Saturday, May 15, 2010

കഥ തുടരുന്നു പറയുന്ന ഒരു തുടര്‍കഥ


"കഥ തുടരുന്നു "...ഒരു ഇടവേളക്കു ശേഷം മലയാളികള്‍ക്കും മലയാള സിനിമക്കും സത്യന്‍ അന്തിക്കാടിന്റെ സമ്മാനം.ജാതിയുടെയും മതത്തിന്റെയും സീമകള്‍ ലംഘിച്ചു "പ്രണയം" എന്നാ ഉദാത്ത സങ്കല്പത്തിലുന്നി നടന്ന ഒരു വിവാഹത്തിനു ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സംരക്ഷണത്തെ  ഉയര്‍ത്തിക്കാട്ടി തുടങ്ങുന്ന ഈ ചിത്രം സമകാലിന സമുഹത്തിന്റെ  ജിര്‍ണതക്കെതിരെ പ്രേക്ഷകരുടെ കണ്ണ് തുറപ്പിക്കുന്നു.പ്രണയവിവാഹത്തിന് ശേഷം വളരെ പ്രയാസപ്പെട്ടു ജിവിതം മുന്നോട്ടു നിക്കുന്നതിന്റെ നായകന് സംഭവിക്കുന്ന ദാരുണ അന്ത്യം ഏത്  സമയവും സമൂഹവിരുദ്ധവിരു ധ്ഷക്തികള്‍ കൊയ്തെടുത്തെക്കാവുന്ന  സാധാരണക്കാരന്റെ ജീവന്റെ അരക്ഷിതാവസ്ഥ വരച്ചു കാട്ടുന്നു.ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ജീവിത്തപ്രശ്നങ്ങളെ സധൈര്യം അഭിമുഖികരിക്കുന്ന ഉജ്ജ്വല കഥാപാത്രത്തെ മംത നന്നായി അവതരിപ്പിച്ചിട്ടുണ്ട്.സാമ്പത്തികമായും സാമ്പത്തികമായും  പിന്നോക്കം നിക്ക്കുന്നുവെങ്കിലും ചേരി പ്രദേശത്തിലെ ജിവിതത്തിന്റെ  വിശുദ്ധിയും സിനിമയിലുട നീളം പ്രതിഫലിക്കുന്നു .ഒരു ദൈവത്തെയും പ്രിതിപ്പെടുത്താന്‍ തുനിയാതെ പതിസന്ധികളെ നേരിട്ട വിധുവിന് മതഭ്രാന്തന്മാരുടെ ആക്രമണം ഭയന്ന് വിദേശത്തേക്ക് കുടിയേറേണ്ടതു വന്നത് സാംസ്കാരിക കേരളത്തിനു മുമ്പില്‍ ഒരു ചോദ്യചിഹ്നം വരയ്ക്കുന്നു.സാമുഹിക രാഷ്ട്രിയ സംഘടനകള്‍ക്ക് വന്നു പിണയുന്ന വരത്തമാന സമുഹത്തിനെ നിരാസം മാമുക്കോയ തന്റെ  കഥാപാത്രത്തിലൂടെ തുറന്നു പറയുന്നു എന്നതും ശ്രദ്ധേയമാണ്. വാണിജ്യ സിനിമകള്‍ ഇന്നത്തെ സാഹചര്യത്തില്‍   എങ്ങിനെയായിരിക്കണം  എന്ന് കൂടി  സുപ്പര്‍ സ്റ്റാരുകലുറെ        സിനിമകള്‍ കുത്തുപാളഎടുക്കുന്ന ഈ സമയത്ത് സത്യന്‍ അന്തിക്കാട്‌ സിനിമാ ലോകത്തിനു സന്ദേശം നല്‍കുന്നു .

പക്ഷെ ഓര്‍ത്തിരിക്കാന്‍ ഇഷ്ടപെടുന്ന ഒരു ഗാനം പോലും ഇല്ല എന്നത് ഈ ചിത്രത്തിന്റെ അപൂര്‍ണ്ണതയായി വിലയിരുത്തപ്പെടെണ്ടതുണ്ട്.ഗിരിഷ് പുത്തന്‍ചേരിയുടെ   പദനിസ്വനത്തിന്റെ അഭാവം നികത്താനാവാത്ത വിടവ് തന്നെയായി മാറുന്നുവോ?           .           .  
   

Monday, August 31, 2009

ഐ.ടി കമ്പനിയിലെ നാലു വര്‍ഷങ്ങള്‍..




CMC Thiruvananthapuram Office



Onam in CMC

With all India CS team at CMC R&D Centre Hyderabad

During picnic to Thenmala Eco Tourism village with CMCites

ഐ.ടി കമ്പനിയിലെ നാലു വര്‍ഷങ്ങള്‍..



ആഗോളവല്‍ക്കരണം,ഉദാരവല്‍ക്കരണം,സ്വകാര്യവല്‍ക്കണം-ചൂഷണത്തിന്റെ ഈ മനോഹരപദങ്ങള്‍ നാം മലയാളികള്‍ക്ക് സുപരിചിതമായിരിക്കുന്നു.ഇതില്‍ സ്വകാര്യവല്‍ക്കണം എന്ന അത്യന്തം അപകടകരമായ പ്രവണതക്ക് ബലിയാടാവെണ്ടിവന്ന സി എം സി ലിമിറ്റഡ് എന്ന ഐ.ടി കമ്പനിയിലെ നാലു വര്‍ഷത്തെ അനുഭവങ്ങളാണു ഞാനിവിടെ പങ്കുവെക്കുന്നത്. ത്രിവര്‍ഷ ഡിപ്ലോമക്കു ശേഷം ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ എന്നെ തേടിയെത്തിയ അവസരമായിരുന്നു സി എം സിയിലെ അപ്രന്‍ടിസ്ഷിപ്പ്.അനുഭവങ്ങളിലേക്കു ചികഞ്ഞ് നോക്കുന്നതിനിടയില്‍ കമ്പനിയുടെ ചരിത്രത്തിലേക്കു ഒന്നു തിരിഞ്ഞ് നോക്കുന്നതു നന്നായിരിക്കും.1975 -ല്‍ സ്ഥാപിതമായതിനു ശേഷം 2001 ആയപ്പോഴെക്കും ലോകം മുഴുവനും പ്രവര്‍ത്തനം വ്യാപിപ്പിച്ച ഒരു പൊതുമേഖലാസംരംഭമായി സി എം സി വളര്‍ന്നിരുന്നു."നവരത്ന" കമ്പനികളില്‍ ഒന്നായി സി എം സി മാറുന്നു എന്ന വാര്‍ത്തകള്‍ വരെ മാധ്യമങ്ങളില്‍ വന്നിരുന്നു.വിവരസാങ്കേതിക വ്യവസായത്തില്‍ ആഭ്യന്തരവിപണി ടി.സി.എസ് നു ഉറപ്പിക്കുക എന്ന കഴുകക്കണ്ണുകളോടെ ടാറ്റ ഗ്രൂപ്പു നടത്തിയ നീക്കങ്ങള്‍ക്കു ഓശാനപാടി വാജ്പേയ് മന്ത്രിസഭയിലെ അതികായകന്‍ അരുണ്‍ഷൂരി തുച്ഛമായ വിലയ്ക്ക് സി എം സി യുടെ 51% ഓഹരികളും ടാറ്റക്കു ഒതുക്കത്തില്‍ വിറ്റുതുലച്ചു.ഇന്നു അനേകായിരം സാങ്കേതിക വിദഗ്ധര്‍ക്ക് പൊതുമേഖലയില്‍ തൊഴില്‍ നല്‍കേണ്ടിയിരുന്ന ഈ സ്ഥാപനം ഉപഭൊക്താവിനും തൊഴിലാളികല്‍ക്കും രാജ്യത്തിനും കൊള്ളാത്ത സ്വകാര്യമേഖലാ കമ്പനിയായി അധഃപ്പതിച്ചിരിക്കുന്നു.

2005-ല്‍ ആണു അപ്പ്രന്‍ടീസ് ട്രെയ്നിയായി ഞാന്‍ സി എം സിയില്‍ ചേരുന്നത്.മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ഉപഭോക്താവുമായുള്ള കരാറുകളെല്ലാം ലംഘിച്ചുകൊന്ട് കേവലം അപ്പ്രന്‍ടീസ് ട്രെയ്നിയായ എന്നെ ഒരു പൊതുമേഖലാ എണ്ണക്കമ്പനിയില്‍ സി എം സിയുടെ പ്രതിനിധിയായി നിയമിക്കുകയാണുണ്ടായത്.2006 മുതല്‍ 2009 വരെ തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളിലും സര്‍ക്കാരിന്ടെ പല തന്ത്രപ്രധാനമായ സ്ഥാപനങ്ങളില്‍ വേണ്ടത്ത്ര പരിശീലനത്തിന്റെ അഭാവത്തില്‍ സി എം സി യുടെ പ്രതിനിധിയായി ജോലിചെയ്യേണ്ടിവന്നു.കാരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലാളിയായിരുന്നിട്ടും ഒരുപാട് അനുഭവസമ്പത്തുള്ള ഒരു വിദഗ്ധനെന്ന നിലയിലായുരുന്നു എന്നെ കമ്പനി ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നത്.ഇത്തരത്തില്‍ വല്യേട്ടന്‍ കമ്പനിയായ ടി സി എസ് നു ലാഭമുന്ടാക്കുവാന്‍ രാജ്യത്തെയും സ്വന്തം തൊഴിലാളികളെയും സി എം സി വഞ്ചിച്ചുകൊണ്ടിരുന്നു.ഐ എസ് ആര്‍ ഓ,റിസര്‍വ്വ് ബാങ്ക്,വ്യോമസേന,എന്‍ പി ഒ എല്‍,തുറമുഖങ്ങള്‍,വിമാനത്താവളങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുമായിട്ടുള്ള കാരാറുകള്‍ ലംഘിച്ചുകൊണ്ട് ടെയ്നികളെയും കാരാര്‍-പുറംകരാര്‍ തൊഴിലാളികളെയും രാജ്യമൊട്ടാകെ നിയമിച്ച് രാജ്യസുരക്ഷയെപ്പോലും വെല്ലുവിളിച്ച് ഇന്നും സി എം സി ഇത്തരം പകല്‍കൊള്ള അനുസ്യൂതം തുടരുന്നു.4 വര്‍ഷത്തെ സേവനത്തിനു ശേഷം സ്ഥിരമായ നിയമനം എന്ന തികച്ചും ന്യായമായ ആവശ്യം നിരാകരിച്ചു കൊണ്ട് ഈയുള്ളവനു പുറത്തേക്കുള്ള പാതയൊരുക്കിത്തരാനും സി എം സി ക്ക് സങ്കോചം ഉണ്ടായില്ല..








ഇതൊരു ഒറ്റപ്പെട്ട പ്രശ്നമല്ല...ഐ ടി മേഖലയിലെ അസംഘടിതതൊഴിലാളികള്‍ ഒന്നടങ്കം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്.ഇത്തരം അസംഘടിതമേഖലയിലേക്കാണു നമ്മുടെ വിലപ്പെട്ട മാനവസമ്പത്ത് ഒഴുകിക്കൊണ്ടിരിക്കുന്നത്...തന്മൂലം സമൂഹത്തിനും രാജ്യത്തിനും കൊള്ളാതെ,ആഭ്യന്തര ആഗോള കുത്തകളുടെ ലാഭേച്ഛയുടെ ബലിയാടുകളായി രാഷ്ട്രത്തിന്റെ യൌവ്വനം പരിണമിക്കുന്നു.ഒരു പക്ഷെ 62 വര്‍ഷങ്ങള്‍ക്കു മുമ്പേ നാം പൊരുതിനേടിയ സ്വാതന്ത്ര്യം പടിപടിയായി നമുക്ക് അന്യമാകുകയാണോ എന്നു പോലും ഇത്തരം പ്രവണതകള്‍ എന്നെ ആശങ്കപ്പെടുത്തുന്നു...



എന്നിരുന്നാലും ഒരു പറ്റം നല്ല കൂട്ടുകാരും വിലപ്പെട്ട കുറച്ച് അനുഭവസമ്പത്തും സി എം സി ജീവിതത്തിന്റെ ബാക്കിപത്രമായി ഇന്നും എന്നില്‍ അവശേഷിക്കുന്നു....

Saturday, August 29, 2009

സ്നേഹം നിറഞ്ഞ ഓണാശംസകള്‍....



ഓണം....കാര്‍ഷികകേരളത്തിന്റെ വിളവെടുപ്പു മഹോത്സവം...നമ്മുടെ ഓണാഘോഷത്തെ കാലം ഒരുപാട് മാറ്റിയിരിക്കുന്നു...കാര്‍ഷികസംസ്കാരം കമ്പോളവല്‍ക്കരണത്തിനു വഴിമാറിയിരിക്കുന്നു..എന്നിരുന്നാലും മഹാബലിയുടെ കാലത്തെ സമത്വത്തിന്റെയും സഹവര്‍ത്തിത്ത്വത്തൈന്റെയും ദീപ്തസ്മരണകള്‍ ഇന്നും നമ്മില്‍ മായാതെനില്‍ക്കുന്നു..ആ സമത്ത്വവും സഹവര്‍ത്തിത്ത്വവും വര്‍ത്തമാനകാലഘട്ടത്തില്‍ നടപ്പില്‍ വരുത്തേന്ടത് നമ്മുക്കും വരാനിരിക്കുന്ന തലമുറക്കും അനിവാര്യമാണ്..അതിനാകട്ടെ നമ്മുടെ പ്രയത്നങ്ങള്‍...
"സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍... നമുക്കു സ്വപ്നമൊന്നു തന്നെ..അന്നുമിന്നുമെന്നുമേ....."
സ്നേഹം നിറഞ്ഞ ഓണാശംസകള്‍.....