുത്തുക..ആരിഫലി അല്ലെങ്കില്‍ ജമാഅത് എന്ത് പറയുന്നു...ജമാത് എന്ത് ചെയ്യുന്നു എന്ന് ഞാന്‍ ചില ഉദാഹരങ്ങള്‍ സഹിതം എഴുതിയിട്ടുണ്ട്.ഞാന്‍ ആരുടേയും പ്രസ്ഥാവയില്‍ നിന്നല്ല എഴുതിയത്..എന്റെ വീക്ഷണത്തില്‍ നിന്നാണ്...അത് കൊണ്ട് തന്നെ ആരിഫാലിയുടെ പ്രസ്താവനകള്‍ ഞാന്‍ നീക്കം ചെയ്യുന്നു..

  ReplyDelete
 7. പ്രിയ ചെങ്ങായി ………..
  ഞാൻ ഒരു ജമാ അത്തെ ഇസ്ലാമിയല്ല (മുമ്പ് അനുഭാവി ആയിരുന്നു) എങ്കിലും അവരേട് ചെറിയ ഒരടുപ്പം ഉണ്ട്.

  മാത്രഭൂമി വാരിക ജുൺ -13- ലക്കം വാങ്ങി വായിക്കുക.

  ReplyDelete
 8. വികസന മുന്നനിയെക്കുരിച്ചാണ് നയിബിന്റെ ബ്ലോഗ്‌ പോസ്റ്റ്‌ ... അതിന്റെ ജമാത് നിലപാടാണ്‌ ആരിഫലി വിശദീകരിച്ചത് ... അതാണ് ഞാന്‍ പോസ്റ്റ്‌ ചെയ്തത് ... അത് ഡിലീറ്റ് ചെയ്തതിന്റെ അര്‍ഥം എനിക്ക് മനസ്സിലായില്ല ....

  ജമാതിന്റെ നിലപാടുകളും പ്ലാനുകളും വിശദീകരിക്കാന്‍ ഏറ്റവും ആപ്റ്റ് അയ ആളല്ലേ പ്രസ്ഥാനത്തിന്റെ അമീര്‍ ആയ ആരിഫലി...

  ReplyDelete
 9. അത് തന്നെയാണ് പ്രശ്നം...ആരിഫലിയുടെ വാക്കുകളെ മാത്രം വിശ്വസിച്ചാല്‍ ജമാത് എന്നാ മുഖം മൂടി സംഘടനയെ കുറിച്ച് ഒന്നും മനസ്സിലാക്കാന്‍ കഴിയില്ല..അത്തരം മുഖം മൂടി പ്രസ്താവനകള്‍ പ്രചരിപ്പിക്കാന്‍ കുറെ വേദികളില്ലേ?എന്റെ ബ്ലോഗും അതിനായി ദുര്‍വിനിയോഗം ചെയ്യണോ?

  ReplyDelete
 10. ഞാന്‍ ജമാതിന്റെ മനസ്സിലാക്കുന്നതും മനസ്സിലാക്കിയതും സ്വന്തം നിലയിലാണ് ....

  ഈ മുഖം മൂടി മുഖം മോഡി എന്ന് നയിബ് പറയാന്‍ തുടങ്ങിയിട്ട് കുറെ കാലമായല്ലോ ...

  ജമത് എന്നാ സംഘടന തുടങ്ങിയിട്ട് അറുപതു വര്ഷം കഴിഞ്ഞു... ഇത് വരെ ഇല്ലാത്ത തീവ്ര നിലപാട് എന്നാണോ പ്രതീക്ഷിക്കുന്നത് ...

  എന്തായാലും അപ്പോയെക്ക് ഇന്നുള്ള നേതാക്കളെല്ലാം മാറുമല്ലോ...

  ReplyDelete
 11. Dear brother,
  you r trying to be very smart and drinking the milk with closed eyes. Just would like to clarify only one point (all your allegations are false and outdated...pls read the mentioned interview of T. Arifali in mathrubhumi if u r interested to clean up your misconceptions). I read the JIH constitution again. Those nos. 6,7 & 8 you mentioned r about holding the positions of chief justice and his office. Simply because he will have to rule against the islamic sharia. Another thing this position is not against the Indian constitution. It needs obedience from Indian citizens to the constitution and JIH has made it very clear that it accepts the Indian constitution (even supreme court has removed the ban on it imposed by the central govt.) Do you think they cannot read the JIH consitution?!

  ReplyDelete
 12. your allegations are false and outdated.
  ^^

  as soon as JIH continuing faulty and not updated,my allegation is not false ans not outdated

  ReplyDelete
 13. Ningal parayunnathokke sariyaanenna thonnal nallathaanu....
  pakshe swayam pokkunna oru manushyanil ninnu engine viswasikkaan pattum?? Priya koottukaara aadyam thanne, thaangalude swayam pukazhthiya 'honest heart' prayogam please onnu eduthu maattooo.... Athu njangale pole ulla vaayanakkaar theerumaanikkatte... Aadyam swayam thiruthoo ennittu mathi kannil kaanunnathinne okke kuttappeduthal....

  ReplyDelete
 14. ഷഹീം,ഈ പോസ്റ്റില്‍ ഉന്നയിച്ച ഒരു കാര്യത്തിനു പോലും വ്യക്തമായ മറുവാദം പോലും താങ്കള്‍ക്കു ഉന്നയിക്കാന്‍ സാധിക്കുന്നില്ല.അല്ലെ?തെറ്റുണ്ടെങ്കില്‍ ചൂണ്ടികാട്ടു.തെറ്റ് ബോധ്യപ്പെട്ടാല്‍ ഞാന്‍ തിരുത്താന്‍ തയ്യാറാണ്..

  ReplyDelete
 15. മത രാഷ്ട്രവും സാമൂഹ്യ നന്മയിലൂന്നിയ രാഷ്ട്രവും എന്താണെന്ന് താങ്കള്‍ക്ക് അറിയാമോ?

  ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന താങ്കള്‍ മുഴുവനായി വായിച്ചിട്ടുണ്ടോ?

  ReplyDelete
 16. Shameem,
  ഏതായാലും ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവെയ്ക്കുന്ന സമൂഹ നന്മയിലൂന്നിയ മതരാഷ്ട്രവാദം അംഗീകരിക്കാന്‍ ഒരു ജനാധിപത്യ സമൂഹത്തിനു കഴിയില്ല.മതത്തിന്റെ അധികാരം സമൂഹത്തിലേക്കു അടിച്ചേല്‍പ്പിക്കാന്‍ ധരിച്ചിരിക്കുന്ന മുഖം മൂടി മാത്രമാണീ കൊട്ടി ഘോഷിക്കപെടുന്ന സമൂഹനന്മയും മറ്റും..

  ജമാഅത്തിന്റെ വെബ്സൈറ്റ് ഇല്‍ കൊടുത്തിരിക്കുന്ന ഭരണഘടന ഞാന്‍ വായിച്ചിട്ടുണ്ട്.അതിലുപരി ഏതെങ്കിലും ഭരണഘടനാ ഉണ്ടെകില്‍ ദയവായി അറിയിക്കുക.

  ReplyDelete
 17. യാദർശ്ചികമായിട്ടാണ് ഞാൻ ഈ ബ്ലോഗ് കാണുവാനിടയായത്.
  മനസ്സിനുള്ള വിഷമം കാരണം അല്പ്മെങ്കിലും എഴുതേണ്ടത് എന്റെ കടമയാണെന്ന് തോന്നി. ക്ഷമിക്കുക...
  താങ്കൾക്ക് ജമാഅത്തെ ഇസ്ലാമിയോടുള്ള അരിശം ഞാൻ മനസ്സിലാക്കുന്നു. അതിനു താങ്കൾക്ക് താങ്കളുടേതായ കാരണങ്ങളും ഉണ്ടാവും. ഒന്നിനെയും കുറ്റപ്പെടുത്തുന്നില്ല. വ്യക്തിപരമായി ഞാൻ ആ പ്രസ്താനത്തിനോട് അനുഭാവം ഉള്ള ഒരാളാണ്. എനിക്ക് പറയാനുള്ളത്, ഒരു വിശ്വാസിയായിരിക്കെ കളവ് പറയാതിരിക്കാൻ ശ്രദ്ധിക്കുക. അറിവില്ലായ്മയാണെങ്കിൽ അറിയാനായിട്ടുള്ള ഒരു ശ്രമം ഉണ്ടാവട്ടെ. ഏല്ലാം തികഞ്ഞ് ഈ ഭൂമിയിൽ ആരെങ്കിലുമുള്ളതായിട്ടറിവില്ല. ഞാൻ മനസ്സിലാക്കിയേടത്തോളം ജമാഅത്തെ ഇസ്ല്ലാമി ഒരു തുറന്ന പുസ്തകം പോലെയാണ്. ഒന്നും ഓളിക്കുവാനില്ല,തന്റെ കണ്ഡനാടിയെക്കാൾ അടുത്തവനായി ആല്ലാഹു ഉണ്ടെന്ന ഉത്തമ വിശ്വാസമുള്ളപ്പോൾ. തീർച്ചയായും താങ്കൾ സൂചിപ്പിച്ചപോലെ എണ്ണം കുറവു തന്നെയാണ്,നന്മ ചെയ്യുന്നവരായി കുറച്ചു മനുഷ്യരുണ്ടെങ്കിൽ അത് മറ്റെന്തിനെക്കാളും ഉത്തമം തന്നെ.
  പരമ കാരുണ്ണികനായ അല്ലാഹു നമ്മളെയെല്ലാവരെയും അവന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.

  ReplyDelete
 18. ജമാഅത്തെ ഇസ്ളാമി എന്തെന്നറിയാത്ത താങ്കളെപോലെയുള്ള കുറെ അനുഭാവികളാണു ആട്ടിന്‍തോലണിഞ്ഞ ആ ബൌദ്ധിക തീവ്രവാദി പ്രസ്ഥാനത്തിന്റെ ശക്തി എന്നു ജമാഅതുകാര്‍ തന്നെ സ്വയം വിശേഷിപ്പിക്കുന്നതു.കളവു പറയരുത് എന്നു പറഞ്ഞതിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.അതോടൊപ്പം മുന്നോട്ടുവച്ച ഏതെങ്കിലും വസ്തുതകള്‍ കളവാണെന്നു തെളിയിക്കാന്‍ താങ്കളെ സാദരം ക്ഷണിക്കുന്നു.

  ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.