Wednesday, June 2, 2010

ഇസ്ലാമോഫോബിയ.സത്യവും മിഥ്യയും !!!നാളിന്ന് വരെ ഈയുള്ളവന്റെ മനസ്സിലും ഇസ്ലാമോഫോബിയ ഒരു മാധ്യമത്തില്‍ നിന്നുള്ള അറിവ് മാത്രമായിരുന്നു.എന്നാല്‍ ഇന്നി വരികള്‍ കുറിച്ചിടുന്നത് സ്വന്തം അനുഭവസാക്ഷ്യത്ത്തില്‍ നിന്നും തന്നെയാണ്.ഏത് വിഷയത്ത്തിനെന്നത് പോലെ ഈ രോഗത്തിനും രണ്ട് തലങ്ങളുണ്ട്.ഒന്ന് യാദാര്‍ത്ഥ്യം.മറ്റേതു നിക്ഷിപ്ത താല്പര്യത്തിലതിഷ്ടിതമായ ഗൂഡാലോചന!!ഇത് രണ്ടും ഒരുപോലെ കോടി  കുത്തി  വാഴുന്ന ഒരു വര്‍ത്തമാന സമൂഹത്തിലാണ് നാം ജീവിക്കുന്നത്.


സമുദായത്തെയും മതത്തെയും വിവേകമില്ലാതെ വികാരത്തിലൂന്നി സമീപിക്കുന്ന പ്രതിലോമ ശക്തികള്‍ തന്നെയാണ് ഇസ്ലാമോഫോബിയ എന്ന മാനസിക രോഗത്തിനെ സൃഷ്ടാക്കള്‍.പലപേരില്‍ പല കോണില്‍ പലതരത്തില്‍ പലരീതിയില്‍ അവര്‍ നമ്മുടെ സമൂഹത്തില്‍ അരങ്ങുവാഴുന്നു.ന്യൂനപക്ഷത്ത്തിലെ ഒരു ന്യൂനപക്ഷം!!പല്ലിനു പല്ല് ,കണ്ണിനു കണ്ണ്,ജീവന് ജീവന്‍ എന്നിങ്ങനെ യുള്ള ചിന്താധാരയുമായി യുവത്വത്തെ കീഴ്പ്പെടുത്തുന്നു.ഇസ്ലാമാല്ലാതെ ലോകത്ത് ഒരു വ്യവസ്ഥയില്ല എന്ന് വിശ്വസിപ്പിക്കുന്നു.ഓണസദ്യയും ക്രിസ്മസ് കേക്കും കഴിക്കരുതെന്ന് വരെ പരസ്യമായി പുലമ്പുന്നു.സത്യത്തില്‍ ഇവര്‍തന്നെയാണ് ഇസ്ലാമോഫോബിയയുടെ രോഗാണുക്കള്‍.

പക്ഷെ ഇന്നീ രോഗത്തിനു പുതിയ ആശയ അര്‍ത്ഥതലങ്ങള്‍ കൈവന്നിരിക്കുന്നു!!മലെഗാവില്‍നിന്നും മാലോകര്‍ അറിഞ്ഞ വിപത്ത് പ്രാദേശികമായി ഇന്നിത എന്റെ നാട്ടില്‍!!എന്റെ ചുറ്റിലും!!!ഭൂരിപക്ഷത്തിലെ ന്യൂനപക്ഷം.ഇവരെയൊക്കെ ചെല്ലും ചിലവും കൊടുത്തു വളര്‍ത്തേണ്ട ഗതികേടില്‍ ആഗോള ആഭ്യന്തര മൂലധന ശക്തികള്‍.ഒരിട വേലയ്ക്കു ശേഷം ക്യംപസിലേക്ക് തിരിച്ചു പോയപ്പോള്‍ കേട്ടിരുന്നു-വിദ്യാര്‍ഥി സംഖ്ടനാ സംവിധാനം അവിടെ നിരോധിതമാനെന്നു.സംഘടന കെട്ടിപ്പടുക്കാന്‍ തുനിഞ്ഞിരങ്ങിയവനെ "സിമി" എന്ന് മുദ്ര കുത്തിയ ചരിതം!!ഇന്നിതാ പ്രതികരിക്കുന്ന യുവത്വത്തെ "സിമി" ബാന്ധവം ആരോപിക്കുന്നതിനെ ഉത്തമോടാഹരനമാണ് ഈ നിമിഷം വരെ ജീവിച്ചിരിക്കുന്ന ഞാന്‍.


വിദ്യാഭ്യാസം എന്ന് പറഞ്ഞു നിയമം ലംഘിച്ചുള്ള കച്ചവടത്തെ പതിരോധ വലയം തീര്‍ത്തപ്പോള്‍ തൊടുത്തു വിട്ട ബാലിസ്ടിക് മിസൈല്‍-"സിമി".ഏറ്റുമുട്ടാന്‍ ഞാനും എന്നെ സ്നേഹിക്കുന്നവരും ഞാന്‍ വിശ്വസിക്കുന്ന  പ്രസ്ഥാനവും എന്റെ കൂടെ അണിനിരന്നപ്പോള്‍ നനഞ്ഞ ഓലപ്പടക്കം പോലെയായി ആ മിസൈല്‍!!മുന്‍കൂട്ടി കണ്ടതിനാല്‍ തലനാരിഴക്ക് രക്ഷപ്പെട്ടു!!നോക്കണേ..എങ്ങോട്ടാണീ സമൂഹത്തിനെ പ്രയാണം?
യുവതലമുറയെ അരാഷ്ട്രീയവല്ക്കരിച്ചു വര്‍ഗീയ സംഘടനകള്‍ക്ക് വളവും വെള്ളവും നല്‍കി ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ യുവതയെ വേര്‍തിരിക്കാന്‍ ,കള്ളക്കച്ചവടം നടത്താന്‍  മനുഷ്യവര്‍ഗത്തിലെ കുലംകുത്തി കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നു.മൂലധന ശക്തികള്‍ക്കു മറിച്ച്‌വില്‍ക്കേണ്ട  മസ്തിഷ്കങ്ങളെ  അതിനു പാകപ്പെടുത്തുന്നതോടൊപ്പം അല്ലാത്തവയെ തരം തിരിച്ചു മസ്തിഷ്ക മരണത്തിനു വിധേയമാക്കുന്നു!!എസ്‌ എഫ് ഐ യിലെ  "എഫ്"നു പകരം "ഐ എം " എന്ന ഇന്‍സ്റ്റന്റ്  മിക്സ്  ചേര്‍ക്കുന്നു.മൂലധന ശക്തികളും മതപൌരോഹിത്യവും പരസ്യമായും രഹസ്യമായും ഓശാന പാടുന്നു.നാടും നഗരവും ഒരു പോലെ ആസന്നമായ സാംസ്കാരിക വിപത്തിനെ തുറിച്ചു നോക്കുന്നു!!!


പക്ഷെ വെറുമൊരു നോക്കുകുത്തിയാവാന്‍ എനിക്കാവില്ല!!കാരണം ഞാന്‍ സ്വാതന്ത്ര്യത്തിന്റെയും ജനാടിപത്യത്ത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരിയിലാണ്.ഞങ്ങള്‍ക്കൊരു വഴിയെ ഉള്ളൂ.നേരായ വഴി.ഒരു രീതിയെ ഉള്ളൂ.നേരെ വരുന്നവനെ സഹര്‍ഷം ഹസ്തദാനം ചെയുന്ന രീതി .നേരെയും പതിയിരുന്നുമുള്ള ആക്രമണത്തെ വിരിമാറു കാട്ടി പ്രത്രിരോധിക്കുന്ന രീതി..ഒരു മരണമേ ഉള്ളൂ..ചെയ്കും  ഭഗത്തിനും സുധീഷിനും കൊച്ചനിയനും സംഭവിച്ച തലമുറയിലേക്കു ജീവന്‍ പകര്‍ന്ന രക്തസാക്ഷിത്വം !!

8 comments:

 1. പക്ഷെ വെറുമൊരു നോക്കുകുത്തിയാവാന്‍ എനിക്കാവില്ല!!കാരണം ഞാന്‍ സ്വാതന്ത്ര്യത്തിന്റെയും ജനാടിപത്യത്ത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരിയിലാണ്.ഞങ്ങള്‍ക്കൊരു വഴിയെ ഉള്ളൂ.നേരായ വഴി.ഒരു രീതിയെ ഉള്ളൂ.നേരെ വരുന്നവനെ സഹര്‍ഷം ഹസ്തദാനം ചെയുന്ന രീതി .നേരെയും പതിയിരുന്നുമുള്ള ആക്രമണത്തെ വിരിമാറു കാട്ടി പ്രത്രിരോധിക്കുന്ന രീതി..ഒരു മരണമേ ഉള്ളൂ..ചെയ്കും ഭഗത്തിനും സുധീഷിനും കൊച്ചനിയനും സംഭവിച്ച തലമുറയിലേക്കു ജീവന്‍ പകര്‍ന്ന രക്തസാക്ഷിത്വം !!
  തികച്ചും യാദ് ർശ്ചികമായി ഇവിടെ എത്തപെട്ടു. പോസ്റ്റ് വായിച്ചു
  ഇഷ്ട്ടപെട്ടു. ഇവിടെ ചേർന്നു.

  ReplyDelete
 2. ഹൃദയം നിറഞ്ഞ നന്ദി!!

  ReplyDelete
 3. Continue your fight against Islamists. Islamism is disastrous for the Muslim community.

  ReplyDelete
 4. Thanks alot dr. for reading my blog and for your valued advise

  ReplyDelete
 5. "ഞങ്ങള്‍ക്കൊരു വഴിയെ ഉള്ളൂ.നേരായ വഴി.ഒരു രീതിയെ ഉള്ളൂ.നേരെ വരുന്നവനെ സഹര്‍ഷം ഹസ്തദാനം ചെയുന്ന രീതി .നേരെയും പതിയിരുന്നുമുള്ള ആക്രമണത്തെ വിരിമാറു കാട്ടി പ്രത്രിരോധിക്കുന്ന രീതി."

  oh, is this what we saw in Kakkodi, Kinaloor and Paleri?

  ReplyDelete
 6. "ഞങ്ങള്‍ക്കൊരു വഴിയെ ഉള്ളൂ.നേരായ വഴി.ഒരു രീതിയെ ഉള്ളൂ.നേരെ വരുന്നവനെ സഹര്‍ഷം ഹസ്തദാനം ചെയുന്ന രീതി .നേരെയും പതിയിരുന്നുമുള്ള ആക്രമണത്തെ വിരിമാറു കാട്ടി പ്രത്രിരോധിക്കുന്ന രീതി..ഒരു മരണമേ ഉള്ളൂ..ചെയ്കും ഭഗത്തിനും സുധീഷിനും കൊച്ചനിയനും സംഭവിച്ച തലമുറയിലേക്കു ജീവന്‍ പകര്‍ന്ന രക്തസാക്ഷിത്വം !!"

  ee ullavan padikkunna collegilum adutha collegukalilum ithonnum alla sthithi bhai.
  oru goonda-DYFI-police mafia und..ethirkunnavare adichamarthan..
  "swaathantryam,janathipathyam,socialism" ennu valiya vaayil mudravakyam vilikum.
  thet choondi kaanikaruth.kandillanu nadikanam..ee darshtyam naashathileke nayiku :)

  ReplyDelete
 7. അരാഷ്ട്രീയ വാദികളായ സമൂഹത്തിന്‍റെ സമ്മര്‍ദം മൂലം നാട് കടത്തപ്പെട്ട എനിക്ക് ഒന്നേ ആശംസിക്കാന്‍ ഉള്ളു....ലാല്‍ സലാം....

  ReplyDelete
 8. Aneesh,what happened on paleri is queit natural as of my information.The person who supported the argument-mavoists should grow in kerala to kill and kick out Marxists-faced a normal response.

  Kakkodi incident, still i didnt get a clear news.As seen media such incidents are condemnable.Form media came to know some people became angry,when organizers refused to answer the qn from the audience.The same happened in one debate conducted by kerala yukthivadi sangham,where solidarity activist provoking the speaker even violating the ruling of moderator.I witnessed the same incident

  ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.