ഇത്
ഫസല്‍ ,വിഡി
സതീശന്‍ എംഎല്‍എ കേരള നിയമസഭയ്ക്
പരിചയപ്പെടുത്തിയ ഡിവൈഎഫ്
ഐ ഗുണ്ട.വേട്ടക്കാരന്റെ
ഭാഗത്ത് പോലീസ് നിന്നപ്പോള്‍
ഇരയുടെ ഒപ്പം പോയ ഫസല്‍
ഇരയ്ക് വേണ്ടി സംസാരിച്ചത്
ഇഷ്ടപ്പെടാഞ്ഞ് സബ്
ഇന്‍സ്പെക്ടറുമായി
വാഗ്വാദം..തുടര്‍ന്ന്
മുഷ്ടിചുരുട്ടി ഫസലിനെ
ഇടിക്കാന്‍ ചെന്ന ഇന്‍സ്പെക്ടറില്‍
നിന്ന് നല്ലൊരു ക്രിക്കറ്റ്
കളിക്കാരനായ ഫസല്‍ തന്മയത്ത്വതോടെ
ഒഴിഞ്ഞു മാറൂന്നു.എസ്
ഐയുടെ കൈ ലോക്കപ്പിന്റെ
അഴികളില്‍ ചെന്നിടിക്കുന്നു.എല്ലിന്
കാര്യമായി പരിക്കേല്‍ക്കുന്നു.സംഭവം നടന്ന പോലീസ് സ്ടേഷന്‍ എംഎല്‍എയുടെ മണ്ഡലത്തില്‍ അല്ലെങ്കില്‍ പോലും
ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ എസ് ഐയുടെ കൈതല്ലിയൊടിച്ചുവെന്ന തരത്തില്‍ നിയമസഭയില്‍ കോളിളക്കമുണ്ടാക്കുന്നു..അതുപോലെ പ്രതിപക്ഷ ബഞ്ചില്‍ ഭരണപക്ഷത്തിന്റെ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കാന്‍ ഉള്ള അവസരമുണ്ടാക്കലും.
ഇനിയുമുണ്ട് ഒരു പാട് ഫസലിനെ പറ്റിപറയാന്‍.എല്‍ഡി എഫ് ഭരണകാലത്ത് എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ജനപക്ഷത്തുനിന്ന് ശബ്ദമുയര്‍ത്തിയ ഡിവൈഎഫ് ഐക്കാരന്‍ ,ആരും നടത്താനില്ലാഞ്ഞ മാളവന ഫെറിയിലെ ജങ്കാര്‍ സര്‍വ്വീസ് ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ മുന്‍കയ്യെടുത്ത മിടുക്കന്‍ ,അവസാനം കുടിവെള്ള ക്ഷാമം രൂക്ഷമായ കോട്ടയില്‍ കോവിലകത്ത് ബദല്‍ കുടിവെള്ള ശ്രോതസ്സ് എന്ന ആശയം തേടി കാലങ്ങളായി ചെളിയും ചവറും നിറഞ്ഞു കിടന്നിരുന്ന പാറക്കുളത്തെ ശുചീകരിക്കാനുള്ള ശ്രമദാനത്തിന്റെ തേരാളി.ഈ ശ്രമദാനവും എംഎല്‍ എ തുരങ്കം വച്ചെന്നത് ഇന്നും ഫസലിക്ക വേദനയോടെ പറയുന്നു. ഫസലിനെ കുറിച്ച് ഇവിടെ വായിക്കാം .ഇവിടെയും
ഫസലെന്ന ഡിവൈഎഫ് ഐക്കാരനെ ഉയര്‍ത്തിക്കാട്ടാനോ എംഎല്‍എയെ താറടിക്കാനോ അല്ല ഈ കുറിപ്പെഴുതിയത്. മറിച്ച് നെട്ടൂര്‍ക്കാരി പത്മിനിയുമായി അക്ഷരം ഓണ്‍ലൈനിന് വേണ്ടി നടത്തിയ സംഭാഷാണാനന്തരം തോന്നിയ ചിന്തകള്‍ പങ്കുവയ്കാന്‍ മാതമാണ്.കത്രിക്കടവ് യൂടേണില്‍ ഗതാഗതം നിയന്ത്രിച്ചുകൊണ്ടിരിക്കെ ആഭ്യന്തരവകുപ്പിന്റെ ഭാഗമായ ഒരു വിഡി സതീശന്റെ ജന്മനാടായ നെട്ടൂരിലെ ഒരു പ്രാരാബ്ധക്കാരി ട്രാഫിക്ക് വാര്‍ഡന്‍.
കൃത്യ നിര്‍വ്വഹണ സമയത്ത് ഡിസിസി ഭാരവാഹിയെന്ന് പരിചയപ്പെടുത്തിയ ഒരു പണച്ചാക്ക് മാറില്‍ കടന്ന് പിടിച്ച് യൂണീഫോമി കീറി നെയിം പ്ലേറ്റ് പൊട്ടിച്ച വാര്‍ത്തയിലെ ഇര.നെട്ടൂര്‍ക്കാരന്‍ വിഡി സതീശന്‍ എംഎല്‍എയുടെ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ഇരയെ വേട്ടക്കാരനാക്കാന്‍ കോടതിക്കും പുറത്തും പെടാപാടു പെടുമ്പോള്‍ ഫസലിനെ കുടുക്കാന്‍ പ്രയോഗിച്ച രാഷ്ട്രീയ കൗശലതയുടെ പകുതിയെങ്കിലും എറണാകുളത്തെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവെന്ന നിലയിലോ നെട്ടൂര്‍ക്കാരന്‍ എന്ന നിലയിലോ പത്മിനിക്ക് വേണ്ടി ഉപയോഗിച്ചെങ്കില്‍ ഹരിതവാദമെന്ന അസംബന്ധ നാടകം വലതുപക്ഷത്തെ ഇടതുപക്ഷം ചമഞ്ഞ് അവതരിപ്പിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതായിരുന്നു.