Monday, August 31, 2009

ഐ.ടി കമ്പനിയിലെ നാലു വര്‍ഷങ്ങള്‍..




CMC Thiruvananthapuram Office



Onam in CMC

With all India CS team at CMC R&D Centre Hyderabad

During picnic to Thenmala Eco Tourism village with CMCites

ഐ.ടി കമ്പനിയിലെ നാലു വര്‍ഷങ്ങള്‍..



ആഗോളവല്‍ക്കരണം,ഉദാരവല്‍ക്കരണം,സ്വകാര്യവല്‍ക്കണം-ചൂഷണത്തിന്റെ ഈ മനോഹരപദങ്ങള്‍ നാം മലയാളികള്‍ക്ക് സുപരിചിതമായിരിക്കുന്നു.ഇതില്‍ സ്വകാര്യവല്‍ക്കണം എന്ന അത്യന്തം അപകടകരമായ പ്രവണതക്ക് ബലിയാടാവെണ്ടിവന്ന സി എം സി ലിമിറ്റഡ് എന്ന ഐ.ടി കമ്പനിയിലെ നാലു വര്‍ഷത്തെ അനുഭവങ്ങളാണു ഞാനിവിടെ പങ്കുവെക്കുന്നത്. ത്രിവര്‍ഷ ഡിപ്ലോമക്കു ശേഷം ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ എന്നെ തേടിയെത്തിയ അവസരമായിരുന്നു സി എം സിയിലെ അപ്രന്‍ടിസ്ഷിപ്പ്.അനുഭവങ്ങളിലേക്കു ചികഞ്ഞ് നോക്കുന്നതിനിടയില്‍ കമ്പനിയുടെ ചരിത്രത്തിലേക്കു ഒന്നു തിരിഞ്ഞ് നോക്കുന്നതു നന്നായിരിക്കും.1975 -ല്‍ സ്ഥാപിതമായതിനു ശേഷം 2001 ആയപ്പോഴെക്കും ലോകം മുഴുവനും പ്രവര്‍ത്തനം വ്യാപിപ്പിച്ച ഒരു പൊതുമേഖലാസംരംഭമായി സി എം സി വളര്‍ന്നിരുന്നു."നവരത്ന" കമ്പനികളില്‍ ഒന്നായി സി എം സി മാറുന്നു എന്ന വാര്‍ത്തകള്‍ വരെ മാധ്യമങ്ങളില്‍ വന്നിരുന്നു.വിവരസാങ്കേതിക വ്യവസായത്തില്‍ ആഭ്യന്തരവിപണി ടി.സി.എസ് നു ഉറപ്പിക്കുക എന്ന കഴുകക്കണ്ണുകളോടെ ടാറ്റ ഗ്രൂപ്പു നടത്തിയ നീക്കങ്ങള്‍ക്കു ഓശാനപാടി വാജ്പേയ് മന്ത്രിസഭയിലെ അതികായകന്‍ അരുണ്‍ഷൂരി തുച്ഛമായ വിലയ്ക്ക് സി എം സി യുടെ 51% ഓഹരികളും ടാറ്റക്കു ഒതുക്കത്തില്‍ വിറ്റുതുലച്ചു.ഇന്നു അനേകായിരം സാങ്കേതിക വിദഗ്ധര്‍ക്ക് പൊതുമേഖലയില്‍ തൊഴില്‍ നല്‍കേണ്ടിയിരുന്ന ഈ സ്ഥാപനം ഉപഭൊക്താവിനും തൊഴിലാളികല്‍ക്കും രാജ്യത്തിനും കൊള്ളാത്ത സ്വകാര്യമേഖലാ കമ്പനിയായി അധഃപ്പതിച്ചിരിക്കുന്നു.

2005-ല്‍ ആണു അപ്പ്രന്‍ടീസ് ട്രെയ്നിയായി ഞാന്‍ സി എം സിയില്‍ ചേരുന്നത്.മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ഉപഭോക്താവുമായുള്ള കരാറുകളെല്ലാം ലംഘിച്ചുകൊന്ട് കേവലം അപ്പ്രന്‍ടീസ് ട്രെയ്നിയായ എന്നെ ഒരു പൊതുമേഖലാ എണ്ണക്കമ്പനിയില്‍ സി എം സിയുടെ പ്രതിനിധിയായി നിയമിക്കുകയാണുണ്ടായത്.2006 മുതല്‍ 2009 വരെ തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളിലും സര്‍ക്കാരിന്ടെ പല തന്ത്രപ്രധാനമായ സ്ഥാപനങ്ങളില്‍ വേണ്ടത്ത്ര പരിശീലനത്തിന്റെ അഭാവത്തില്‍ സി എം സി യുടെ പ്രതിനിധിയായി ജോലിചെയ്യേണ്ടിവന്നു.കാരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലാളിയായിരുന്നിട്ടും ഒരുപാട് അനുഭവസമ്പത്തുള്ള ഒരു വിദഗ്ധനെന്ന നിലയിലായുരുന്നു എന്നെ കമ്പനി ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നത്.ഇത്തരത്തില്‍ വല്യേട്ടന്‍ കമ്പനിയായ ടി സി എസ് നു ലാഭമുന്ടാക്കുവാന്‍ രാജ്യത്തെയും സ്വന്തം തൊഴിലാളികളെയും സി എം സി വഞ്ചിച്ചുകൊണ്ടിരുന്നു.ഐ എസ് ആര്‍ ഓ,റിസര്‍വ്വ് ബാങ്ക്,വ്യോമസേന,എന്‍ പി ഒ എല്‍,തുറമുഖങ്ങള്‍,വിമാനത്താവളങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുമായിട്ടുള്ള കാരാറുകള്‍ ലംഘിച്ചുകൊണ്ട് ടെയ്നികളെയും കാരാര്‍-പുറംകരാര്‍ തൊഴിലാളികളെയും രാജ്യമൊട്ടാകെ നിയമിച്ച് രാജ്യസുരക്ഷയെപ്പോലും വെല്ലുവിളിച്ച് ഇന്നും സി എം സി ഇത്തരം പകല്‍കൊള്ള അനുസ്യൂതം തുടരുന്നു.4 വര്‍ഷത്തെ സേവനത്തിനു ശേഷം സ്ഥിരമായ നിയമനം എന്ന തികച്ചും ന്യായമായ ആവശ്യം നിരാകരിച്ചു കൊണ്ട് ഈയുള്ളവനു പുറത്തേക്കുള്ള പാതയൊരുക്കിത്തരാനും സി എം സി ക്ക് സങ്കോചം ഉണ്ടായില്ല..








ഇതൊരു ഒറ്റപ്പെട്ട പ്രശ്നമല്ല...ഐ ടി മേഖലയിലെ അസംഘടിതതൊഴിലാളികള്‍ ഒന്നടങ്കം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്.ഇത്തരം അസംഘടിതമേഖലയിലേക്കാണു നമ്മുടെ വിലപ്പെട്ട മാനവസമ്പത്ത് ഒഴുകിക്കൊണ്ടിരിക്കുന്നത്...തന്മൂലം സമൂഹത്തിനും രാജ്യത്തിനും കൊള്ളാതെ,ആഭ്യന്തര ആഗോള കുത്തകളുടെ ലാഭേച്ഛയുടെ ബലിയാടുകളായി രാഷ്ട്രത്തിന്റെ യൌവ്വനം പരിണമിക്കുന്നു.ഒരു പക്ഷെ 62 വര്‍ഷങ്ങള്‍ക്കു മുമ്പേ നാം പൊരുതിനേടിയ സ്വാതന്ത്ര്യം പടിപടിയായി നമുക്ക് അന്യമാകുകയാണോ എന്നു പോലും ഇത്തരം പ്രവണതകള്‍ എന്നെ ആശങ്കപ്പെടുത്തുന്നു...



എന്നിരുന്നാലും ഒരു പറ്റം നല്ല കൂട്ടുകാരും വിലപ്പെട്ട കുറച്ച് അനുഭവസമ്പത്തും സി എം സി ജീവിതത്തിന്റെ ബാക്കിപത്രമായി ഇന്നും എന്നില്‍ അവശേഷിക്കുന്നു....

2 comments:

  1. Dear Nayib,

    Please take loan and start your own company ,thus giving atleast 10's or 50's of youngsters to earn their livlihood.

    Regads,

    Mohammad.
    mohammadalrafa@gmail.com

    ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.