Thursday, July 1, 2010

വികസന മുന്നണിയുടെ കവചിത മുഖം.


2 ആഴ്ചകള്‍ക്ക് മുമ്പ് മതിലുകളിലും മറ്റും പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റര്‍ "ജനകീയ വികസന മുന്നണിയുടെ പഞ്ചായത്ത് തല പ്രഖ്യാപനം".സമ്മേളന സ്ഥലത്ത് ചെന്നപ്പോളാണ്‌ മനസ്സിലായത്‌ ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകം  നേരിട്ട് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന്റെ പ്രാരംഭ സംരംഭത്തിനു നാന്ദി കുറിക്കലാണ് എന്ന്.എവിടെയും ജമാഅത്തെ ഇസ്ലാമിയെന്നോ സോളിടാരിറ്റി എന്നോ എഴുതി വച്ചിരുന്നില്ല.പക്ഷെ അവിടെ ചെന്നപ്പോള്‍ കണ്ടത് ജമാത് കാരെയും   സോളിടാരിറ്റി കാരെയും ആ സംഘടന എന്തെന്നറിയാതെ മതവിശ്വാസത്തെ മുന്നിരുത്തി അണി ചേര്‍ന്നവരും ഇതെന്തെന്നു അറിയാന്‍ ഒത്തുകൂടിയ എന്നെപ്പോലെയുള്ള വിരലില്‍ എണ്ണാവുന്ന കുറച്ചു ആളുകളും.അതിനു കുറച്ചു നാള്‍ മുമ്പ് തൊട്ടടുത്ത പ്രദേശത്ത് നടത്തിയ "പ്രകാശം പരത്തുന്ന പ്രസ്ഥാനം" എന്ന ജമാത്തിന്റെ  ഏരിയാ കംപൈനില്‍ കണ്ട പോലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ മറയായ വെളുത്ത തുണി ഇല്ലായിരുന്നു.സ്വാഗത പ്രസംഗിക മുഖ്യാതിഥി ആയിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗം മേധാവി ഹമീദ് വാണിമെലിനെ സദസ്സിനു പരിചയപ്പെടുത്തിയത് "പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍"എന്നായിരുന്നു.ഇത്തരത്തില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലത് ഒഴിവാകിയും മറ്റു ചിലത് ആഗീരണം ചെയ്തും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ അധികാര സ്ഥാനങ്ങളില്‍ എത്തി തങ്ങളുടെ "മത രാഷ്ട്ര വാദം" നടപ്പിലാക്കാന്‍ ഒരേ സമയം വികസനവും വികസന വിരോധവും മറയാക്കി ജമാഅത്കാരും അവരുടെ പോഷക സംഘടനകളും നടത്ത്തിക്കൂട്ടുന്ന പെക്കൂത്തുകളുടെ  ഉദാഹരണമാണ് ഇത്തരം വികസനമുന്നനികള്‍.കപടമുഖത്തിനു മേനി കൂട്ടാന്‍ വേദിയില്‍ ചില സരോജിനികളും ജോസെഫുമാരും.


സത്യത്തില്‍ ഇന്ത്യന്‍ ജമാത്തെ ഇസ്ലാമിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തരം കവചിത മുഖം അനിവാര്യമാണ് .കാരണം അവരുടെ ഭരണഖടനയിലെ വരികള്‍ തന്നെ നമ്മോടു പറയുന്നു.
"6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിക്കുക.

7. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമനിര്‍വഹണത്തില്‍ സഹായിയോ ആണെങ്കില്‍ ആ
ഉപജീവന മാര്‍ഗത്തില്‍നിന്ന് കഴിയും വേഗം ഒഴിവാകുക.



8. നിര്‍ബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീര്‍പ്പിന്നായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക."(source :www.jihkerala.org ).

ദൈവികമാല്ലത്ത്ത ഭരണവ്യവസ്ഥിതിയെ അംഗീകരിക്കാത്ത ജമാത്തുകാര്‍ എന്തിനാണ് സ്വന്തം സ്ഥാനാര്‍ഥികളെ മറ്റൊരു മുഖം മൂടിയോടെ ജനാധിപത്യ സംവിധാനത്തിലേക്ക് മത്സരിപ്പിക്കുന്നത്?കാരണം ജമാഅത് കേരള അമീര്‍ ആരിഫലി ജയ്ഹിന്ദ് ചാനലിനു നല്‍കിയ അഭിമുഖത്തിലുണ്ട്."ഞങ്ങള്‍ ജനാധിപത്യത്തെ അംaഗീകരിക്കുന്നു.പക്ഷെ ജനാധിപത്യത്തെ നിയന്ത്രിക്കാന്‍ ഒരു മൂല്യാധിഷ്ടിത വ്യവസ്ഥ ഞങ്ങള്‍ മുന്നോട്ടു വക്കുന്നു".ഉദ്ദേശം വ്യക്തം.നിയമനിര്മാന സഭകളില്‍ നുഴഞ്ഞു കയറി മത രാഷ്ട്രം  സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷമെന്നു സാഹിത്യ പരമായി പറഞ്ഞെന്നു മാത്രം.
 ഇപ്പോള്‍ ഇക്കൂട്ടര്‍ പറയുന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ജമാതിന്റെ പിന്തുണ ആസ്വദിച്ച്ചവരാനെന്നു.ഇടതു മുന്നണിയെ പിന്തുണച്ചത്‌ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടല്ലല്ലോ?ദേശീയ തലത്തില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരിലുള്ള പ്രശ്നാധിഷിടിത പിന്തുനയാനെന്നല്ലേ ജമാഅത്കാര്‍ അന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞത്.യുക്തിവാദം ,കമ്മ്യൂണിസം തുടങ്ങിയ ആശങ്ങളെ  പ്രതിരോധിക്കാനാണ് ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ടത്‌ എന്ന് ജമാഅത് പ്രസിദ്ധീകരണങ്ങളില്‍നിന്ന് മനസിലാക്കാം. സാമ്രാജ്യത്വ വിരുദ്ധ വിപ്ലവ വായാടിത്തം ഉരുവിടുന്ന സമയം തന്നെ ആണവ കരാറിന്റെ കേരളത്തില ബ്രാണ്ട് അമ്ബാസിടര്‍ ആയിരുന്ന എം ഐ ഷാനവാസിനെ പിന്തുനച്ച്ചത് കൊണ്ഗ്രസ്സിലെ വ്യത്യസ്ത ശബ്ദം എന്ന് പറഞ്ഞതിന്റെ അര്‍ഥം സാക്ഷാല്‍ ജമാതുകാര്‍ക്ക് പോലും പിടികിട്ടിയിരുന്നില്ല.പിന്നീടാണ് അറിയുന്നത് ഷാനവാസ്  അസി:അമീറിന്റെ ഭാര്യയുടെ ബന്ധുവാണെന്നു.ആണവ കരാറിനെതിരെ ചുവരെഴുത്ത് നടത്തിയ ഇക്കൂട്ടര്‍  ആണവ കരാറിനെ പിതൃത്വം തനിക്കാണെന്ന് അവകാശപ്പെടുന്ന  പ്രണബ് മുഖര്‍ജിയെ പശ്ചിമ ബംഗാളില്‍ പിന്തുണച്ചതും സമൂഹം കണ്ടതാണ്.ഈ രാഷ്ട്രീയ നെറികേടുകള്‍ എന്തിലെക്കാന് വിരല്‍ ചൂണ്ടുന്നത്?സ്ഥാപകാചാര്യന്‍  അബൂ അലാ മൌദൂദിയുടെ മത രാഷ്ട്ര സ്വപ്നം പൂവണിയിക്കാന്‍ ആരുമായും ഏത് തരത്തിലുമുള്ള അവിശുദ്ധ ബന്ധത്തിനു തങ്ങള്‍ തയ്യാറാണ് എന്നാണ് .

ഇടയ്ക്കിടയ്ക്ക് സച്ചാര്‍ കമ്മിറ്റിയെ പറ്റി വചാലരാവുന്ന   ഇവര്‍ തന്നെ തങ്ങളുടെ അംഗങ്ങളോട് ജനാധിപത്യ സംവിധാനത്തില്‍ ജോലിചെയ്യരുതെന്നു ഭരണഘടനയിലൂടെ  തന്നെ ആഹ്വാനം ചെയ്യുന്നു.രാജ്യസുരക്ഷയെ പറ്റി മുതലകണ്ണീര്‍   പൊഴിക്കുന്ന അതെ സമയത്ത് കാശ്മീര്‍ താഴ്വരയില്‍ ജമാതിന്റെ വേറിട്ട ഘടകം നില നിറുത്തി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.ഹിസ്ബുള്‍ മുജാഹിദീന്‍ ,അള്ള ടൈഗേര്സ് തുടങ്ങിയ ഭീകര വാദി ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുക മാത്രമല്ല അവരെ ഏകോപിപ്പിക്കുക  എന്ന മഹത് കര്‍മവും തങ്ങള്‍ ചെയ്യന്നു എന്ന് അഭിമാനപൂര്‍വ്വം അവരുടെ മാസികയായ പ്രബോധനത്തില്‍ അച്ചടിച്ചതിനെ ന്യായീകരിക്കാന്‍ ഒരു ഇന്ത്യന്‍ പൌരനു സാധിക്കുമോ?

പ്ലാച്ചിമടയില്‍ പന്തല്‍ കെട്ടി സമരം നടത്തുമ്പോള്‍ തങ്ങളുടെ പത്രവം വഴി കോളയുടെ പരസ്യം നല്‍കുന്നു.സ്ത്രീയെ കച്ചവട ചരക്കാക്കുന്നതിനെതിരെ വനിതാ വിഭാഗത്തെ കൊണ്ട്  സമരം ചെയ്യിക്കുമ്പോള്‍ അഖിലേന്ത്യാ അമീറിന്റെ സാനിധ്യത്തില്‍ പോലും അര്‍ദ്ധനഗ്നത  കാട്ടി നില്‍ക്കുന്ന സ്ത്രീത്വത്തെ അച്ചടിച്ചു സപ്ലിമെന്റുകലാക്കി പൊതുവിതരണം നടത്തുന്നു.

ഇത് വായിക്കുന്ന ഒരാള്‍ ചിന്തിച്ചേക്കാം ഇത്രയൊക്കെ തോന്യാസങ്ങള്‍ ചെയ്തിട്ടും അവരുടെ സമ്മേളനങ്ങളിലെ ജനകീയ പങ്കാളിത്തം  എന്തുകൊണ്ട്?മുസ്ലീം സമുദായത്തെ ഒന്നടങ്കം ഇവര്‍ ഹൈജാക്ക് ചെയ്തുവോ?സത്യത്തില്‍ ജമാത്തിന്റെ അംഗസംഖ്യ അഖിലേന്ത്യാ തലത്തില്‍ തന്നെ വളരെ  കുറവാണ്.2000 ,5000 എന്നൊക്കെയാണ് കേള്‍ക്കുന്നത്.മതവിശ്വാസം ചൂഷണം  ചെയ്തുകൊണ്ട് മുസ്ലീം സമുദായത്തെയും   ,കപട മതെതരമുഖം കാട്ടി ,ഇടതുപക്ഷ ആശയങ്ങള്‍ മറയാക്കി മറ്റു മതസ്ഥരെയും അവര്‍ തങ്ങളുടെ സമ്മേളന വേദിയിലേക്ക് ആകര്ഷിപ്പിക്കുന്നു.അതുകൊണ്ട് തന്നെ അവരുടെ കൂടെ കാണുന്ന ജനസഞ്ചയം യാതാര്തത്ത്തില്‍ ജമാത് ഇസ്ലാമി എന്ത് എന്ന് അറിയാത്തവരാണ്.ഒരിക്കലും അത്തരം വേദികളില്‍ തങ്ങളുടെ ദൈവിക ഭരണമെന്ന ലക്ഷ്യം ഉരുവിടില്ല.പകരം ദേശീയ പാത കുടിയിരക്കലും,എന്ടോസള്‍ഫാനും ,ചെങ്ങരയുമൊക്കെ മാത്രമേ പറയു .ഇത് വഴി മനുഷ്യനെ കബളിപ്പിച്ച്ചു തങ്ങളുടെ ചേരിയിലേക്ക് അടുപ്പിക്കുക എന്ന ഗൂഡപദ്ധതിയാണ് സമൂഹത്തില്‍ അടിച്ച്ചെല്‍പ്പിക്കുന്നത്. ഒരേ സമയം  രാജ്യദ്രോഹത്തിന്റെയും പ്രീനനത്തിന്റെയും ചെയ്യാത്ത പാപം ചുമക്കുന്ന മുസ്ലിം സമൂഹത്തിനെ കൂനിന്മേല്‍ കുരു പോലെയുള്ള അവസ്ഥാന്തരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു."ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ"എന്ന് പറഞ്ഞു അവര്‍ രൂപീകരിച്ച സിമി എന്ന നാമധേയം ഇന്നും മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്നു.

ഇതെല്ലാം  തുറന്നു പറയുന്ന കാരശ്ശേരിയെയും മറ്റും ജമാഅത് കാര്‍ പ്രതിരോധിക്കുന്നത് കാലങ്ങളായി അവര്‍ ഒരു മാറ്റവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നതാണ്.ഇന്നും സ്വര്‍ഗതുല്യമായ മതേതര രാഷ്ട്രത്തില്‍ മതരാഷ്ട്രവാദം പറയുന്ന ഇവര്‍ തങ്ങളുടെ നിലപാട് മാറ്റാത്തിടത്ത്തോളം കാലം  സത്യം സത്യമായി തന്നെ പറയാനേ സാംസ്കാരിക നായകര്‍ക്ക്  സാധിക്കൂ..

പക്ഷെ ഒരു കാര്യം സ്പഷ്ടമാണ്.കുറെ സാമൂഹിക പ്രബുദ്ധതയുള്ള യുവത്വം ഇന്ന് ഈ വിഷലിപ്തമായ ചേരിയില്‍ അറിയാതെ അണി ചേരുന്നുണ്ട്.ആരാഷ്ട്രീയവല്‍ക്കരണത്തിന്റെ യുഗത്തില്‍  മതവിശ്വാസത്തെ മറയാക്കി ആണ് ഇത്തരക്കാര്‍ സമൂഹ മധ്യത്തില്‍ ഇറങ്ങുന്നത് എന്നത്ആണ്  മേല്പറഞ്ഞ പ്രവണതയുടെ മൂല കാരണം.നൈമിഷികമായ വോട്ടു ബാങ്ക് ലക്ഷ്യമാക്കി മുന്നണി ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ ചില സമരസപ്പെടലിനു മുതിര്ന്നതും  മറ്റൊരു കാരണമാണ്.ഏതായാലും ഇടതുപക്ഷം അല്പം വൈകിയെങ്കിലും സുധീരമായ നിലപാട് എടുത്തു എന്നത് ഒരു മതേതര സമൂഹത്തിനു ആശ്വാസം നല്‍കുന്നു.



Thursday, June 3, 2010

സ്വത്വവും സത്യത്തിനു വഴിമാറുന്നു..

ഏത്  തരത്തിലും വര്‍ഗബഹുജന പ്രസ്ഥാനങ്ങളെ വിവാദച്ചുഴിയില്‍ അകപ്പെടുത്ത്തണം എന്നതാണല്ലോ ഭൂരിഭാഗം ദൃശ്യ-പത്ര മാധ്യമങ്ങളുടെ അജണ്ട.അതിന്റെ ഭാഗമായി സത്വ രാഷ്ട്രീയ സിദ്ധാന്തവും സി പി ഐ എം നെ അടിക്കാനുള്ള ഒരു വടിയെന്ന തരത്തില്‍ ബുജികളും കോട്ടിട്ട കോലങ്ങളും നന്നായി കൊണ്ടാടി വരികയായിരൂന്നു.അത്തരം വര്‍ഗ ശത്രുക്കളുടെ മനക്കോട്ട തകര്‍ത്തുകൊണ്ട് സഖാവ് അച്ചുതാന്ദനും പിണറായി സഖാവും അര്‍ത്ഥ ശങ്കക്കിടയില്ലാത്ത്ത വണ്ണം വ്യക്തമാക്കിയിരിക്കുന്നു സത്വവാദം കമ്യൂണിസ്റ്റുചേരിക്ക് ചേര്‍ന്നതല്ല.അത് എതിര്‍ക്കപ്പെടെണ്ടാതാനെന്നും. പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്വത്വബോധം വര്‍ഗ്ഗബോധമാക്കി പരിവര്‍ത്തനം ചെയ്യുകയാണ് കമ്മ്യൂണിസത്തിന്റെ ലക്ഷ്യമെന്നുംസി.പി.ഐ.എം കേരള നേതൃത്വത്തിന് ഈയുള്ളവന്റെ വിപ്ലവാഭിവാദ്യങ്ങള്‍..
 വിപ്ലവയുവതക്ക് ഒരിക്കലും തെറ്റില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച പ്രിയ സഖാവ്  




പു ക സ ഒരു സൈധാന്ധിക ചര്‍ച്ചക്ക് തുനിഞ്ഞതിനെ ദുഷ്ലാക്കോടെ കാണേണ്ടതില്ല. എന്നാല്‍ മറ്റാരെയോ സുഖിപ്പിക്കനെന്ന പോലെ ചിലര്‍ സ:രാജീവിനെതിരെ കുരച്ചപ്പോള്‍  ഏറ്റു കുരച്ചവര്‍ക്കെല്ലാം കൂട്ടില്‍ കിടന്നു മാനം നോക്കി ഓളിയിടാം.കാരണം രാജീവിനെ വളര്‍ത്തിയത് സത്വമല്ല വര്ഗ്ഗബഹുജന പ്രസ്ഥാനമാണ്.അത് കൊണ്ടുതന്നെ രാജീവിന്റെ വാക്കുകള്‍ക്ക്  മൂല്യമെന്നും ഒരിത്തിരി മുന്തിയിരിക്കും,


ഇനി സ്വത്വമാണ്‌ സത്യം എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇനിയും ശ്രമിക്കാന്‍ തുനിയുന്നവരോട്.

മത്രാഷ്ട്രവുമായി നിങളെ സമീക്കുന്ന ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമാല്ലാതെ വ്യവസ്ഥയില്ല എന്ന് പറഞ്ഞു മറ്റുള്ളവരെ അധിക്ഷേപിക്കുന്ന മുജാഹിഡുകളും സ്വത്വവാദം നോക്കി ഊറിച്ച്ചിരിചിരിക്കാം.മാണിയും ജോസെഫിനെയും ഒരേ പാശത്തില്‍ കെട്ടിയ അരമനകളില്‍ പൂത്തിരി കത്ത്തിയിരിക്കാം. ഇവര്‍ പറഞ്ഞതും കേട്ട് ഒരു നിമിഷം ഇതെല്ലം സത്യമല്ലേ എന്ന് വിചാരിച്ച സഖാക്കളും ഉണ്ടാകാം.പക്ഷെ വിപ്ലവ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതൃത്വം ലോകത്തെയും കേരളത്തെയും ഉദാഹരിച്ചു തെളിയിക്കുന്നു..സ്വതമല്ല വര്‍ഗം തന്നെയാണ് സാമ്രാജ്യത്വ മുതലാളിത്ത കഴുകന്മാര്‍ക്കെത്രെയുള്ള ശാശ്വത വിജയത്തിനു ഒരേ ഒരു പോംവഴി ...സുന്നിയും ഷിയയും  എന്ന സത്വവുമായി നിന്ന ,ഇറാഖി എന്ന വര്‍ഗബോധമില്ലായിരുന്ന ആ സമൂഹത്തിനു അവര്‍ തന്നെ  വരുത്തി വച്ച വിന..എന്നാല്‍ വര്‍ഗബോധത്ത്തിലൂടെ വിയറ്റ്നാം ജനത ചരിത്രത്തില്‍ കുറിച്ച ഐതിഹാസികത ..എന്തിനു അങ്ങോട്ട്‌  പോകുന്നു  കേരളത്തിലെ തൊഴിലാളി വര്‍ഗം  ജന്മിത്വത്തെ ത്തന്നെ ചരിത്രമാക്കിയ വീര ചരിതം.മനസ്സിലായില്ലേ പ്രബുദ്ധ കേരളമേ?.സഖാവേ താങ്കള്‍ക്കു കഴിയും എന്ന് ഒരിക്കല്‍  കൂടി തെളിചിചിരിക്കുന്നു...അഭിവാദനങ്ങള്‍!!!

Wednesday, June 2, 2010

ഇസ്ലാമോഫോബിയ.സത്യവും മിഥ്യയും !!!



നാളിന്ന് വരെ ഈയുള്ളവന്റെ മനസ്സിലും ഇസ്ലാമോഫോബിയ ഒരു മാധ്യമത്തില്‍ നിന്നുള്ള അറിവ് മാത്രമായിരുന്നു.എന്നാല്‍ ഇന്നി വരികള്‍ കുറിച്ചിടുന്നത് സ്വന്തം അനുഭവസാക്ഷ്യത്ത്തില്‍ നിന്നും തന്നെയാണ്.ഏത് വിഷയത്ത്തിനെന്നത് പോലെ ഈ രോഗത്തിനും രണ്ട് തലങ്ങളുണ്ട്.ഒന്ന് യാദാര്‍ത്ഥ്യം.മറ്റേതു നിക്ഷിപ്ത താല്പര്യത്തിലതിഷ്ടിതമായ ഗൂഡാലോചന!!ഇത് രണ്ടും ഒരുപോലെ കോടി  കുത്തി  വാഴുന്ന ഒരു വര്‍ത്തമാന സമൂഹത്തിലാണ് നാം ജീവിക്കുന്നത്.


സമുദായത്തെയും മതത്തെയും വിവേകമില്ലാതെ വികാരത്തിലൂന്നി സമീപിക്കുന്ന പ്രതിലോമ ശക്തികള്‍ തന്നെയാണ് ഇസ്ലാമോഫോബിയ എന്ന മാനസിക രോഗത്തിനെ സൃഷ്ടാക്കള്‍.പലപേരില്‍ പല കോണില്‍ പലതരത്തില്‍ പലരീതിയില്‍ അവര്‍ നമ്മുടെ സമൂഹത്തില്‍ അരങ്ങുവാഴുന്നു.ന്യൂനപക്ഷത്ത്തിലെ ഒരു ന്യൂനപക്ഷം!!പല്ലിനു പല്ല് ,കണ്ണിനു കണ്ണ്,ജീവന് ജീവന്‍ എന്നിങ്ങനെ യുള്ള ചിന്താധാരയുമായി യുവത്വത്തെ കീഴ്പ്പെടുത്തുന്നു.ഇസ്ലാമാല്ലാതെ ലോകത്ത് ഒരു വ്യവസ്ഥയില്ല എന്ന് വിശ്വസിപ്പിക്കുന്നു.ഓണസദ്യയും ക്രിസ്മസ് കേക്കും കഴിക്കരുതെന്ന് വരെ പരസ്യമായി പുലമ്പുന്നു.സത്യത്തില്‍ ഇവര്‍തന്നെയാണ് ഇസ്ലാമോഫോബിയയുടെ രോഗാണുക്കള്‍.

പക്ഷെ ഇന്നീ രോഗത്തിനു പുതിയ ആശയ അര്‍ത്ഥതലങ്ങള്‍ കൈവന്നിരിക്കുന്നു!!മലെഗാവില്‍നിന്നും മാലോകര്‍ അറിഞ്ഞ വിപത്ത് പ്രാദേശികമായി ഇന്നിത എന്റെ നാട്ടില്‍!!എന്റെ ചുറ്റിലും!!!ഭൂരിപക്ഷത്തിലെ ന്യൂനപക്ഷം.ഇവരെയൊക്കെ ചെല്ലും ചിലവും കൊടുത്തു വളര്‍ത്തേണ്ട ഗതികേടില്‍ ആഗോള ആഭ്യന്തര മൂലധന ശക്തികള്‍.ഒരിട വേലയ്ക്കു ശേഷം ക്യംപസിലേക്ക് തിരിച്ചു പോയപ്പോള്‍ കേട്ടിരുന്നു-വിദ്യാര്‍ഥി സംഖ്ടനാ സംവിധാനം അവിടെ നിരോധിതമാനെന്നു.സംഘടന കെട്ടിപ്പടുക്കാന്‍ തുനിഞ്ഞിരങ്ങിയവനെ "സിമി" എന്ന് മുദ്ര കുത്തിയ ചരിതം!!ഇന്നിതാ പ്രതികരിക്കുന്ന യുവത്വത്തെ "സിമി" ബാന്ധവം ആരോപിക്കുന്നതിനെ ഉത്തമോടാഹരനമാണ് ഈ നിമിഷം വരെ ജീവിച്ചിരിക്കുന്ന ഞാന്‍.


വിദ്യാഭ്യാസം എന്ന് പറഞ്ഞു നിയമം ലംഘിച്ചുള്ള കച്ചവടത്തെ പതിരോധ വലയം തീര്‍ത്തപ്പോള്‍ തൊടുത്തു വിട്ട ബാലിസ്ടിക് മിസൈല്‍-"സിമി".ഏറ്റുമുട്ടാന്‍ ഞാനും എന്നെ സ്നേഹിക്കുന്നവരും ഞാന്‍ വിശ്വസിക്കുന്ന  പ്രസ്ഥാനവും എന്റെ കൂടെ അണിനിരന്നപ്പോള്‍ നനഞ്ഞ ഓലപ്പടക്കം പോലെയായി ആ മിസൈല്‍!!മുന്‍കൂട്ടി കണ്ടതിനാല്‍ തലനാരിഴക്ക് രക്ഷപ്പെട്ടു!!നോക്കണേ..എങ്ങോട്ടാണീ സമൂഹത്തിനെ പ്രയാണം?
യുവതലമുറയെ അരാഷ്ട്രീയവല്ക്കരിച്ചു വര്‍ഗീയ സംഘടനകള്‍ക്ക് വളവും വെള്ളവും നല്‍കി ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ യുവതയെ വേര്‍തിരിക്കാന്‍ ,കള്ളക്കച്ചവടം നടത്താന്‍  മനുഷ്യവര്‍ഗത്തിലെ കുലംകുത്തി കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നു.മൂലധന ശക്തികള്‍ക്കു മറിച്ച്‌വില്‍ക്കേണ്ട  മസ്തിഷ്കങ്ങളെ  അതിനു പാകപ്പെടുത്തുന്നതോടൊപ്പം അല്ലാത്തവയെ തരം തിരിച്ചു മസ്തിഷ്ക മരണത്തിനു വിധേയമാക്കുന്നു!!എസ്‌ എഫ് ഐ യിലെ  "എഫ്"നു പകരം "ഐ എം " എന്ന ഇന്‍സ്റ്റന്റ്  മിക്സ്  ചേര്‍ക്കുന്നു.മൂലധന ശക്തികളും മതപൌരോഹിത്യവും പരസ്യമായും രഹസ്യമായും ഓശാന പാടുന്നു.നാടും നഗരവും ഒരു പോലെ ആസന്നമായ സാംസ്കാരിക വിപത്തിനെ തുറിച്ചു നോക്കുന്നു!!!


പക്ഷെ വെറുമൊരു നോക്കുകുത്തിയാവാന്‍ എനിക്കാവില്ല!!കാരണം ഞാന്‍ സ്വാതന്ത്ര്യത്തിന്റെയും ജനാടിപത്യത്ത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരിയിലാണ്.ഞങ്ങള്‍ക്കൊരു വഴിയെ ഉള്ളൂ.നേരായ വഴി.ഒരു രീതിയെ ഉള്ളൂ.നേരെ വരുന്നവനെ സഹര്‍ഷം ഹസ്തദാനം ചെയുന്ന രീതി .നേരെയും പതിയിരുന്നുമുള്ള ആക്രമണത്തെ വിരിമാറു കാട്ടി പ്രത്രിരോധിക്കുന്ന രീതി..ഒരു മരണമേ ഉള്ളൂ..ചെയ്കും  ഭഗത്തിനും സുധീഷിനും കൊച്ചനിയനും സംഭവിച്ച തലമുറയിലേക്കു ജീവന്‍ പകര്‍ന്ന രക്തസാക്ഷിത്വം !!